• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

നിയമസഭാ സമ്മേളനം 7 മുതൽ; പുസ്തകോത്സവം നവംബറിൽ

by Web Desk 04 - News Kerala 24
August 2, 2023 : 4:45 pm
in Kerala, News
Reading Time: 1 min read
0
A A
0
നിയമസഭാ സമ്മേളനം 7 മുതൽ; പുസ്തകോത്സവം നവംബറിൽ

തിരുവനന്തപുരം > പതിനഞ്ചാം കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനം ആഗസ്റ്റ് 7 തിങ്കളാഴ്ച മുതൽ ആരംഭിക്കുമെന്ന് സ്പീക്കർ എ എൻ ഷംസീർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സമ്മേളനം 24ന് അവസാനിക്കും. പ്രധാനമായും നിയമ നിര്‍മ്മാണത്തിനായുള്ള സമ്മേളനം12 ദിവസം ചേരുമെന്നും സുപ്രധാന ബില്ലുകള്‍ പരിഗണിക്കുമെന്നും സ്പീക്കർ അറിയിച്ചു. സമ്മേളനത്തിന്റെ ആദ്യദിനമായ തിങ്കളാഴ്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയതിനു ശേഷം മറ്റു നടപടികളിലേക്ക് കടക്കാതെ സഭ പിരിയും. ആഗസ്റ്റ് 11, 18 തീയതികള്‍ അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങള്‍ക്കായിട്ടാണ് വിനിയോഗിക്കുന്നത്. 2023-24 സാമ്പത്തിക വര്‍ഷത്തെ ബജറ്റിലെ ഉപധനാഭ്യര്‍ത്ഥനകളുടെ പരിഗണന ആഗസ്റ്റ് 21 തിങ്കളാഴ്ച നടത്തും. മറ്റ് ദിവസങ്ങളിലെ നിയമനിര്‍മ്മാണത്തിനായി മാറ്റിവയ്ക്കപ്പെട്ട സമയങ്ങളില്‍ സഭ പരിഗണിക്കേണ്ട ബില്ലുകള്‍ ഏതൊക്കെയാണെന്നത് 7ന് ചേരുന്ന കാര്യോപദേശക സമിതി നിർദേശപ്രകാരം ക്രമീകരിക്കുന്നതാണ്. ആശുപത്രികൾക്കും ആരോഗ്യപ്രവർത്തകർക്കും സംരക്ഷണം ഉറപ്പാക്കുന്ന ഓർഡിനൻസിന്‌ പകരമുള്ള ബിൽ, സഹകരണ നിയമ ഭേദഗതി ബിൽ തുടങ്ങിയവ ഈ സമ്മേളനത്തിൽ വരും. ആഗസ്‌ത്‌ 14നും 15നും സഭ ചേരില്ല.

നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം നവംബറിൽ

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം രണ്ടാം പതിപ്പ് നവംബറിൽ നടത്തുമെന്നും സ്പീക്കർ അറിയിച്ചു. പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പ് നവംബർ 1 മുതൽ 7 വരെ നിയമസഭാ അങ്കണത്തിൽ വച്ച് നടത്തും. വൈവിധ്യം കൊണ്ടും പൊതുജനപങ്കാളിത്തംകൊണ്ടും കഴിഞ്ഞ പുസ്തകോത്സവം ഏറെ അന്താരാഷ്ട്ര ശ്രദ്ധയാകർഷിച്ചിരുന്നുവെന്നും രണ്ടാം പതിപ്പ് കൂടുതൽ മികവോടെ സംഘടിപ്പിക്കുന്നതിനുള്ള നടപടികൾ നിയമസഭാ സെക്രട്ടേറിയറ്റ് ആരംഭിച്ചുകഴിഞ്ഞതായും അദ്ദേഹം അറിയിച്ചു. മുൻവർഷത്തേപോലെ കൂടുതൽ അന്താരാഷ്ട്ര പ്രസാധകരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും സാഹിത്യ, സാമൂഹിക, കലാ- സാംസ്കാരിക രംഗങ്ങളിൽ ലോകപ്രശസ്തരായ വ്യക്തിത്വങ്ങളെ പങ്കെടുപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. കല-സാഹിത്യ-സാംസ്കാരിക മേഖലയിലെ സമഗ്രസംഭാവനയ്ക്കുള്ള നിയമസഭാ പുരസ്കാരം ഇത്തവണയും ഏർപ്പെടുത്തും. പുസ്തകോത്സവം മികച്ച രീതിയിൽ റിപ്പോർട്ട് ചെയ്യുന്ന മാധ്യമങ്ങൾക്ക് വിവിധ മാധ്യമ അവാർഡുകൾ നൽകാനും തീരുമാനിച്ചിട്ടുണ്ട്. പ്രസാധകർക്കും പൊതുജനങ്ങൾക്കും ഒരുപോലെ പ്രയോജനപ്രദമാകുന്ന രീതിയിൽ മികച്ച ഒരു പുസ്തകോത്സവം സംഘടിപ്പിക്കുന്നതിന് എല്ലാവരുടെയും സഹകരണം ആവശ്യപ്പെടുന്നതായും എ എൻ ഷംസീർ കൂട്ടിച്ചേർത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എല്ലാ ആശുപത്രികളേയും മാതൃശിശു സൗഹൃദമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് വീണ ജോര്‍ജ്

Next Post

ആലുവയിൽ കൊല്ലപ്പെട്ട 5 വയസുകാരിയുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ആലുവയിൽ കൊല്ലപ്പെട്ട 5 വയസുകാരിയുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം

ആലുവയിൽ കൊല്ലപ്പെട്ട 5 വയസുകാരിയുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം

പോലീസ് കസ്റ്റഡിയിൽ മരിച്ച യുവാവിന്റെ വയറ്റിൽ പ്ലാസ്റ്റിക് പൊതി

പോലീസ് കസ്റ്റഡിയിൽ മരിച്ച യുവാവിന്റെ വയറ്റിൽ പ്ലാസ്റ്റിക് പൊതി

പല പ്രധാന ബില്ലുകളും ഈ സമ്മേളനകാലത്ത് സഭ പരിഗണിക്കും

പല പ്രധാന ബില്ലുകളും ഈ സമ്മേളനകാലത്ത് സഭ പരിഗണിക്കും

കുനോയിൽ വീണ്ടും ചീറ്റ ചത്തു ; നാലു മാസത്തിനിടെ ഒമ്പതെണ്ണമാണ് ചത്തത്

കുനോയിൽ വീണ്ടും ചീറ്റ ചത്തു ; നാലു മാസത്തിനിടെ ഒമ്പതെണ്ണമാണ് ചത്തത്

എൻ.എസ്.എസ് കോഴ വാങ്ങാതെ നിയമനം നടത്തുമോ ​-സുകുമാരൻ നായർക്കെതിരെ എ.കെ. ബാലൻ

എൻ.എസ്.എസ് കോഴ വാങ്ങാതെ നിയമനം നടത്തുമോ ​-സുകുമാരൻ നായർക്കെതിരെ എ.കെ. ബാലൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021