പട്‌ന: ബിഹാറില്‍ നദികള്‍ കരകവിഞ്ഞു. ഗോപാല്‍ഗഞ്ച്, മുസഫര്‍പുര്‍ മേഖലകള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍. ഗംഗ, കോസി, ബാഗ്മതി, കമല, ഗണ്ഡക് നദികളിലെല്ലാം ജലനിരപ്പ് അപകടനിലയിലേക്ക് അടുക്കുന്നു. നദിക്കരകളിലുള്ള താഴ്ന്ന പ്രദേശങ്ങളിലേക്കു വെള്ളം കയറിത്തുടങ്ങി. പട്‌നയില്‍ ഗംഗാനദിയിലെ ജലനിരപ്പ് അപകടനിലയിലേക്ക് ഉയരുന്നു. നേപ്പാളില്‍ നിന്നു ബിഹാറിലേക്ക് ഒഴുകുന്ന ഗണ്ഡക്, കോസി നദികളില്‍ പലയിടത്തും ജലനിരപ്പ് അപകടനിലയ്ക്കു മുകളിലെത്തി. വാല്‍മീകി നഗറില്‍ ഗണ്ഡക് നദിയിലെ അണക്കെട്ടില്‍ ജലനിരപ്പ് അതിവേഗം ഉയരുന്നതിനാല്‍ സമീപഗ്രാമങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. കരകവിഞ്ഞൊഴുകുന്ന ബാഗ്മതി നദിക്കരയിലുള്ള മുസഫര്‍പുരിലെ ഗ്രാമങ്ങളിലെ ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റിപാര്‍പ്പിക്കാന്‍ തുടങ്ങി.