ടൈപ്പ് 2 പ്രമേഹമുള്ളവർ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കേണ്ടത് വളരെ പ്രധാനമാണ്. ഷുഗർ അളവ് കൂടുന്നത് ആരോഗ്യത്തെ ബാധിക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നത് സ്ട്രോക്ക്, ഹൃദ്രോഗം, നാഡി ക്ഷതം എന്നിവയ്ക്കുള്ള സാധ്യത കൂട്ടുന്നു. ‘രക്തത്തിലെ പ്ലാസ്മയിൽ അമിതമായ അളവിൽ ഗ്ലൂക്കോസ് സഞ്ചരിക്കുന്ന അവസ്ഥയാണ് ഹൈപ്പർ ഗ്ലൈസീമിയ . ഇത് സാധാരണയായി രക്തത്തിലെ പഞ്ചസാരയുടെ അളവ് 11.1 mmol/L (200 mg/dL ) നേക്കാൾ കൂടുതലാണ്…’ – ഇല്ലിനോയിയിലെ മേവുഡിലുള്ള ലയോള യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിലെ എൻഡോക്രൈനോളജിസ്റ്റും പ്രൊഫസറും ഇൻപേഷ്യന്റ് ഡയബറ്റിസ് മെഡിക്കൽ ഡയറക്ടറുമായ മേരി ആൻ ഇമാനുവേൽ പറയുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ…
- ഒന്ന്…
- നാരുകൾ, പ്രോട്ടീൻ, ഒമേഗ3 ഫാറ്റി ആസിഡുകൾ എന്നിവയാൽ സമ്പന്നമായ ചിയ വിത്തുകൾക്ക് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവ് തടയുന്നു.
- രണ്ട്…
- മല്ലി വിത്തുകളിൽ ഫ്‌ലേവനോയ്ഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കുകയും ഓക്‌സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കുകയും സഹായിക്കുന്നു.
- മൂന്ന്…
- പ്രമേഹമുള്ളവർക്ക് ഉലുവ സഹായകമാകും. ഉലുവയിൽ നാരുകളും മറ്റ് രാസവസ്തുക്കളും അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ മന്ദഗതിയിലാക്കിയേക്കാം, കാർബോഹൈഡ്രേറ്റുകളും പഞ്ചസാരയും ശരീരം ആഗിരണം ചെയ്യുന്നു.
- നാല്..
- ഓട്സിലെ മിതമായതും ഉയർന്നതുമായ നാരുകളുടെ ഉള്ളടക്കവും കുറഞ്ഞ ഗ്ലൈസെമിക് സൂചികയും രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാൻ സഹായിക്കും. ലയിക്കുന്ന നാരുകളുടെ അംശവും കൊളസ്‌ട്രോൾ കുറയ്ക്കുന്നു.
- അഞ്ച്…
- ആരോഗ്യകരമായ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താൻ സഹായിക്കുന്ന പോഷകങ്ങളുടെ നല്ല ഉറവിടം കൂടിയാണ് പയർവർഗ്ഗങ്ങൾ. പയർവർഗ്ഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഗ്ലൈസെമിക് നിയന്ത്രണം മെച്ചപ്പെടുത്തുകയും ടൈപ്പ് 2 പ്രമേഹമുള്ളവരിൽ കൊറോണറി ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്തു.