പാലക്കാട്: യുപിയിലെ ക്ലാസ് മുറിയിൽ നടന്നത് രാജ്യത്തിന് നാണക്കേടാണെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. വിദ്യാർഥികളെ മതത്തിന്റെ പേരിൽ അധ്യാപിക തമ്മിലടിപ്പിക്കുകയാണ്. കൂടുതൽ ശക്തിയായി തല്ലാൻ പറയുന്നത് വീഡിയോയില്‍നിന്ന് മനസിലാക്കാം.
വർഗീയ പ്രചാരണങ്ങളുടെ ഫലമാണ് ഇതെല്ലാം. നാട്ടുകലാകാര യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റിയുടെ ഓണാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഥകളിയിലുൾപ്പെടെ നാടൻകലയുടെ അംശങ്ങളുണ്ട്. കലയ്ക്കും സംഗീതത്തിനും ജാതിയും മതവുമില്ല. നിലവിൽ ഇന്ത്യയിൽ ഇവയിലെല്ലാം ജാതിയും മതവും തിരയുന്നതാണ് കാണുന്നത്- അദ്ദേഹം പറഞ്ഞു.