• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

‘ആദ്യമൊക്കെ ഞങ്ങൾ അപരിചിതരെപ്പോലെ’, ഇപ്പോൾ അടുത്ത സുഹൃത്തുക്കൾ’; ധോണിയുടെ അമ്മയുമായുള്ള ബന്ധം പറഞ്ഞ്​ സാക്ഷി

by Web Desk 04 - News Kerala 24
July 29, 2023 : 9:30 pm
in Entertainment, News
Reading Time: 1 min read
0
A A
0
‘ആദ്യമൊക്കെ ഞങ്ങൾ അപരിചിതരെപ്പോലെ’, ഇപ്പോൾ അടുത്ത സുഹൃത്തുക്കൾ’; ധോണിയുടെ അമ്മയുമായുള്ള ബന്ധം പറഞ്ഞ്​ സാക്ഷി

മഹേന്ദ്ര സിങ്​ ധോണിയും ഭാര്യ സാക്ഷി ധോണിയും ചേർന്ന്​ നിർമിക്കുന്ന സിനിമ അടുത്തിടെയാണ്​ പുറത്തിറങ്ങിയത്​. സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി സാക്ഷി നൽകിയ ഒരു അഭിമുഖം ഇപ്പോൾ വൈറലായിട്ടുണ്ട്​. ധോണിയുടെ മാതാവിനെക്കുറിച്ചാണ്​ സാക്ഷി അഭിമുഖത്തിൽ പറയുന്നത്​. ധോണിയെ വിവാഹം കഴിച്ച ആദ്യ നാളുകളിൽ അദ്ദേഹത്തിന്‍റെ വീട്ടിലുള്ളവരുമായി വലിയ രീതിയിൽ അപരിചിതയായിരുന്നു താനെന്നാണ്​ സാക്ഷി പറയുന്നത്​.രമേഷ് തമിഴ്മണി സംവിധാനം ചെയ്ത ‘ലെറ്റ്സ് ഗെറ്റ് മാരീഡ്’ എന്ന സിനിമ തമിഴ്, തെലുങ്ക് ഭാഷകളിലായാണ്​ ഒരുങ്ങുന്നത്​. ചിത്രത്തിൽ നദിയ, യോഗി ബാബു, മിർച്ചി വിജയ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.‘വിവാഹത്തിന് ഒരു ദിവസം മുമ്പാണ്​ ഞാൻ എന്റെ അമ്മായിയമ്മയെ ആദ്യമായി കണ്ടത്​. ഇപ്പോൾ ഞങ്ങൾ അടുത്ത സുഹൃത്തുക്കളെപ്പോലെയാണ്. ഞങ്ങൾ എല്ലാം പരസ്പരം പങ്കുവയ്ക്കാറുണ്ട്​. നേരത്തെ ഞാൻ വീട്ടിൽ പുതിയതായപ്പോൾ അക്ഷരാർഥത്തിൽ അവർ എനിക്ക് അപരിചിതരായിരുന്നു’- വിവാഹത്തിന് ശേഷം ധോണിയുടെ കുടുംബത്തോടൊപ്പമുള്ള തന്റെ ആദ്യ നാളുകളെ കുറിച്ച് സാക്ഷി പറഞ്ഞു.

‘അവിടെ നിന്ന്, ഇതുവരെ ഞങ്ങളുടെ ബന്ധം ശരിക്കും വികസിച്ചു. അമ്മ എനിക്ക് വലിയ പിന്തുണയാണ് തരുന്നത്​. ഒരേ വീട്ടിൽ അവരോടൊപ്പം താമസിക്കുന്നതാണ്​ വലിയ സന്തോഷം’- അവർ കൂട്ടിച്ചേർത്തു. വിവാഹത്തിനു മുമ്പ് പ്രശസ്ത നടിമാരുള്‍പ്പെടെ പലരുമായും ചേര്‍ത്ത് ധോണിയുടെ പേരില്‍ ഗോസിപ്പുകള്‍ വന്നിരുന്നു. എന്നാല്‍ എല്ലാവരെയും ആശ്ചര്യപ്പെടുത്തിയായിരുന്നു ഒട്ടും തന്നെ പ്രശസ്തിയുടെ വെള്ളിവെളിച്ചത്തില്‍ ഇല്ലാത്ത സാക്ഷി അദ്ദേഹത്തിന്റെ ജീവിതസഖിയായത്. ധോണിയെ വിവാഹം കഴിക്കും മുമ്പ് ഹോട്ടല്‍ മാനേജ്‌മെന്റ് മേഖലയില്‍ ജോലി ചെയ്തു വരികയായിരുന്നു സാക്ഷി.ഈ സമയത്താണ് ധോണിയുള്‍പ്പെട്ട ഇന്ത്യന്‍ ടീം അവിടെ താമസിക്കാനെത്തിയത്. ഇവിടെ വച്ച് ധോണിയുമായി സാക്ഷി പരിചയപ്പടുകയും പിന്നീടത്​ പ്രണയത്തിലേക്കു വഴിമാറുകയുമായിരുന്നു. ഒടുവില്‍ 2010ല്‍ ഇരുവരും വിവാഹിതരാവുകയും ചെയ്തു. ഡെറാഡൂണില്‍ നടന്ന സ്വകാര്യചടങ്ങിലേക്കു ക്രിക്കറ്റര്‍മാര്‍ക്കു പോലും ക്ഷണമുണ്ടായിരുന്നില്ല. നിലവില്‍ ധോണിയുടെ പല ബിസിനസുകളും കൈകാര്യം ചെയ്യുന്നത് സാക്ഷിയാണ്. അടുത്തിടെ ധോണി സിനിമാ മേഖലയിലും തന്റെ സാന്നിധ്യമറിയിച്ചിരുന്നു. ധോണി എന്റര്‍ടെയ്ന്‍മെന്റ് എന്ന പേരിലാണ് പുതിയ പ്രൊഡഷന്‍ കമ്പനിക്കു ധോണിയും സാക്ഷിയും ചേര്‍ന്ന് തുടക്കമിട്ടത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തിരുവനന്തപുരത്ത് സമഗ്ര ഗതാഗത പദ്ധതി നടപ്പാക്കും: മന്ത്രി വി ശിവൻകുട്ടി

Next Post

‘മകളേ മാപ്പ്’ ; അഞ്ചു വയസുകാരിയുടെ മരണത്തിൽ മാപ്പു പറഞ്ഞ് കേരള പോലീസ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘മകളേ മാപ്പ്’ ; അഞ്ചു വയസുകാരിയുടെ മരണത്തിൽ മാപ്പു പറഞ്ഞ് കേരള പോലീസ്

'മകളേ മാപ്പ്' ; അഞ്ചു വയസുകാരിയുടെ മരണത്തിൽ മാപ്പു പറഞ്ഞ് കേരള പോലീസ്

‘മുഖ്യമന്ത്രി വരുമ്പോൾ ആയിരം പൊലീസ്; അഞ്ച് വയസുകാരിയെ കണ്ടെത്തുന്നതില്‍ ഗുരുതര വീഴ്ച’

‘മുഖ്യമന്ത്രി വരുമ്പോൾ ആയിരം പൊലീസ്; അഞ്ച് വയസുകാരിയെ കണ്ടെത്തുന്നതില്‍ ഗുരുതര വീഴ്ച’

ഉമ്മൻ ചാണ്ടിയുടെ ആഗ്രഹം നിറവേറ്റി യൂസുഫലി;എറികാട് സ്കൂളിന് സ്വന്തം ബസ്

ഉമ്മൻ ചാണ്ടിയുടെ ആഗ്രഹം നിറവേറ്റി യൂസുഫലി;എറികാട് സ്കൂളിന് സ്വന്തം ബസ്

പോക്സോ: പ്രതിയുടെ പരാതി മനുഷ്യാവകാശ കമീഷൻ തള്ളി

പോക്സോ: പ്രതിയുടെ പരാതി മനുഷ്യാവകാശ കമീഷൻ തള്ളി

കുക്കി വനിതകളെ കൂട്ടബലാത്സംഗം നടത്തിയ കേസ്: അന്വേഷണം സി.ബി.ഐ ഏറ്റെടുത്തു

കുക്കി വനിതകളെ കൂട്ടബലാത്സംഗം നടത്തിയ കേസ്: അന്വേഷണം സി.ബി.ഐ ഏറ്റെടുത്തു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021