• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മണിക്കൂറുകള്‍ തെരച്ചില്‍, അവസാനം സുരേന്ദ്രന്‍റെ മൃതദേഹം കണ്ടെത്തി, ഷർട്ട് കീറിയ നിലയിൽ; ദുരൂഹത ബാക്കി

by Web Desk 04 - News Kerala 24
July 27, 2023 : 10:24 pm
in Kerala, News
Reading Time: 1 min read
0
A A
0
മണിക്കൂറുകള്‍ തെരച്ചില്‍, അവസാനം സുരേന്ദ്രന്‍റെ മൃതദേഹം കണ്ടെത്തി, ഷർട്ട് കീറിയ നിലയിൽ; ദുരൂഹത ബാക്കി

കല്‍പ്പറ്റ: വയനാട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ പുഴയില്‍ കാണാതായ കര്‍ഷകന്റെ മൃതദേഹം കണ്ടെത്തി. ബുധാനാഴ്ച കാണാതായ മീനങ്ങാടി മുരണി കുണ്ടുകൊല്ലി സുരേന്ദ്രന്റെ (55) മൃതദേഹമാണ് വ്യാഴാഴ്ച ഉച്ചക്ക് ശേഷം നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയത്. മീനങ്ങാടി ചീരാംകുന്ന് ഗാന്ധിനഗറിന് സമീപത്തെ ചെക്ക് ഡാമിന് സമീപത്ത് നിന്നും സന്നദ്ധ സംഘടനയായ തുര്‍ക്കി ജീവന്‍ രക്ഷാസമിതി പ്രവര്‍ത്തകരാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് വീട്ടില്‍ നിന്നും പുല്ലുവെട്ടാനായി പുഴയോരത്തേക്ക് പോയ സുരേന്ദ്രനെ കാണാതായത്. അപകടമുണ്ടായ ദിവസം ആറുമണിവരെ സുരേന്ദ്രനായി തെരച്ചില്‍ നടത്തിയിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല. വ്യാഴാഴ്ച രാവിലെ തിരച്ചില്‍ പുനരാരംഭിക്കുകയായിരുന്നു. ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്), സുല്‍ത്താന്‍ബത്തേരി ഫയര്‍ ഫോഴ്‌സ്, തുര്‍ക്കി ജീവന്‍ രക്ഷാസമിതി, പള്‍സ് എമര്‍ജന്‍സി ടീമായിരുന്നു നാട്ടുകാരുടെ സഹായത്തോടെ തെരച്ചില്‍ നടത്തിവരികയായിരുന്നു.

അപകടമുണ്ടായി എന്ന് സംശയിക്കപ്പെടുന്ന സ്ഥലത്ത് കനമുള്ള എന്തോ വസ്തു പുല്ലിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയ അടയാളമുണ്ടായിരുന്നു. ഈ സ്ഥലത്ത് നിന്നും സുരേന്ദ്രന്റെ കരച്ചില്‍ കേട്ടതായും നാട്ടുകാര്‍ പറയുന്നുണ്ട് രാവിലെ സുരേന്ദ്രനെ വലിച്ചിഴച്ചെന്ന പറയുന്ന സ്ഥലത്ത് നിന്ന് നൂറ് മീറ്റര്‍ മാറി സുരേന്ദ്രന്റെ വസ്ത്രങ്ങള്‍ കണ്ടെത്തിയിരുന്നു. ഷര്‍ട്ടിന്റെ കഴുത്തുഭാഗം കീറിയ നിലയിലായിരുന്നു.

അതേ സമയം സുരന്ദ്രന്‍ അപകടത്തിൽപ്പെട്ടത് എങ്ങിനെയെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷം മാത്രമെ ദുരൂഹത നീക്കാനാവൂ എന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ജില്ല പൊലീസ് മേധാവി പദം സിങ്, ഡി.വൈ.എസ്.പി അബ്ദുള്‍ ഷെരീഫ് എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കടലില്‍ കുളിക്കാനിറങ്ങിയ പ്രവാസി മലയാളി യുവാവ് തിരയില്‍പ്പെട്ട് മരിച്ചു

Next Post

മാലിന്യമുക്തം നവകേരളം : പെൻ ബോക്സ് ചലഞ്ചുമായി ശുചിത്വ മിഷൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മാലിന്യമുക്തം നവകേരളം  : പെൻ ബോക്സ് ചലഞ്ചുമായി ശുചിത്വ മിഷൻ

മാലിന്യമുക്തം നവകേരളം : പെൻ ബോക്സ് ചലഞ്ചുമായി ശുചിത്വ മിഷൻ

ചിക്കന്‍ കറിക്ക് ഉപ്പില്ല ; ഹോട്ടലിലെ സംഘര്‍ഷത്തില്‍ 6 പേര്‍ക്ക് പരിക്ക്

ചിക്കന്‍ കറിക്ക് ഉപ്പില്ല ; ഹോട്ടലിലെ സംഘര്‍ഷത്തില്‍ 6 പേര്‍ക്ക് പരിക്ക്

കൊച്ചി നഗരവാസികളുടെ ശ്രദ്ധയ്ക്ക് : രണ്ട് ദിവസം കുടിവെള്ളം കിട്ടില്ല, പ്രധാന പൈപ്പ് ലൈൻ പൊട്ടി

കൊച്ചി നഗരവാസികളുടെ ശ്രദ്ധയ്ക്ക് : രണ്ട് ദിവസം കുടിവെള്ളം കിട്ടില്ല, പ്രധാന പൈപ്പ് ലൈൻ പൊട്ടി

‘നാട്ടിൽ എന്റെ വിളിപ്പേര് വിഴിഞ്ഞമെന്നായി’; നാടിന്റെ സ്വപ്ന പദ്ധതിയല്ലേ, ബഹുമതിയായി കാണുന്നുവെന്ന് മന്ത്രി

'നാട്ടിൽ എന്റെ വിളിപ്പേര് വിഴിഞ്ഞമെന്നായി'; നാടിന്റെ സ്വപ്ന പദ്ധതിയല്ലേ, ബഹുമതിയായി കാണുന്നുവെന്ന് മന്ത്രി

‘ഇത് ​ഗാന്ധിയുടെ മണ്ണ്’; മറ്റൊരാളുടെ വിശ്വാസത്തെ വ്രണപ്പെടുത്താൻ അധികാരമില്ലെന്ന് സാദിഖ് അലി ശിഹാബ് തങ്ങൾ

'ഇത് ​ഗാന്ധിയുടെ മണ്ണ്'; മറ്റൊരാളുടെ വിശ്വാസത്തെ വ്രണപ്പെടുത്താൻ അധികാരമില്ലെന്ന് സാദിഖ് അലി ശിഹാബ് തങ്ങൾ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021