കൊച്ചി ∙ ആലുവയില്‍ ബിഹാര്‍ സ്വദേശി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ കുട്ടിയുടെ ജീവൻ രക്ഷിക്കാനാവാത്തതിൽ മാപ്പു പറഞ്ഞ് പൊലീസ്. കേരള പോലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക് പേജിലാണ് മാപ്പു പറഞ്ഞുകൊണ്ടുള്ള പോസ്റ്റിട്ടത്. പ്രതിയെ അറസ്റ്റ് ചെയ്തെങ്കിലും കുട്ടിയെ ജീവനോടെ മാതാപിതാക്കൾക്കരികിൽ എത്തിക്കാനുള്ള തങ്ങളുടെ ശ്രമം വിഫലമായെന്ന് പോലീസ് പറയുന്നു. നേരത്തെ കേസന്വേഷണത്തിൽ പൊലീസ് അലംഭാവം കാണിച്ചതായി ചിലര്‍ ആരോപണമുന്നയിച്ചിരുന്നു. പോലീസിന്റെ ജാഗ്രതക്കുറവാണ് കുട്ടിയെ കണ്ടെത്താൻ വൈകിയതെന്നും ആരോപണമുന്നയിച്ചവർ പറഞ്ഞു. ഇതുവഴി കുറ്റവാളികൾക്ക് രക്ഷപ്പെടാൻ സമയം ലഭിക്കുന്നതായും അവർ ചൂണ്ടിക്കാണിച്ചു.