തിരുവനന്തപുരം> ഫ്രീഡം ഫെസ്റ്റ് 2023 ന്റെ ഭാഗമായി ടെക്‌നോപാര്‍ക്കിലെ ഐ ടി ജീവനക്കാരുടെ സംഘടന, പ്രതിധ്വനിയുടെ ടെക്‌നിക്കല്‍ ഫോറം ടെക്‌നോപാര്‍ക്കിലെ വിവിധ കമ്പനികളിലെ ഐ ടി ജീവനക്കാര്‍ക്കായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) ശില്‍പശാല നടത്തി. ജീവനക്കാര്‍ക്കായി നടത്തിവരുന്ന ടെക്നിക്കല്‍ ട്രെയിനിങ് പരമ്പരയുടെ നൂറ്റിപ്പത്താമതു എഡിഷന്‍ ആയിട്ടാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ശില്പശാല നടത്തിയത്.ജൂലൈ 29 ശനിയാഴ്ച ടെക്‌നോപാര്‍ക്കിലെ ട്രാവന്‍കൂര്‍ ഹാളില്‍ രാവിലെ 09 .30 മുതല്‍ വൈകുന്നേരം 5 വരെയായിരുന്നു ശില്‍പശാല. ശില്‍പ്പശാലക്ക് മിസ് ഉഷ രംഗരാജു Miss : Usha Rengaraju (Chief of research , Exa Protocol ) നേതൃത്വം നല്‍കി. ശില്‍പ്പശാല രാവിലെ 9:30 നു അന്‍വര്‍ സാദത്ത്(സിഇഒ KITE) ഉത്ഘാടനം ചെയ്തു. ഫ്രീഡം ഫെസ്റ്റ് 2023 ന്റെ വിവിധ പ്രോഗ്രാമുകളെ പറ്റി അന്‍വര്‍ വിശദീകരിച്ചു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) മേഖലയിലെ Generative AI, Natural Language processing, Machine learning ടെക്കികള്‍ക്ക് പരിചയപെടുത്തുക എന്ന ഉദ്ദേശ്യത്തോട് കൂടിയാണ് ശില്‍പ്പശാല സംഘടിപ്പിച്ചത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) സാങ്കേതിക രംഗത്ത് ടെക്നോപാര്‍ക്കിലെ ജീവനക്കാരെ പ്രാവീണ്യമുള്ളവരാക്കി അവരെ ഈ രംഗത്ത് കൂടുതല്‍ പ്രവര്‍ത്തന മികവുള്ളവരാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ശില്‍പ്പശാല സംഘടിപ്പിച്ചത്. ടെക്‌നോപാര്‍ക്കിലെ വിവിധ കമ്പനികളിലെ ജീവനക്കാര്‍ക്കും വിവര സാങ്കേതിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും വേണ്ടിയുള്ള ഈ പരിശീലന പരിപാടി പൂര്‍ണ്ണമായും സൗജന്യമായിട്ടാണ് സംഘടിപ്പിച്ചത്. ശില്‍പശാലയില്‍ ടെക്‌നോപാര്‍ക്കിലെ 70 കമ്പനികളില്‍ നിന്നും 131 ഐടി ജീവനക്കാര്‍ പങ്കെടുത്തു.