ഒറ്റപ്പാലം> വീട്ടിനകത്തുസൂക്ഷിച്ച പടക്കം പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് ചികിത്സയിലിരുന്നാൾ മരിച്ചു. മണ്ണൂർ നഗരിപ്പുറം നെല്ലിക്കാട് പൂളക്കൽ മൻസിലിൽ സെയ്ത്മുഹമ്മദ് (60) ആണ് മരിച്ചത്. 16ന് പകൽ 3.45നാണ് സ്ഫോടനമുണ്ടായത്. സെയ്ത്മുഹമ്മദ് താമസിക്കുന്ന വീടിന്റെ മുന്നിലെ ആൾതാമസമില്ലാത്ത ഓടിട്ട വീട്ടിലാണ് പൊട്ടിത്തെറിയുണ്ടായത്.സെയ്തു മുഹമ്മദിനെ ആദ്യം വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് പ്രവേശിച്ചിരുന്നു. കോയമ്പത്തൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യ: ഹാജറുമ്മ. മക്കൾ: ഷാജിദ, ഖദീജ. മരുമക്കൾ: മുഹമ്മദ് ഷെരീഫ്, അക്ബർ അലി.