പാലക്കാട്: ജില്ലയില്‍ മഴയെത്തുടര്‍ന്ന് കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചതായി അധികൃതര്‍ അറിയിച്ചു. മണ്ണാര്‍ക്കാട്, ആലത്തൂര്‍, ഒറ്റപ്പാലം താലൂക്കുകളിലെ ഓരോ വീടുകള്‍ക്കാണ് ഭാഗികമായി നാശനഷ്ടം സംഭവിച്ചത്.ജൂണ്‍ മുതല്‍ 90 വില്ലേജുകളിലായി 213 പേരെയാണ് കാലവര്‍ഷം ബാധിച്ചത്. ഒരാള്‍ മരണപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ആകെ 144 വീടുകള്‍ക്ക് ഭാഗികമായും 18 വീടുകള്‍ക്ക് പൂര്‍ണമായും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ ജില്ലയില്‍ 12.91 മില്ലി മീറ്റര്‍ മഴ ലഭിച്ചു. കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ 30 സെന്റീ മീറ്റര്‍ വീതം ഉയര്‍ത്തി.
മരം വീണ് വീടിന്റെ മേൽക്കൂര തകർന്നു
ഷൊർണൂർ: വ്യാഴാഴ്ച ഉച്ചക്കുണ്ടായ ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും കൊമ്പുകൾ പൊട്ടി വീണും നാശനഷ്ടം. വാടാനാംകുറിശ്ശി ഏഴാം വാർഡിൽ മേനകത്ത് രാജൻ ബാബുവിന്റെ വീടിന്റെ മേൽക്കൂര മരം പൊട്ടിവീണ് ഭാഗികമായി തകർന്നു.കണയം പന്തലിങ്കൽ അബുവിന്റെ വീടിന്റെ മേൽക്കൂര സമീപത്തെ പറമ്പിലെ തേക്ക് മരം വീണ് തകർന്നു. സംഭവനേരത്ത് ഇവിടെ ആരുമില്ലാത്തതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പല സ്ഥലത്തും മരങ്ങൾ വീണ് വൈദ്യുതി ബന്ധവും നിലച്ചു. ചിലയിടങ്ങളിൽ അൽപ നേരത്തേക്ക് ഗതാഗത തടസ്സമുണ്ടായി.