തിരുവനന്തപുരം > സ്വയംതൊഴിൽ സംരംഭങ്ങളിൽ ഏർപ്പെടുന്ന ഭിന്നശേഷിക്കാർക്ക് സ്വന്തമായി സ്കൂട്ടർ വാങ്ങി സൈഡ് വീൽ ഘടിപ്പിക്കാൻ സബ്സിഡി തുക അനുവദിച്ചതായി മന്ത്രി ആർ ബിന്ദു പറഞ്ഞു. തുക ബാങ്കുകളിലെത്തിച്ചതായി മന്ത്രി അറിയിച്ചു.കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ, സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്നുമാണ് സൈഡ് വീൽ ഘടിപ്പിക്കാനായി 15,000 രൂപയുടെ സബ്സിഡി നൽകുന്നത്. ലഭിച്ച അപേക്ഷകളിൽ മാനദണ്ഡങ്ങൾ അനുസരിച്ച് അർഹരായവർക്കാണ് ബാങ്ക് അക്കൗണ്ടിലേക്ക് ട്രഷറിയിൽ നിന്നും തുക നേരിട്ട് ട്രാൻസ്ഫർ ചെയ്തിരിക്കുന്നത്. 33 പേർക്കാണ് ഈ സാമ്പത്തിക വർഷം സബ്സിഡിക്ക് അർഹതയുള്ളതെന്നും മന്ത്രി അറിയിച്ചു.