• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

യമനിലെ തടങ്കൽകേന്ദ്രത്തിലെ ആക്രമണം ; ഹൂതി പ്രചാരണം നിഷേധിച്ച് സഖ്യസേന

by Web Desk 04 - News Kerala 24
January 22, 2022 : 9:26 pm
in News, World
Reading Time: 1 min read
0
A A
0
യമനിലെ തടങ്കൽകേന്ദ്രത്തിലെ ആക്രമണം ;  ഹൂതി പ്രചാരണം നിഷേധിച്ച് സഖ്യസേന

റിയാദ്: യമനിലെ തടങ്കൽകേന്ദ്രത്തിന് നേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ടുള്ള ഹൂതി പ്രചാരണം നിഷേധിച്ച് സൗദി നേതൃത്വത്തിലുള്ള സഖ്യസേന. സഅദ ഗവർണറേറ്റിലെ തടങ്കൽ കേന്ദ്രം ലക്ഷ്യമിട്ട് സഖ്യസേന ആക്രമണം നടത്തിയതായി ഹൂതികൾ പ്രഖ്യാപിച്ചതിന് പിന്നാലെ മാധ്യമങ്ങളിൽ വന്ന വാർത്തകൾ തങ്ങൾ നിരീക്ഷിക്കുകയും ആരോപണം തെറ്റാണെന്ന് ബോധ്യപ്പെടുകയും ചെയ്തതായി സേന വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ-മൽക്കി ശനിയാഴ്ച സൗദി പ്രസ് ഏജൻസിയിലൂടെ നടത്തിയ പ്രസ്താവനയിൽ പറഞ്ഞു.

വെള്ളിയാഴ്ച പുലർച്ചെ ആക്രമണം നേരിട്ട തടങ്കൽ കേന്ദ്രത്തിൽ നിരപരാധികളും ഇരകളായെന്ന് ഹൂതികൾ അവകാശപ്പെട്ടിരുന്നു. എന്നാൽ സഖ്യസേനയുടെ ആന്തരിക സംവിധാനം ഉപയോഗിച്ച് നടത്തിയ സമഗ്ര അവലോകനത്തിലൂടെ ആരോപണങ്ങൾ തെറ്റാണെന്ന് സ്ഥിരീകരിച്ചു. ഇത്തരത്തിലുള്ള വാർത്തകൾ സഖ്യസേന വളരെ ഗൗരവമായാണെടുക്കുന്നതെന്നും അൽ-മാൽക്കി ചൂണ്ടിക്കാട്ടി. ഇറാനിയൻ പിന്തുണയുള്ള ഹൂതി തീവ്രവാദികൾ വിപണനം ചെയ്ത വാർത്തകൾ അവരുടെ പതിവ് തെറ്റിദ്ധരിപ്പിക്കൽ സമീപനത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

യമനിലെ മാനുഷിക കാര്യങ്ങളുടെ ഏകോപനത്തിനായി പ്രവർത്തിക്കുന്ന യു.എൻ കാര്യാലയം (ഒ.സി.എച്ച്.എ) നിശ്ചയിച്ച ആക്രമിക്കാൻ പാടില്ലാത്ത സ്ഥലങ്ങളുടെ പട്ടികയിൽ ആരോപണവിധേയ ലക്ഷ്യമായ ഈ തടങ്കൽ പാളയം ഉൾപ്പെട്ടിട്ടില്ല. ഇന്‍റർനാഷനൽ കമ്മിറ്റി ഓഫ് റെഡ് ക്രോസ് (ഐ.സി.ആർ.സി) റിപ്പോർട്ടിലുള്ളതോ അന്താരാഷ്ട്ര മാനുഷിക നിയമത്തിലെ മാനദണ്ഡങ്ങൾ ബാധകമായതോ ആയ കേന്ദ്രമല്ല ഇതെന്നും അൽ-മാലികി കൂട്ടിച്ചേർത്തു.

ആരോപിക്കപ്പെടുന്ന ലക്ഷ്യത്തെയും സ്ഥലത്തെയും കുറിച്ചുള്ള വസ്തുതകളും ഹൂതി മാധ്യമങ്ങളുടെ തെറ്റായ വാർത്തകളും വെളിപ്പെടുത്തുകയും ഒ.സി.എച്ച്.എ, ഐ.സി.ആർ.സി എന്നീ ഏജൻസികളെ നിജസ്ഥിതി അറിയിക്കുകയും ചെയ്യുമെന്ന് ബ്രിഗേഡിയർ ജനറൽ അൽ-മാൽക്കി സ്ഥിരീകരിച്ചു. അതേസമയം വെള്ളിയാഴ്ച വൈകീട്ട് സൗദി നഗരമായ ഖമീസ് മുശൈത്തിലെ ഒരു വാണിജ്യ കേന്ദ്രത്തെ ബാലിസ്റ്റിക് മിസൈൽ അയച്ച് ആക്രമിക്കാൻ ഹൂതികൾ ലക്ഷ്യമിട്ടെന്നും അദ്ദേഹം ആരോപിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കൊവിഡ് വ്യാപനം : തെരഞ്ഞെടുപ്പ് റാലികള്‍ക്കും റോഡ് ഷോകള്‍ക്കുമുള്ള വിലക്ക് തുടരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

Next Post

മൃതദേഹം സ്വീകരിച്ച് കർമ്മങ്ങൾ നടത്തണം ; നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ മാതാപിതാക്കളോട് മദ്രാസ് ഹൈക്കോടതി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മൃതദേഹം സ്വീകരിച്ച് കർമ്മങ്ങൾ നടത്തണം ;  നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ മാതാപിതാക്കളോട് മദ്രാസ് ഹൈക്കോടതി

മൃതദേഹം സ്വീകരിച്ച് കർമ്മങ്ങൾ നടത്തണം ; നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ മാതാപിതാക്കളോട് മദ്രാസ് ഹൈക്കോടതി

മുംബൈയിൽ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയിൽ പങ്കെടുത്ത് മടങ്ങിയെത്തിയ എ എ റഹീമിന് കൊവിഡ്

മുംബൈയിൽ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയിൽ പങ്കെടുത്ത് മടങ്ങിയെത്തിയ എ എ റഹീമിന് കൊവിഡ്

നാളെ കടുത്ത നിയന്ത്രണങ്ങൾ ;  ലോക്ക്ഡൗണിന് സമാനം

നാളെ കടുത്ത നിയന്ത്രണങ്ങൾ ; ലോക്ക്ഡൗണിന് സമാനം

ദിലീപിനെതിരായ വെളിപ്പെടുത്തൽ :  മലയാളത്തിലെ സൂപ്പർ സ്റ്റാറിന്റെ പിന്തുണ കിട്ടിയെന്ന് ബാലചന്ദ്രകുമാർ

ദിലീപിനെതിരായ വെളിപ്പെടുത്തൽ : മലയാളത്തിലെ സൂപ്പർ സ്റ്റാറിന്റെ പിന്തുണ കിട്ടിയെന്ന് ബാലചന്ദ്രകുമാർ

നാൾക്കുനാൾ വളർന്ന് മുകേഷ് അംബാനിയുടെ റിലയൻസ്  ;  3 മാസത്തെ ലാഭം 20539 കോടി ,  38 ശതമാനം വർധന

നാൾക്കുനാൾ വളർന്ന് മുകേഷ് അംബാനിയുടെ റിലയൻസ് ; 3 മാസത്തെ ലാഭം 20539 കോടി , 38 ശതമാനം വർധന

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021