കൊല്ലം: കൊട്ടാരക്കര ചെങ്ങമനാട് മകൻ അമ്മയെ പട്ടാപ്പകൽ നടുറോഡിൽ കുത്തിക്കൊന്നു. തലവൂർ സ്വദേശി മിനിമോളാണ് മരിച്ചത്. മകൻ ജോമോൻ പൊലീസ് കസ്റ്റഡിയിലെടുത്തു. ബൈക്കിൽ അമ്മയോടൊപ്പം എത്തിയാണ് കൃത്യം നടത്തിയത്. ഇരുവരും മാനസിക വെല്ലുവിളി നേരിടുന്നവരെന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി.