തിരുവനന്തപുരം : ഓണാവധിയും വേളാങ്കണ്ണി പള്ളി പെരുന്നാളും പ്രമാണിച്ച് യാത്രക്കാരുടെ തിരക്ക് ഒഴിവാക്കാൻ വേളാങ്കണ്ണി റൂട്ടിൽ അധിക ട്രെയിൻ സർവീസ് ആരംഭിച്ചു. എറണാകുളം – വേളാങ്കണ്ണി റൂട്ടിലും, തിരുവനന്തപുരം – വേളാങ്കണ്ണി റൂട്ടിലുമാണ് സർവീസ് ആരംഭിക്കുന്നത്.ആഗസ്ത് 28 മുതൽ സെപ്‌തംബർ 11 വരെയുള്ള തിങ്കളാഴ്‌ചകളിൽ എറണാകുളം – വേളാങ്കണ്ണി വീക്കിലി സ്പെഷ്യൽ ഫെയർ സ്പെഷ്യൽ ട്രെയിൻ (06039/06040) എറണാകുളത്ത് നിന്ന് പകൽ 1.10ന് പുറപ്പെടും. തിരികെ ചൊവ്വാഴ്‌ചകളിൽ വൈകിട്ട് 6.40ന് വേളാങ്കണ്ണിയിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ ബുധനാഴ്‌ച പകൽ 11.40ന് എറണാകുളത്തെത്തും. കോട്ടയം, തെന്മല വഴിയാണ് സർവീസ്.
ആഗസ്ത് 23 മുതൽ സെപ്‌തംബർ ആറുവരെയുള്ള ബുധനാഴ്‌ചകളിൽ തിരുവനന്തപുരം സെൻട്രൽ വേളാങ്കണ്ണി (06020/06019 ) വീക്കിലി സ്പെഷ്യൽ ഫെയർ സ്പെഷ്യൽ ട്രെയിൻ പുലർച്ചെ നാലിന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും. തിരികെയുള്ള സർവീസ് വ്യാഴാഴ്‌ചകളിൽ വൈകിട്ട് 6.40ന് വേളാങ്കണ്ണിയിൽ നിന്ന് പുറപ്പെട്ട് വെള്ളിയാഴ്‌ച രാവിലെ 7.30ന് തിരുവനന്തപുരത്ത് എത്തും.