• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

തോഷഖാന അഴിമതിക്കേസിൽ ഇമ്രാൻ ഖാന് തിരിച്ചടി; കേസിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി

by Web Desk 04 - News Kerala 24
July 26, 2023 : 4:37 pm
0
A A
0
തോഷഖാന അഴിമതിക്കേസിൽ ഇമ്രാൻ ഖാന് തിരിച്ചടി; കേസിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി

ഇസ്‌ലാമാബാദ്∙ തോഷഖാന അഴിമതി കേസിൽ മുൻ പ്രധാനമന്ത്രിയും പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് പാർട്ടി (പിടിഐ) നേതാവുമായ ഇമ്രാൻ ഖാന് തിരിച്ചടി. തനിക്കെതിരെയുള്ള ക്രിമിനൽ നടപടികൾ സ്റ്റേ ചെയ്യണമെന്ന ഇമ്രാൻ ഖാന്റെ ആവശ്യം പാക്കിസ്ഥാൻ സുപ്രീംകോടതി തള്ളി. ഈ കേസുമായി ബന്ധപ്പെട്ടുള്ള വിചാരണക്കോടതിയുടെ നടപടികളിൽ ഇടപെടാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. 2018 മുതൽ 2022 വരെയുള്ള കാലയളവിൽ ഇമ്രാൻ ഖാൻ, തന്റെ പദവികൾ ദുരുപയോഗം ചെയ്‌തതായാണ് ആരോപണം. ഇസ്‌ലാമാബാദ് ഹൈക്കോടതിയിൽനിന്ന് ഇളവ് ലഭിക്കാത്തതിനാലാണ് ഇമ്രാൻ സുപ്രീംകോടതിയെ സമീപിച്ചത്. ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച സമ്മാനങ്ങൾ മറിച്ചുവിറ്റ് പണം സമ്പാദിച്ചെന്നതാണ് തോഷഖാന കേസ്. പ്രധാനമന്ത്രിയായിരിക്കെ വിദേശ രാഷ്ട്രത്തലവന്മാരും നയതന്ത്രജ്ഞരും നൽ‌കിയ വിലപിടിപ്പുള്ള സമ്മാനങ്ങൾ മറിച്ചുവിൽക്കുകയും ഇതിന്റെ ശരിയായ കണക്കുകൾ വെളിപ്പെടുത്താതെ നികുതി വെട്ടിക്കുകയും ചെയ്‌തെന്നതാണ് ‘തോഷഖാന’ കേസ്. പാക്ക് സർക്കാർ ഉദ്യോഗസ്ഥർക്കു വിദേശത്തുനിന്നു ലഭിക്കുന്ന സമ്മാനങ്ങൾ കൈകാര്യം ചെയ്യുന്ന വകുപ്പാണു ‘തോഷഖാന’.

പാക്കിസ്ഥാനിൽ സമ്മാനങ്ങൾ വാങ്ങുമ്പോൾ വെളിപ്പെടുത്തണമെന്നാണ് നിയമം. നിശ്‌ചിത തുകയിൽ കുറവാണ് മൂല്യമെങ്കിൽ അവ കൈവശം വയ്‌ക്കാം. അല്ലാത്തവ ‘തോഷഖാന’ എന്ന സംവിധാനത്തിലേക്ക് പോകും. ഈ സമ്മാനങ്ങളുടെ 50 ശതമാനം തുക നൽകി വാങ്ങാനാകും. എന്നാൽ ഇമ്രാൻ 20 ശതമാനം വരെ കുറച്ച് വാങ്ങുകയും അവ പിന്നീട് മറിച്ചുവിൽക്കുകയും ചെയ്തു എന്നാണ് ആരോപണം. 2018 മുതൽ 4 വർഷം പ്രധാനമന്ത്രിയായിരുന്നപ്പോൾ 14 കോടി പാക്ക് രൂപ (ഏകദേശം 5.25 കോടി ഇന്ത്യൻ രൂപ) വിലമതിക്കുന്ന വാച്ച് ഉൾപ്പെടെയുള്ള സമ്മാനങ്ങൾ ഇമ്രാൻ ഖാൻ വാങ്ങുകയും വിൽക്കുകയും ചെയ്തെന്നാണ് ആരോപണം. ഈ കേസിൽ ഇമ്രാൻ ഖാൻ കുറ്റക്കാരനാണെന്നു കണ്ടെത്തിയ തിരഞ്ഞെടുപ്പു കമ്മിഷൻ, പദവികൾ വഹിക്കുന്നതിൽനിന്ന് അദ്ദേഹത്തെ വിലക്കിയിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കാണാനെത്തിയ രാഹുലിന് സ്നേഹത്തോടെ പേന സമ്മാനിച്ച് എംടി; കൂടിക്കാഴ്ച കോട്ടയ്ക്കലിൽ

Next Post

ക്യാമറ പദ്ധതി: പ്രത്യേക കമ്പനിയുടെ ക്യാമറ വാങ്ങാൻ നിർബന്ധിച്ചെന്ന് പിന്മാറിയ കമ്പനി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ക്യാമറ പദ്ധതി: പ്രത്യേക കമ്പനിയുടെ ക്യാമറ വാങ്ങാൻ നിർബന്ധിച്ചെന്ന് പിന്മാറിയ കമ്പനി

ക്യാമറ പദ്ധതി: പ്രത്യേക കമ്പനിയുടെ ക്യാമറ വാങ്ങാൻ നിർബന്ധിച്ചെന്ന് പിന്മാറിയ കമ്പനി

മണിപ്പുർ വിഷയം രാജ്യസഭയിൽ ഉന്നയിച്ച്‌ ജോൺ ബ്രിട്ടാസ്‌; കേന്ദ്രസർക്കാർ സമീപനം മാറ്റണം

മണിപ്പുർ വിഷയം രാജ്യസഭയിൽ ഉന്നയിച്ച്‌ ജോൺ ബ്രിട്ടാസ്‌; കേന്ദ്രസർക്കാർ സമീപനം മാറ്റണം

പ്ലസ്‌‌വൺ: ആശങ്കകൾക്ക് വിരാമം; മലപ്പുറത്ത് 53 താൽകാലിക ബാച്ചുകൾ

പ്ലസ്‌‌വൺ: ആശങ്കകൾക്ക് വിരാമം; മലപ്പുറത്ത് 53 താൽകാലിക ബാച്ചുകൾ

ഇ ഡി ഡയറക്‌ടർ എസ് കെ മിശ്രയുടെ കാലാവധി നീട്ടണം: കേന്ദ്രം സുപ്രീംകോടതിയിൽ

ഇ ഡി ഡയറക്‌ടർ എസ് കെ മിശ്രയുടെ കാലാവധി നീട്ടണം: കേന്ദ്രം സുപ്രീംകോടതിയിൽ

ശക്തമായ കാറ്റിനും മഴയ്‌ക്കും സാധ്യത; കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല

ശക്തമായ കാറ്റിനും മഴയ്‌ക്കും സാധ്യത; കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In