• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കേന്ദ്രം നികുതി വിഹിതം നൽകിയിട്ടുണ്ട്, ഓണം അവതാളത്തിൽ ആക്കിയത് കേന്ദ്രം ആണെന്ന ധനമന്ത്രിയുടെ വാദം തെറ്റ്; കെ.സുരേന്ദ്രൻ

by Web Desk 06 - News Kerala 24
August 19, 2023 : 2:46 pm
in Kerala, News
0
A A
0
കേന്ദ്രം നികുതി വിഹിതം നൽകിയിട്ടുണ്ട്, ഓണം അവതാളത്തിൽ ആക്കിയത് കേന്ദ്രം ആണെന്ന ധനമന്ത്രിയുടെ വാദം തെറ്റ്; കെ.സുരേന്ദ്രൻ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കെതിരെ കേന്ദ്ര സർക്കാരിനെ വിമർശിച്ച ധനമന്ത്രി കെ.എൻ.ബാലഗോപാലിന് മറുപടിയുമായി കെ സുരേന്ദ്രൻ. ഓണം അവതാളത്തിൽ ആക്കിയത് കേന്ദ്രം ആണെന്ന് ധനമന്ത്രിയുടെ വാദം തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രം നികുതി വിഹിതം നൽകിയിട്ടുണ്ട്. നിയമസഭയിൽ ധനകാര്യ മന്ത്രി കൊടുത്ത കണക്ക് കെ സുരേന്ദ്രൻ വായിച്ചു. ഓണം അവതാളത്തിൽ ആക്കിയത് സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടാണ്. അത് കേന്ദ്രത്തിന്റെ തലയിൽ വച്ചുകെട്ടേണ്ട.കെ എൻ ബാലഗോപാൽ വേറെ ജോലിക്ക് പോകുന്നതാണ് നല്ലത്. ഇന്ത്യയിൽ ഏറ്റവും മോശം ധനകാര്യ മാനേജ്മെൻറ് കേരളത്തിലേതാണ്. കേന്ദ്രത്തിലെ എൽഡിഎഫ് യുഡിഎഫ് നേതാക്കൾ കേന്ദ്ര ധനകാര്യ മന്ത്രിയെ കണ്ട് നികുതി വിഹിതം കുറച്ചു എന്ന് പറയാൻ തയ്യാറുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. ഒരു വിഹിതവും കുറച്ചിട്ടില്ല, ധനമന്ത്രി ബാലഗോപാൽ മറ്റു വല്ല പണിക്കും പോകുന്നതാണ് നല്ലതെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.

കുഴൽപ്പണ കേസിൽ തന്റെ ശബ്ദ പരിശോധന വരെ നടത്തി. തന്റെ പേരിൽ എടുത്ത എല്ലാ കേസിനും ചോദ്യം ചെയ്യലിന് പോയിട്ടുണ്ട്, 346 കേസുകൾ തനിക്കെതിരെ ഉണ്ട്, തന്നെ 14 തവണ വിളിച്ചുവരുത്തി ചോദ്യംചെയ്ത പൊലീസ് വി ഡി സതീശനെ ഒരു തവണയെങ്കിലും ചോദ്യം ചെയ്തോയെന്ന് അദ്ദേഹം ചോദിച്ചു. സതീശൻ നടത്തിയ കേസുകളിൽ എന്താണ് അന്വേഷണം നടത്താത്തത്. സത്യസന്ധനായ ഹരിചന്ദ്രൻ അല്ലല്ലോ വി ഡി സതീശൻ, പുനർജനികേസിൽ കേരള പൊലീസ് എന്ത് നടപടിയാണ് സ്വീകരിച്ചത്. പിണറായി വിജയനു മന്ത്രിസഭയിൽ ഉള്ളവരെക്കാൾ വിശ്വാസം വി ഡി സതീശനെയാണ്. ഇരിയെടാ എന്ന് പിണറായി പറഞ്ഞാൽ സതീശൻ അപ്പോൾ ഇരിക്കും, നിക്കടാ എന്നു പറഞ്ഞാൽ നിൽക്കുമെന്നും അദ്ദേഹം പരിഹസിച്ചു.

കേന്ദ്ര നിയമങ്ങൾ മറികടന്ന് കരിമണൽ ഖനനത്തിന് മുഖ്യമന്ത്രി കൂട്ടുനിന്നു. മുഖ്യമന്ത്രിയുടെ മകൾക്കും യുഡിഎഫ് നേതാക്കൾക്കും കരിമണൽ കമ്പനി നൽകിയത് വെറുതെ അല്ല. നടന്നത് ക്രിമിനൽ ഗൂഢാലോചനയാണ്. രണ്ട് കമ്പനികൾ തമ്മിലുള്ള കരാർ ആണെങ്കിൽ വീണയ്ക്ക് എന്തിനാണ് കമ്പനി പണം നൽകിയത്. 2014 ലെ കേന്ദ്രനിയമം അട്ടിമറിക്കാൻ മുഖ്യമന്ത്രി തന്നെ മുൻകൈ എടുത്തു. അനധികൃതമായി പണം നേടുന്നതിനാണ് നിയമം അട്ടിമറിച്ചത്.വീണയ്ക്ക് കൊടുത്തതിനേക്കാൾ കൂടുതൽ പണം മുഖ്യമന്ത്രിക്ക് നൽകിയിട്ടുണ്ട്.പിണറായി മുഖ്യമന്ത്രിയാകുന്നതിനു മുൻപ് തന്നെ കർത്തയുടെ കയ്യിൽ നിന്ന് പണം വാങ്ങി.

സിപിഐഎമ്മിൽ എങ്ങനെയാണ് പിണറായി വിജയന് മാത്രം കമ്പനികൾ പണം അങ്ങോട്ടു കൊണ്ടു പോയി കൊടുക്കുന്നത്. കള്ള കേസുകൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കുന്ന സർക്കാർ മുഖ്യമന്ത്രിക്കും സതീശനും എതിരെയുള്ള ആരോപണം അന്വേഷിക്കുന്നില്ല. കേരളത്തിലെ രണ്ട് ദിവ്യൻമാരാണ് പിണറായി വിജയനും സതീശനുമെന്ന് അദ്ദേഹം പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വനിത ടിടിഇയ്ക്ക് നേരെ യാത്രക്കാരന്റെ ആക്രമണം ; കസ്റ്റഡിയില്‍

Next Post

വെള്ളമില്ല, മുളപ്പിച്ച ഞാറ് ഉണങ്ങിത്തുടങ്ങി, ദുരിതത്തിൽ കർഷകർ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വെള്ളമില്ല, മുളപ്പിച്ച ഞാറ് ഉണങ്ങിത്തുടങ്ങി, ദുരിതത്തിൽ കർഷകർ

വെള്ളമില്ല, മുളപ്പിച്ച ഞാറ് ഉണങ്ങിത്തുടങ്ങി, ദുരിതത്തിൽ കർഷകർ

മാസപ്പടി വിവാദത്തിൽ വീണ വിജയനെ ന്യായീകരിച്ച് എംവി ഗോവിന്ദൻ

എല്‍ഡിഎഫ് നടപ്പാക്കുമെന്ന് പറഞ്ഞ പദ്ധതിയെല്ലാം യാഥാര്‍ത്ഥ്യമാകും : എം വി ഗോവിന്ദൻ

വയനാട്ടിൽ വൻ നിരോധിത പുകയില വേട്ട

വയനാട്ടിൽ വൻ നിരോധിത പുകയില വേട്ട

വാട്ട‍ർ അതോറിറ്റിയിൽ ജോലി വാ​ഗ്ദാനം ചെയ്ത് തട്ടിപ്പ് ; 2.25 ലക്ഷം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ

വാട്ട‍ർ അതോറിറ്റിയിൽ ജോലി വാ​ഗ്ദാനം ചെയ്ത് തട്ടിപ്പ് ; 2.25 ലക്ഷം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ

സുര്‍ജിത് ഭവന്‍ അടച്ചു പൂട്ടിയ പോലീസ് നടപടി അങ്ങേയറ്റം ജനാധിപത്യവിരുദ്ധം ; എം എ ബേബി

സുര്‍ജിത് ഭവന്‍ അടച്ചു പൂട്ടിയ പോലീസ് നടപടി അങ്ങേയറ്റം ജനാധിപത്യവിരുദ്ധം ; എം എ ബേബി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021