ഏറ്റവും ആരോഗ്യകരവും പോഷകപ്രദവുമായ ഭക്ഷണങ്ങളിലൊന്നാണ് മുട്ട. മുട്ട നിങ്ങള്‍ക്ക് ആവശ്യമായ എല്ലാ പോഷകങ്ങളും നല്‍കുന്നു. മുട്ടയുടെ വെള്ളയില്‍ പ്രോട്ടീനും മഞ്ഞക്കരുവില്‍ 90 ശതമാനം കാത്സ്യവും ഇരുമ്പും അടങ്ങിയിരിക്കുന്നു. മുട്ട ഉയര്‍ന്ന പ്രോട്ടീനും കുറഞ്ഞ കലോറിയും ഉള്ള ഭക്ഷണമാണ്. അതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ മുട്ട മികച്ചതാണ്. മുട്ട കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിച്ചേക്കാം. പ്രത്യേകിച്ച്, കലോറി നിയന്ത്രിത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഇവ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. പ്രഭാതഭക്ഷണത്തിന് മുട്ട ഉള്‍പ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാന്‍ മികച്ചതാണ്. കാരണം, ഇത് ദിവസം മുഴുവന്‍ കുറച്ച് കലോറി ഉപഭോഗം ചെയ്യാന്‍ സഹായിച്ചേക്കാം. ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ കലോറി കുറയ്ക്കാനും വിശപ്പ് നിയന്ത്രിക്കാനും ശ്രമിക്കേണ്ടത് പ്രധാനമാണ്. കലോറി ഉപഭോഗം വര്‍ധിക്കുന്നതിനെ ചെറുക്കാനുള്ള ഒരു തന്ത്രമാണ് ഉയര്‍ന്ന പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക എന്നത്. മുട്ട നിങ്ങളുടെ ശരീരത്തിന് ഏറ്റവും ആരോഗ്യകരമായ ഭക്ഷണവും പോഷകങ്ങളുടെ ഏറ്റവും വലിയ ഉറവിടവുമാണ് എന്നതില്‍ സംശയമില്ല.
മുട്ട കഴിക്കുന്നത് ഉപാപചയ പ്രവര്‍ത്തനങ്ങളും മെച്ചപ്പെടുത്തും. മുട്ട അടങ്ങിയ പ്രഭാതഭക്ഷണം കഴിക്കുന്നത് പകല്‍ സമയത്ത് അധിക കലോറി കഴിക്കാനുള്ള പ്രവണത ഇല്ലാതാക്കും. മുട്ടയില്‍ കലോറി കുറവും പ്രോട്ടീന്‍ കൂടുതലുമാണ്. സമീകൃതാഹാരത്തിന്റെ ഭാഗമായും അധിക കൊഴുപ്പോ പഞ്ചസാരയോ ഉപയോഗിക്കാതെയും അവ കഴിക്കുകയാണെങ്കില്‍, ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. മുട്ടയില്‍ കലോറി കുറവാണ്: കലോറി ഉപഭോഗം പരിമിതപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഏറ്റവും ലളിതമായ മാര്‍ഗമാണ്, നിങ്ങളുടെ ഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാന്‍ ഗുണം ചെയ്യും.