• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

രാത്രിയില്‍ ഫ്രൂട്ട്സ് കഴിക്കുന്നതില്‍ ദോഷമോ! പഴങ്ങള്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്…

by Web Desk 04 - News Kerala 24
August 11, 2023 : 6:10 am
in Health, Kerala, News
Reading Time: 1 min read
0
A A
0
രാത്രിയില്‍ ഫ്രൂട്ട്സ് കഴിക്കുന്നതില്‍ ദോഷമോ! പഴങ്ങള്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്…

നാം എന്താണോ കഴിക്കുന്നത്, അതുതന്നെയാണ് വലിയൊരു പരിധി വരെ നമ്മുടെ ആരോഗ്യത്തെ നിര്‍ണയിക്കുന്നത്. അതിനാല്‍ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കേണ്ടത് നിര്‍ബന്ധമാണ്. ഇത്തരത്തില്‍ മിക്കവരും കഴിക്കാൻ നിര്‍ദേശിക്കുന്ന ഭക്ഷണങ്ങളാണ് പച്ചക്കറികളും പഴങ്ങളും.എന്നാല്‍ ഇവയും കഴിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇത്തരത്തില്‍ പഴങ്ങള്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചറിയാം…

ഒന്ന്…

പഴങ്ങള്‍ കഴിച്ച ശേഷം ഉടനെ തന്നെ വെള്ളം കുടിക്കുന്ന ശീലമുണ്ടെങ്കില്‍ ഇതൊഴിവാക്കുക. പഴങ്ങളിലെല്ലാം അധികവും വെള്ളം തന്നെയാണ് അടങ്ങിയിരിക്കുന്നത്. അതിനാല്‍ പഴങ്ങള്‍ക്ക് മുകളില്‍ വെള്ളം കുടിക്കേണ്ടതില്ല. എന്നുമാത്രമല്ല- പഴങ്ങള്‍ കഴിച്ചതിന് തൊട്ടുപിന്നാലെ വെള്ളം കുടിക്കുമ്പോള്‍ അത് ദഹനപ്രശ്നങ്ങളിലേക്കും പഴങ്ങളില്‍ നിന്ന് ശരീരം പോഷകങ്ങള്‍ വലിച്ചെടുക്കുന്നത് ഭാഗികമായി തടയുന്നതിലേക്കും നയിക്കും.

രണ്ട്…

പഴങ്ങള്‍ മുറിച്ചുവച്ചത് ഫ്രിഡ്ജിലോ പുറത്തോ ദീര്‍ഘനേരമോ, ദിവസങ്ങളോളമോ സൂക്ഷിച്ചത് കഴിക്കാതിരിക്കുക. പഴങ്ങളും പച്ചക്കറികളും മുറിച്ചുകഴിഞ്ഞാല്‍ അധികം വൈകാതെ തന്നെ അവ ഉപയോഗിക്കണം. അല്ലെങ്കില്‍ ഇവയിലെ ഗുണമേന്മയെല്ലാം നഷ്ടപ്പെട്ട് ഇവ ഉപയോഗശൂന്യമായി പോകും. കൂടാതെ മുറിച്ചുവച്ച പഴങ്ങളില്‍ രോഗാണുക്കള്‍ കയറിപ്പറ്റാനും ഇവ നമ്മുടെ ശരീരത്തിലെത്താനും സാധ്യതകളുമുണ്ട്.

മൂന്ന്…

പഴങ്ങള്‍ ജ്യൂസടിച്ച് കഴിക്കാനാണ് ചിലര്‍ ഇഷ്ടപ്പെടുക. പഴങ്ങള്‍ കഴിവതും അങ്ങനെ തന്നെ കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. ഇനി ജ്യൂസ് തയ്യാറാക്കുകയാണെങ്കില്‍ തന്നെ ഇത് അമിതമായി മധുരം ചേര്‍ത്ത് വല്ലാതെ അടിച്ചെടുക്കുന്നത് ഒഴിവാക്കണം. കാരണം ഇത് ആരോഗ്യത്തിന് നല്ലതല്ല. ജ്യൂസ് ഇഷ്ടമുള്ളവരാണെങ്കില്‍ പോലും ഇടയ്ക്കിടെ പഴങ്ങള്‍ അങ്ങനെ തന്നെ കഴിച്ചും ശീലിച്ചാലേ പോഷകങ്ങള്‍ ലഭ്യമാകൂ.

നാല്…

രാത്രിയില്‍ ഫ്രൂട്ട്സ് കഴിക്കുന്നത് പലരുടെയും ശീലമാണ്. എന്നാല്‍ ഇതത്ര നല്ല ശീലമല്ല എന്ന് ചിലരെങ്കിലും പറഞ്ഞ് നിങ്ങള്‍ കേട്ടിരിക്കാം. എന്താണ് രാത്രിയില്‍ ഫ്രൂട്ട്സ് കഴിച്ചാലുള്ള കുഴപ്പമെന്ന് ചോദിച്ചാല്‍ ലളിതമായി പറഞ്ഞാല്‍ ഇത് നമ്മുടെ ഉറക്കത്തെ അലോസരപ്പെടുത്താം. അതായത് പഴങ്ങളിലെല്ലാം നാച്വറലായ മധുരമുണ്ട്. ഈ ഷുഗര്‍ നമ്മുടെ ശരീരത്തിന് ‘എനര്‍ജി’ നല്‍കുന്നു. ഇതോടെ ഉറക്കം ശരിയാകാതെ വരാം.

അഞ്ച്…

കഴിയുന്നതും തണുപ്പിച്ച പഴങ്ങള്‍ കഴിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം ഇവ ദഹനപ്രശ്നങ്ങള്‍ക്ക് കാരണമാകാം. അതുപോലെ നല്ലതുപോലെ പഴുക്കുകയോ പാകമാവുകയോ ചെയ്യാത്ത പഴങ്ങളും കഴിക്കാതിരിക്കുക. ഇതും നല്ലരീതിയിലുള്ള ഗ്യാസ്- അസിഡിറ്റി എന്നിവയ്ക്കെല്ലാം കാരണമാകും. ചില സന്ദര്‍ഭങ്ങളില്‍ വയറ് കേടാകാനും ഇത് കാരണമാകും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിദേശ പണമയക്കലില്‍ കുറവ് ; പ്രവാസികളടക്കം പണമയക്കുന്നത് ഗണ്യമായി കുറഞ്ഞു , കണക്കുകള്‍ പുറത്തുവിട്ട് സാമ

Next Post

17 തദ്ദേശവാർഡ്‌ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്‌ ; വോട്ടെണ്ണൽ രാവിലെ 10ന്‌

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
17 തദ്ദേശവാർഡ്‌ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്‌ ; വോട്ടെണ്ണൽ രാവിലെ 10ന്‌

17 തദ്ദേശവാർഡ്‌ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്‌ ; വോട്ടെണ്ണൽ രാവിലെ 10ന്‌

സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി ; ട്വി​റ്റ​ർ 25 ല​ക്ഷം അ​ട​ക്ക​ണം

സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി ; ട്വി​റ്റ​ർ 25 ല​ക്ഷം അ​ട​ക്ക​ണം

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തീയതിയില്‍ മാറ്റമില്ല ; വിജ്ഞാപനം പുറത്തിറങ്ങി

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തീയതിയില്‍ മാറ്റമില്ല ; വിജ്ഞാപനം പുറത്തിറങ്ങി

അവിശ്വാസ പ്രമേയം തള്ളി ; മോദിയുടെ വാതുറപ്പിക്കുന്നതിൽ ഇൻഡ്യക്ക് ജയം

അവിശ്വാസ പ്രമേയം തള്ളി ; മോദിയുടെ വാതുറപ്പിക്കുന്നതിൽ ഇൻഡ്യക്ക് ജയം

സിപിഎം സ്ഥാനാർത്ഥിയെ ഇന്ന് തീരുമാനിക്കും ; ജെയ്ക് സി.തോമസിന് ആദ്യ പരിഗണന , പ്രഖ്യാപനം നാളെ

സിപിഎം സ്ഥാനാർത്ഥിയെ ഇന്ന് തീരുമാനിക്കും ; ജെയ്ക് സി.തോമസിന് ആദ്യ പരിഗണന , പ്രഖ്യാപനം നാളെ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021