ആലപ്പുഴ: ഹരിപ്പാട് വീട്ടമ്മയെ ഓടക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹരിപ്പാട് സ്വദേശിനി തങ്കമണി ആണ് മരിച്ചത്. പ്രഭാത നടത്തത്തിനായി പോയതായിരുന്നു ഇവര്‍.കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഓടക്കുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് മുകളില്‍ ഓടയുടെ പാര്‍ശ്വഭിത്തി ഇടിഞ്ഞുവീണ നിലയിലാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.



















