ഫുജൈറ: കടലില്‍ കുളിക്കുന്നതിനിടെ പ്രവാസി മലയാളി യുവാവ് തിരയില്‍പ്പെട്ട് മരിച്ചു. മലപ്പുറം പെരുമ്പടപ്പ് പുത്തന്‍പള്ളി സ്വദേശി വാലിയില്‍ നൗഷാദാണ് (38) മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ദിബ്ബയിലാണ് സംഭവം ഉണ്ടായത്. ആറുവര്‍ഷമായി പ്രവാസിയാണ് ഇദ്ദേഹം. ഫുജൈറ അല്‍ അന്‍സാരി എക്സ്ചേഞ്ചിലെ ജീവനക്കാരനായിരുന്നു നൗഷാദ്. അവധി ആയതിനാല്‍ സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കാനിറങ്ങിയതായിരുന്നു. ശക്തമായ തിരയില്‍പ്പെട്ട് ബീച്ച് നവീകരണത്തിനായി കൂട്ടിയിട്ടിരുന്ന കല്ലുകളില്‍ തലയിടിച്ച് ഗുരുതര പരിക്കേല്‍ക്കുകയായിരുന്നു. ശക്തമായ തിരയായതിനാല്‍ കൂടെയുണ്ടായിരുന്നവര്‍ക്കും നൗഷാദിനെ രക്ഷിക്കാനായില്ല. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഭാര്യ: അര്‍ഷ നൗഷാദ്, മകള്‍: ഐറ മറിയം, പിതാവ്: പരേതനായ വാലിയില്‍ കുഞ്ഞിമോന്, മാതാവ് ഫാത്തിമ.