ധാരാളം പോഷകങ്ങളും ഒപ്പം ഗുണങ്ങളുടെയും ഒരു കലവറയാണ് തേന്‍. ശരീരത്തിലെ പല തരത്തിലുള്ള രോഗങ്ങള്‍ക്കും പരിഹാരം കാണുന്നതിന് തേന്‍ വളരെയധികം സഹായിക്കും. തേനിനെ ഒരു അമൃതായിട്ടാണ് കൊണ്ടിരിക്കുന്നതും. തേന്‍ ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ്. ഇത് അപകടകരമായ അണുബാധകളെ നമ്മില്‍ നിന്നും മാറ്റി നിര്‍ത്തും. ശരീരഭാരം കുറയ്ക്കാന്‍ മിക്കവരും ആശ്രയിക്കുന്ന ഒന്നാണ് തേന്‍. പഞ്ചസാര കഴിക്കുന്നത് ശരീരഭാരം വര്‍ദ്ധിക്കുന്നതിന് കാരണമാകും അതുകൊണ്ടുതന്നെ ഇത്തരമൊരു സാഹചര്യത്തില്‍ തേന്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ നിങ്ങളുടെ ശരീരഭാരം പെട്ടെന്ന് കുറയ്ക്കാന്‍ കഴിയുമെന്ന് ആരോഗ്യ വിദഗ്ധരും പറയുന്നുണ്ട്. ഇത്രയും ഗുണങ്ങള്‍ക്ക് ശേഷവും തേന്‍ അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് കേള്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ നിങ്ങള്‍ക്ക് പ്രയാസമായിരിക്കും അല്ലെ..? എന്നാല്‍ അത് സത്യമാണ് കേട്ടോ. ഭക്ഷണത്തില്‍ തേന്‍ കൂടുതലായി ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് എന്തൊക്കെ ദോഷം വരുത്തുന്നുവെന്ന് നമുക്ക് നോക്കാം.
ദൈനംദിന ഭക്ഷണത്തില്‍ തേന്‍ അമിതമായി ഉപയോഗിക്കുന്നത് നിങ്ങളുടെ ഭാരം അതിവേഗം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമായേക്കും എന്നത് നിങ്ങള്‍ക്ക് അറിയാമോ? കാരണം തേനില്‍ പഞ്ചസാരയുടെയും കാര്‍ബോഹൈഡ്രേറ്റിന്റെയും അളവ് പര്യാപ്തമാണ്. അത് കാരണം ശരീരത്തില്‍ കലോറി അതിവേഗം വര്‍ദ്ധിക്കും. രാവിലെയും വൈകുന്നേരവും ആഹാരത്തില്‍ തേന്‍ ചേര്‍ത്ത് കഴിക്കുന്നത് നിങ്ങളുടെ ശരീരഭാരം വര്‍ദ്ധിപ്പിക്കും. അതുകൊണ്ട് തേന്‍ പരിമിതമായ അളവില്‍ മാത്രം ഉപയോഗിക്കുക. തേനിന്റെ പ്രഭാവം ചൂടാണ്. അതുകൊണ്ടുതന്നെ നിങ്ങള്‍ എല്ലാ ഭക്ഷണപാനീയങ്ങളിലും പഞ്ചസാരയ്ക്ക് പകരം തേന്‍ ഉപയോഗിക്കുന്നുവെങ്കില്‍ അത് നിങ്ങളുടെ ദഹനത്തെ സാരമായി ബാധിക്കും. ഇത് നിങ്ങളുടെ ദഹനപ്രക്രിയയെ മന്ദീഭവിപ്പിക്കുകയും ഒപ്പം വയറു വേദന ഉണ്ടാക്കുകയും ചെയ്യും.
തേന്‍ അമിതമായി കഴിക്കുന്നത്തിലൂടെ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം വര്‍ദ്ധിക്കും. ഇത് നിങ്ങളില്‍ പ്രമേഹ സാധ്യതയുണ്ടാക്കും. അതുകൊണ്ട് എല്ലാ ഭക്ഷണ പാനീയങ്ങളിലും തേന്‍ ഉപയോഗിക്കരുത്. തേനിന്റെ അമിതമായ ഉപഭോഗം നിങ്ങളില്‍ ഹൈപ്പര്‍ടെന്‍ഷന്റെ പ്രശ്‌നവും ഉണ്ടാക്കിയേക്കാം എന്നാണ് പഠനങ്ങള്‍ പറയുന്നത്. മാത്രമല്ല നിങ്ങള്‍ക്ക് അലര്‍ജിയുടെ പ്രശ്‌നവും ഉണ്ടാകാം. തേനില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകള്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനായി പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ഇതിന്റെ അമിതമായ ഉപഭോഗം നിങ്ങള്‍ക്ക് ഛര്‍ദ്ദിക്കും വയറിളക്കത്തിനും കാരണമായേക്കാം.