കാക്കനാട്∙ വനിതകളുടെ പരാതി പരിഹരിക്കാൻ സിനിമാ രംഗത്തുള്ളതുപോലുള്ള സമിതി സീരിയൽ രംഗത്തും രൂപീകരിക്കുമെന്നു വനിതാ കമ്മിഷൻ അധ്യക്ഷ പി. സതീദേവി പറഞ്ഞു. നടിമാരും സാങ്കേതികപ്രവർത്തകരുമായ സീരിയൽ രംഗത്തെ വനിതകൾക്കു നിർഭയമായി ജോലി ചെയ്യാനുള്ള സൗകര്യമൊരുക്കലാണു ലക്ഷ്യം. കൊച്ചിയിൽ വനിതാ കമ്മിഷന്റെ സ്ഥിരം കൗൺസലിങ് കേന്ദ്രം സ്ഥാപിക്കും. തിരുവനന്തപുരം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പരാതികൾ വനിതാ കമ്മിഷനു ലഭിക്കുന്നത് എറണാകുളം ജില്ലയിൽ നിന്നാണ്. തൊഴിൽ സ്ഥാപനങ്ങളിൽ വനിതകൾക്കായുള്ള പരാതി പരിഹാര സംവിധാനം പ്രവർത്തിക്കുന്നുണ്ടെന്നുറപ്പാക്കും. സമൂഹമാധ്യമങ്ങളിലൂടെയുള്ള ദുരുപയോഗത്തിനിടയാകുന്നവരിൽ കൂടുതലും പെൺകുട്ടികളാണെന്നതിനാൽ ഇവർക്കായി ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുമെന്നും അധ്യക്ഷ പറഞ്ഞു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ ന്യൂസ് കേരളാ 24 ല്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 85471 98263