ഇടുക്കി: ശാന്തന്‍പാറയില്‍ സിപിഎം ഏരിയ കമ്മറ്റി ഓഫീസ് നിര്‍മ്മിക്കുന്നത് ഭൂപതിവ് ചട്ടം ലംഘിച്ചെന്ന് ആരോപണം. ദേവികുളം താലൂക്കിലെ ശാന്തന്പാറയടക്കം എട്ട് വില്ലേജുകളില്‍ എന്‍ഒസി ഇല്ലാതെ കെട്ടിട നിര്‍മ്മാണം പാടില്ലെന്നാണ് ചട്ടം. എന്നാല്‍ റവന്യു വകുപ്പിന്റെ എന്‍ ഒ സി ഇല്ലാതെയാണ് ശാന്തന്‍പാറയില്‍ സിപിഎം ഏരിയ കമ്മറ്റി ഓഫീസ് നിര്‍മ്മാണം നടക്കുന്നത്. നിലവില്‍ പ്രദേശത്ത് വാണിജ്യാവശ്യത്തിന് കെട്ടിടം പണിയുന്നതിന് റവന്യൂ വകുപ്പ് നിലവില്‍ അനുമതി നല്‍കുന്നില്ല. വീട് നിര്‍മ്മാണത്തിന് മാത്രമാണ് അനുമതി നല്കുന്നതെന്നിരിക്കെയാണ് അനധികൃതമായ നിര്‍മ്മാണ പ്രവര്‍ത്തി നടക്കുന്നത്. കഴിഞ്ഞ നവംബര്‍ 25 ന് ചട്ടലംഘനം നടത്തിയുളള നിര്‍മ്മാണമെന്ന് കണ്ട് കെട്ടിട നിര്‍മ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. തുടര്‍ നടപടികള്‍ക്കായി ഉടുമ്പന്‍ചോല തഹസില്‍ദാര്‍ക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ടും നല്കി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 / mail – [email protected]
———————-