ബംഗളൂരു: ട്വിറ്റർ 50 ലക്ഷം രൂപ പിഴ അടക്കണമെന്ന കർണാടക ഹൈകോടതി സിംഗിൾ ബെഞ്ചിന്റെ വിധി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. എന്നാൽ, അതിന്റെ പകുതിയായ 25 ലക്ഷം രൂപ അടക്കണമെന്നും ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ചില ട്വീറ്റുകളും അക്കൗണ്ടുകളും നീക്കണമെന്ന കേന്ദ്രസർക്കാറിന്റെ ഉത്തരവിന്റെ നിയമസാധുത ചോദ്യം ചെയ്ത് ട്വിറ്റർ സമർപ്പിച്ച ഹരജിയിലാണ് ഇടക്കാല ഉത്തരവിട്ടത്.ജൂൺ 30നാണ് ട്വിറ്ററിനോട് 50 ലക്ഷം പിഴ അടക്കണമെന്ന് സിംഗിൾ ബെഞ്ച് വിധിച്ചത്. കേന്ദ്രത്തിന്റെ ഉത്തരവ് നടപ്പാക്കാതിരിക്കാനുള്ള കാരണങ്ങൾ ബോധിപ്പിക്കുന്നതിൽ കമ്പനി പരാജയപ്പെട്ടുവെന്നതിനാലായിരുന്നു പിഴ.