• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മിസ്റ്റർ മോദീ, എന്തും വിളിച്ചോളൂ ; ഞങ്ങൾ ഇന്ത്യയാണ്, മണിപ്പൂരിന്റെ കണ്ണീരൊപ്പും – രാഹുൽ ഗാന്ധി

by Web Desk 04 - News Kerala 24
July 25, 2023 : 4:02 pm
0
A A
0
മിസ്റ്റർ മോദീ, എന്തും വിളിച്ചോളൂ ; ഞങ്ങൾ ഇന്ത്യയാണ്, മണിപ്പൂരിന്റെ കണ്ണീരൊപ്പും – രാഹുൽ ഗാന്ധി

ന്യൂഡൽഹി: പ്രതിപക്ഷ സഖ്യമായ ‘ഇൻഡ്യ’യെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ‘മോദീ, താങ്കൾ എന്തുവേണമെങ്കിലും വിളിച്ചോളൂ, നമ്മൾ ഇന്ത്യയാണ്. മണിപ്പൂരിന് സൗഖ്യമേകാനും അവിടെയുള്ള മുഴുവൻ സ്ത്രീകളുടെയും കുട്ടികളുടെയും കണ്ണുനീർ തുടയ്ക്കാനും ഞങ്ങൾ സഹായിക്കും’ എന്നായിരുന്നു രാഹുലിന്റെ മറുപടി ട്വീറ്റ്.26 ഓളം പാർട്ടികൾ ഉൾപ്പെടുന്ന പ്രതിപക്ഷ സഖ്യമായ ഇൻഡ്യക്കെതിരെ ബി.ജെ.പി പാർലമെന്ററി പാർട്ടി യോഗത്തിലാണ് പ്രധാനമന്ത്രി മോദി പരിഹാസവുമായി രംഗത്തുവന്നത്. ഇതിനുപിന്നാ​ലെയാണ് രാഹുലിന്റെ പ്രതികരണം. ‘മിസ്റ്റർ മോദീ, നിങ്ങൾക്ക് ഞങ്ങളെ എന്ത് വേണമെങ്കിലും വിളിക്കാം. നമ്മൾ ഇന്ത്യയാണ്. മണിപ്പൂരിനെ സുഖപ്പെടുത്താനും എല്ലാ സ്ത്രീകളുടെയും കുട്ടികളുടെയും കണ്ണുനീർ തുടയ്ക്കാനും ഞങ്ങൾ സഹായിക്കും. എല്ലാ ജനങ്ങൾക്കും ഞങ്ങൾ സ്നേഹവും സമാധാനവും തിരികെ നൽകും. മണിപ്പൂരിൽ ഇന്ത്യ എന്ന ആശയം ഞങ്ങൾ പുനർനിർമ്മിക്കും’ -രാഹുൽ വ്യക്തമാക്കി.

മണിപ്പൂരിനെക്കുറിച്ച് ചർച്ച നടത്താനാണ് ഞങ്ങൾ ആവശ്യപ്പെടുന്നതെന്നും എന്നാൽ പ്രധാനമന്ത്രി മോദി സംസാരിക്കുന്നത് ഈസ്റ്റ് ഇന്ത്യ കമ്പനിയെക്കുറിച്ചാണെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.മണിപ്പൂർ കലാപത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി സഭയില്‍ പ്രസ്താവന നടത്തണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷ സഖ്യമായ ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ് ‘ഇൻഡ്യ’ ഉറച്ചുനിന്നതോടെ ചൊവ്വാഴ്ച സഭ പ്രക്ഷുബ്ധമായിരുന്നു. ഇതോടെയാണ് ‘ഇൻഡ്യ’യെ പരിഹസിച്ച് മോദി രംഗത്തെത്തിയത്. ‘ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, ഈസ്റ്റ് ഇന്ത്യ കമ്പനി, ഇന്ത്യന്‍ മുജാഹിദീന്‍, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്നിവയിലെല്ലാം ഇന്ത്യ എന്നുണ്ടെന്നും അതുകൊണ്ടു പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്നുമായിരുന്നു മോദിയുടെ പരാമർശം. ‘ലക്ഷ്യബോധമില്ലാത്ത ഇത്തരം പ്രതിപക്ഷത്തെ താന്‍ ഒരിക്കലും കണ്ടിട്ടില്ല. പ്രധാനമന്ത്രിയെ എതിര്‍ക്കുകയെന്ന ഒറ്റ അജന്‍ഡ മാത്രമുള്ളവരുടെ കൂട്ടമാണ് പ്രതിപക്ഷ സഖ്യമായ ഇൻഡ്യ’ – മോദി കുറ്റപ്പെടുത്തി. പ്രതിഷേധത്തെ തുടർന്ന് ലോക്‌സഭ ഉച്ച രണ്ടുമണിവരേയും രാജ്യസഭ 12 മണിവരേയും നിര്‍ത്തിവെച്ചിരുന്നു.അതേസമയം, സംഘർഷഭരിതമായ മണിപ്പൂരിലെ സ്ഥിതിഗതികളെക്കുറിച്ചു പാർലമെന്റിൽ സംസാരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നിർബന്ധിതമാക്കാൻ ഏറ്റവും ഉചിതമായ മാർഗം അവിശ്വാസ പ്രമേയമാണെന്ന് ‘ഇൻഡ്യ’ വിലയിരുത്തി​. ഇതിനായി കേന്ദ്രസർക്കാരിനെതിരെ ലോക്സഭയിൽ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള നീക്കത്തിലാണ് സഖ്യം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മുട്ടിൽ മരം മുറി : കേസ് അട്ടിമറിക്കാൻ റവന്യൂ-വനം വകുപ്പുകൾ ഒത്താശ ചെയ്യുന്നുവെന്ന് ആക്ഷേപം

Next Post

കൊല്ലത്ത് കിണർ ഇടിഞ്ഞ് കുടുങ്ങിയ തൊഴിലാളിയെ പുറത്തെടുത്തു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കൊല്ലത്ത് കിണർ ഇടിഞ്ഞ് കുടുങ്ങിയ തൊഴിലാളിയെ പുറത്തെടുത്തു

കൊല്ലത്ത് കിണർ ഇടിഞ്ഞ് കുടുങ്ങിയ തൊഴിലാളിയെ പുറത്തെടുത്തു

പുരാവസ്തു തട്ടിപ്പ് കേസ് : റിട്ട. ഡി.ഐ.ജി എസ്.സുരേന്ദ്രനും ഐ.ജി ലക്ഷ്മണക്കും ക്രൈംബ്രാഞ്ച് നോട്ടീസ്

പുരാവസ്തു തട്ടിപ്പ് കേസ് : റിട്ട. ഡി.ഐ.ജി എസ്.സുരേന്ദ്രനും ഐ.ജി ലക്ഷ്മണക്കും ക്രൈംബ്രാഞ്ച് നോട്ടീസ്

പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ

പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ

പുന്നമടയിൽ വിനോദസഞ്ചാരികളും ഹൗസ്​ബോട്ട്​ ജീവനക്കാരനും ഏറ്റുമുട്ടി

പുന്നമടയിൽ വിനോദസഞ്ചാരികളും ഹൗസ്​ബോട്ട്​ ജീവനക്കാരനും ഏറ്റുമുട്ടി

മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനത്തിൽ ഭാഗിക ഇളവ്; മൊബൈൽ ഇന്റർനെറ്റ് നിരോധനം തുടരും

മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനത്തിൽ ഭാഗിക ഇളവ്; മൊബൈൽ ഇന്റർനെറ്റ് നിരോധനം തുടരും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In