• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ക്യാമറ പദ്ധതി: പ്രത്യേക കമ്പനിയുടെ ക്യാമറ വാങ്ങാൻ നിർബന്ധിച്ചെന്ന് പിന്മാറിയ കമ്പനി

by Web Desk 04 - News Kerala 24
July 26, 2023 : 5:17 pm
in Kerala, News
Reading Time: 1 min read
0
A A
0
ക്യാമറ പദ്ധതി: പ്രത്യേക കമ്പനിയുടെ ക്യാമറ വാങ്ങാൻ നിർബന്ധിച്ചെന്ന് പിന്മാറിയ കമ്പനി

കൊച്ചി ∙ എഐ ക്യാമറ പദ്ധതിയിൽ കരാർ പ്രകാരമുള്ള മികച്ച ക്യാമറകളുടെ സാംപിൾ വാങ്ങി പരിശോധനയ്ക്കായി നൽകിയെങ്കിലും അത് അംഗീകരിച്ചില്ലെന്നു പദ്ധതിയിൽനിന്നു പിന്മാറിയ രണ്ടാമത്തെ കമ്പനിയായ ലൈറ്റ് മാസ്റ്റർ ലൈറ്റിങ് ഇന്ത്യ ഹൈക്കോടതിയിൽ അറിയിച്ചു. മനുഷ്യഅധ്വാനവും ചെലവും കുറയ്ക്കുമായിരുന്ന ക്യാമറയാണ് തങ്ങളുടെ കമ്പനി നിർദേശിച്ചതെങ്കിലും ഒരു പ്രത്യേക കമ്പനിയുടെ ക്യാമറ വാങ്ങാനാണ് ആവശ്യപ്പെട്ടതെന്നും കമ്പനി ചെയർമാൻ ജയിംസ് പാലമുറ്റം അറിയിച്ചു.എഐ ക്യാമറ ഇടപാടിൽ അഴിമതിയാണെന്നും ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും രമേശ് ചെന്നിത്തല എംഎൽഎയും നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് ഇക്കാര്യം എതിർ സത്യവാങ്മൂലത്തിലൂടെ അറിയിച്ചത്. ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി, ജസ്റ്റിസ് വി.ജി.അരുൺ എന്നിവർ ഉൾപ്പെട്ട ബെഞ്ച് ഹർജി ഇന്നലെ പരിഗണിച്ചെങ്കിലും 10ലേക്കു മാറ്റി.

സോഫ്റ്റ്‌വെയർ, ഗുണമേന്മ എന്നിവയെക്കുറിച്ചുള്ള നിബന്ധനകൾ പാലിക്കുന്നതായിരുന്നു നിർദേശിച്ച ക്യാമറ. മനുഷ്യ ഇടപെടൽ ഇല്ലാതെ നിയമലംഘനം കണ്ടെത്താനും നിയമലംഘകരെ വിവരം അറിയിക്കാനും സോഫ്റ്റ്‌വെയറും ഉണ്ടായിരുന്നു. ചെലവ് കുറയ്ക്കുന്നതു സംബന്ധിച്ച കണക്കുകൾ പ്രസാഡിയോ ടെക്നോളജീസിലെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനെ അറിയിച്ചിരുന്നു.പദ്ധതി തനിക്കു നഷ്ടമുണ്ടാക്കുമെന്നു വ്യക്തമായതും താൻ നിർദേശിച്ച ക്യാമറകൾ സ്ഥാപിച്ചില്ലെങ്കിൽ പ്രവർത്തനക്ഷമത ഉറപ്പാക്കാൻ പറ്റില്ലെന്ന് ആശങ്കയുണ്ടായതും പിൻമാറാൻ കാരണമായെന്നും അറിയിച്ചു. ഇതിനിടെ 68 കോടി രൂപയ്ക്ക് പദ്ധതി പൂർത്തിയാക്കാമെന്ന എന്ന നിർദേശം പ്രസാഡിയോ കമ്പനി മുന്നോട്ടുവച്ചു. 75 കോടി നിക്ഷേപിച്ചാൽ 5 വർഷത്തിനുള്ളിൽ 30 കോടി രൂപ ലാഭം ലഭിക്കുമെന്ന രീതിയിലായിരുന്നു പദ്ധതി. എന്നാൽ ഉറപ്പു നൽകിയിരുന്ന ലാഭത്തിൽ നിന്ന് 32% കുറയ്ക്കാനുള്ള നീക്കവും പദ്ധതിയെക്കുറിച്ച് പുനരാലോചനയ്ക്ക് ഇടയാക്കി.നിർദിഷ്ട മാനദണ്ഡങ്ങളിൽനിന്നു വ്യതിചലിക്കുന്നതു നിയമപ്രശ്നം ഉണ്ടാക്കുമെന്ന ആശങ്കയുണ്ടായി. ക്യാമറയുടെ ഭാഗങ്ങൾക്കായി ചെലവാക്കിയ 55 ലക്ഷവും എൽഇഡി ലൈറ്റുകൾ നൽകിയ ഇനത്തിലുള്ള 20 ലക്ഷവും ചേർന്ന് 75 ലക്ഷം രൂപ മടക്കി നൽകിയിട്ടില്ലെന്നും ലൈറ്റ് മാസ്റ്റർ ലൈറ്റിങ് ഇന്ത്യ വ്യക്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തോഷഖാന അഴിമതിക്കേസിൽ ഇമ്രാൻ ഖാന് തിരിച്ചടി; കേസിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി

Next Post

മണിപ്പുർ വിഷയം രാജ്യസഭയിൽ ഉന്നയിച്ച്‌ ജോൺ ബ്രിട്ടാസ്‌; കേന്ദ്രസർക്കാർ സമീപനം മാറ്റണം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മണിപ്പുർ വിഷയം രാജ്യസഭയിൽ ഉന്നയിച്ച്‌ ജോൺ ബ്രിട്ടാസ്‌; കേന്ദ്രസർക്കാർ സമീപനം മാറ്റണം

മണിപ്പുർ വിഷയം രാജ്യസഭയിൽ ഉന്നയിച്ച്‌ ജോൺ ബ്രിട്ടാസ്‌; കേന്ദ്രസർക്കാർ സമീപനം മാറ്റണം

പ്ലസ്‌‌വൺ: ആശങ്കകൾക്ക് വിരാമം; മലപ്പുറത്ത് 53 താൽകാലിക ബാച്ചുകൾ

പ്ലസ്‌‌വൺ: ആശങ്കകൾക്ക് വിരാമം; മലപ്പുറത്ത് 53 താൽകാലിക ബാച്ചുകൾ

ഇ ഡി ഡയറക്‌ടർ എസ് കെ മിശ്രയുടെ കാലാവധി നീട്ടണം: കേന്ദ്രം സുപ്രീംകോടതിയിൽ

ഇ ഡി ഡയറക്‌ടർ എസ് കെ മിശ്രയുടെ കാലാവധി നീട്ടണം: കേന്ദ്രം സുപ്രീംകോടതിയിൽ

ശക്തമായ കാറ്റിനും മഴയ്‌ക്കും സാധ്യത; കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല

ശക്തമായ കാറ്റിനും മഴയ്‌ക്കും സാധ്യത; കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല

കൊച്ചിയിൽ ജെെവമാലിന്യപ്ലാൻറ്: ബിപിസിഎല്ലിന് അനുമതി

കൊച്ചിയിൽ ജെെവമാലിന്യപ്ലാൻറ്: ബിപിസിഎല്ലിന് അനുമതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021