• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മൃതദേഹം സ്വീകരിച്ച് കർമ്മങ്ങൾ നടത്തണം ; നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ മാതാപിതാക്കളോട് മദ്രാസ് ഹൈക്കോടതി

by Web Desk 04 - News Kerala 24
January 22, 2022 : 9:31 pm
in India, News
Reading Time: 1 min read
0
A A
0
മൃതദേഹം സ്വീകരിച്ച് കർമ്മങ്ങൾ നടത്തണം ;  നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ മാതാപിതാക്കളോട് മദ്രാസ് ഹൈക്കോടതി

ചെന്നൈ : ഹോസ്റ്റൽ വാർഡന്‍റെ നിരന്തര പീഡനവും നിർബന്ധിത മതപരിവർത്തന ശ്രമവും സഹിക്കാനാകാതെ ആത്മഹത്യ ചെയ്ത തമിഴ്നാട് സ്വദേശിനിയായ വിദ്യാർത്ഥിയുടെ അന്ത്യകർമ്മങ്ങൾ നടത്തണമെന്ന് നിർദ്ദേശിച്ച് മദ്രാസ് ഹൈക്കോടതി. പെൺകുട്ടിയുടെ മൃതദേഹം സ്വീകരിക്കണമെന്നും അന്ത്യകർമ്മകൾ നടത്തണമെന്നും മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് നിർദ്ദേശിച്ചു.

വിദ്യാർത്ഥിയുടെ മരണത്തിനിടയാക്കിയ സ്കൂളിനെതിരേയും ഹോസ്റ്റലിനെതിരേയും നടപടിയെടുക്കണമെന്നാശ്യപ്പെട്ട് പെൺകുട്ടിയുടെ കുടുംബം പ്രതിഷേധത്തിലായിരുന്നു. തമിഴ്നാട് പോലീസിന്‍റെ ക്രൈ ഇൻവെസ്റ്റിഗേഷൻ സംഘം കേസ് അന്വേഷിക്കണമെന്നും പെൺകുട്ടിയുടെ മൃതദേഹം രണ്ടാമത് പോസ്റ്റുമാർട്ടം ചെയ്യണമെന്നും ആവശ്യപ്പെട്ട് പിതാവ് മുരുഗാനന്ദൻ കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചിരുന്നു. ഈ ഹരജിയിലാണ് കോടതിയുടെ മറുപടി. പിതാവിന്‍റെ ഹരജി നിരസിച്ച കോടതി മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തുന്നതിന് പ്രത്യേക മജിസ്ട്രേറ്റിനെ നിയോഗിച്ചു.

മരണത്തിന് മുമ്പ് മജിസ്ട്രേറ്റിന് മുമ്പാകെ പെൺകുട്ടി നൽകിയ മൊഴി വീഡിയോയിൽ പകർത്തിയിട്ടുണ്ടെന്നും മതപരിവർത്തനം സംബന്ധിച്ച പരാതി പെൺകുട്ടിയോ, വീട്ടുകാരോ ഉന്നയിച്ചിട്ടില്ലെന്നും ഉന്നത പോലീസ് ഉദ്ദ്യോഗസ്ഥ റവാലി പ്രിയ ഗന്ധപുനേനി പറഞ്ഞു. മതപരിവർത്തനവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ വിഡിയോ പുറത്തുവിട്ടയാൾക്കെതിരെ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ജുവനൈൽ നിയമലംഘനം നടത്തിയതിന് ഇയാൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.

ഈ മാസം ഒമ്പതിനാണ് തഞ്ചാവൂർ സെന്‍റ് മൈക്കിൾസ് ഹോം ബോർഡിങ് ഹൗസിലെ അന്തേവാസിയായ ലാവണ്യ ആത്മഹത്യക്ക് ശ്രമിച്ചത്. തഞ്ചാവൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് വാർഡൻ നിരന്തരമായി ശകാരിക്കുകയും ഉപദ്രവിക്കുകയും ചെയ്യാറുണ്ടെന്നും ഹോസ്റ്റലിലെ മുറികളെല്ലാം തന്നെക്കൊണ്ട് വൃത്തിയാക്കിക്കാറുണ്ടായിരുന്നതായും പെൺകുട്ടി പോലീസിന് മൊഴി നൽകിയത്. മരണശേഷം പുറത്തുവന്ന വിഡിയോയിൽ ക്രിസ്ത്യൻ മതം സ്വീകരിക്കാൻ വാർഡൻ തന്നെ നിരന്തരമായി നിർബന്ധിക്കാറുണ്ടായിരുന്നതായും പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു.

മതപരിവർത്തനത്തിന് തയ്യാറാകാത്തതാണ് പീഡനത്തിന് കാരണമെന്ന് സംശയിക്കുന്നതായും പെൺകുട്ടി വീഡിയോയിൽ പറഞ്ഞിരുന്നു. സംഭവത്തിൽ ആത്മഹത്യാ പ്രേരണ, ജുവനൈൽ നിയമങ്ങൾ എന്നിവ ചുമത്തി വാർഡൻ സകായാമേരിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.അതേ സമയം നിർബന്ധിത മതപരിവർത്തനശ്രമം അപകട സൂചനയാണെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി പ്രതിഷേധം ശക്തമാക്കി. മതപരിവർത്തന നിരോധന നിയമം കൊണ്ടു വരണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. എന്നാൽ പെൺകുട്ടിയുടെ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത് ജുവനൈൽ നിയമ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മുൻ ഐ.പി.എസ് ഓഫീസറും, ബി.ജെ.പി സംസ്ഥാന നേതാവുമായ അണ്ണാമലൈക്കെതിരെയും വിമർശനങ്ങൾ ഉയർന്നിരുന്നു. നിലവിൽ തമിഴ്നാട്ടിൽ മതപരിവർത്തനെതിരായ നിയമങ്ങൾ ഇല്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യമനിലെ തടങ്കൽകേന്ദ്രത്തിലെ ആക്രമണം ; ഹൂതി പ്രചാരണം നിഷേധിച്ച് സഖ്യസേന

Next Post

മുംബൈയിൽ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയിൽ പങ്കെടുത്ത് മടങ്ങിയെത്തിയ എ എ റഹീമിന് കൊവിഡ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മുംബൈയിൽ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയിൽ പങ്കെടുത്ത് മടങ്ങിയെത്തിയ എ എ റഹീമിന് കൊവിഡ്

മുംബൈയിൽ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയിൽ പങ്കെടുത്ത് മടങ്ങിയെത്തിയ എ എ റഹീമിന് കൊവിഡ്

നാളെ കടുത്ത നിയന്ത്രണങ്ങൾ ;  ലോക്ക്ഡൗണിന് സമാനം

നാളെ കടുത്ത നിയന്ത്രണങ്ങൾ ; ലോക്ക്ഡൗണിന് സമാനം

ദിലീപിനെതിരായ വെളിപ്പെടുത്തൽ :  മലയാളത്തിലെ സൂപ്പർ സ്റ്റാറിന്റെ പിന്തുണ കിട്ടിയെന്ന് ബാലചന്ദ്രകുമാർ

ദിലീപിനെതിരായ വെളിപ്പെടുത്തൽ : മലയാളത്തിലെ സൂപ്പർ സ്റ്റാറിന്റെ പിന്തുണ കിട്ടിയെന്ന് ബാലചന്ദ്രകുമാർ

നാൾക്കുനാൾ വളർന്ന് മുകേഷ് അംബാനിയുടെ റിലയൻസ്  ;  3 മാസത്തെ ലാഭം 20539 കോടി ,  38 ശതമാനം വർധന

നാൾക്കുനാൾ വളർന്ന് മുകേഷ് അംബാനിയുടെ റിലയൻസ് ; 3 മാസത്തെ ലാഭം 20539 കോടി , 38 ശതമാനം വർധന

ദിലീപിനെ ചോദ്യം ചെയ്യുന്നത് കളമശ്ശേരിയില്‍  ;   അഞ്ച് പ്രതികളോടും നാളെ ഹാജരാകണമെന്ന് നോട്ടീസ്

ദിലീപിനെ ചോദ്യം ചെയ്യുന്നത് കളമശ്ശേരിയില്‍ ; അഞ്ച് പ്രതികളോടും നാളെ ഹാജരാകണമെന്ന് നോട്ടീസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021