ബാഗ്ദാദ്: അച്ചടി, ദൃശ്യ മാധ്യമങ്ങളിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ‘സ്വവർഗരതി’ എന്ന വാക്ക് ഉപയോഗിക്കുന്നത് നിരോധിക്കാൻ ഒരുങ്ങി ഇറാഖ്. പകരം ‘ലൈംഗിക വ്യതിയാനം’ എന്ന വാക്ക് ഉപയോഗിക്കാമെന്ന് ഇറാഖി കമ്മ്യൂണിക്കേഷൻസ് ആൻഡ് മീഡിയ കമ്മീഷൻ (സി.എം.സി) ഉത്തരവിട്ടതായി റിപ്പോർട്ട് ചെയ്തു.
രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ മാധ്യമങ്ങൾക്കും ഇത് ബാധകമാണെന്ന് ഉത്തരവിലുണ്ട്. ‘ജൻഡർ’ എന്ന വാക്കിനും വിലക്കുണ്ട്. ഫോൺ, ഇന്റർനെറ്റ് ദാതാക്കൾക്കും മൊബൈൽ ആപ്ലിക്കേഷനുകൾക്കും ഈ വാക്കുകളുടെ വിലക്ക് ബാധകമാണ്. നിയമം ലംഘിച്ചാലുള്ള ശിക്ഷ ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നും പിഴ ശിക്ഷ ലഭിച്ചേക്കാമെന്നും ചാനൽ റിപ്പോർട്ട് ചെയ്തു. തീരുമാനം അന്തിമ അനുമതി കാത്തിരിക്കുകയാണെന്നും വാർത്തയിൽ പറയുന്നു.