രണ്ട് ദിവസം മുൻപ് കൃഷിയുമായി ബന്ധപ്പെട്ട് നടൻ ജയസൂര്യ നടത്തിയ ചില പരാമർശങ്ങൾ ചർച്ചകൾക്ക് വഴിവച്ചിരുന്നു. കർഷകർ അവഗണന നേരിടുകയാണെന്നും പുതിയ തലമുറ കൃഷിയില്‍ താല്‍പ്പര്യം കാണിക്കുന്നില്ലെന്ന് പരാതി പറയുന്നവർ കൃഷിക്കാർക്ക് എന്താണ് ലഭിക്കുന്നതെന്ന് ചിന്തിക്കണമെന്നും ജയസൂര്യ വിമർശിച്ചിരുന്നു. മന്ത്രിമാരായ പി പ്രസാദിനെയും പി രാജീവിനെയും വേദിയില്‍ ഇരുത്തിയായിരുന്നു വിമര്‍ശനം. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി.
പറഞ്ഞതിലെ ശരിയും തെറ്റും വിലയിരുത്തുന്നതിനേക്കാൾ തന്നെ ആകർഷിച്ചത് മുഖ്യധാര മലയാള സിനിമാനടൻമാർ പൊതു വിഷയങ്ങളിൽ പ്രതികരിക്കാൻ തുടങ്ങിയതാണെന്ന് ഹരീഷ് പേരടി കുറിച്ചു. കാര്യങ്ങൾ ഉറക്കെ പറഞ്ഞതിന് ജയസൂര്യ കൈയ്യടി അർഹിക്കുന്നു. മറ്റ് നായക നടൻമാരുടെ ശ്രദ്ധക്ക്..നിങ്ങൾ പൊതു വിഷയങ്ങളോട് പ്രതികരിച്ചാലും ഇല്ലെങ്കിലും നിങ്ങളുടെ സിനിമ നന്നായാൽ മാത്രമേ ജനം കാണൂ. അതുകൊണ്ട് സിനിമ നാട്ടുക്കാർ കാണാൻ വേണ്ടി മിണ്ടാതിരിക്കണ്ടെന്നും ഹരീഷ് പറയുന്നുണ്ട്.
ഹരീഷ് പേരടിയുടെ വാക്കുകൾ
പറഞ്ഞിതിലെ ശരിയും തെറ്റും വിലയിരുത്തുന്നതിനേക്കാൾ എന്നെ ആകർഷിച്ചത്….മുഖ്യധാര മലയാള സിനിമാനടൻമാർ പൊതു വിഷയങ്ങളിൽ പ്രതികരിക്കാൻ തുടങ്ങിയെന്നതാണ്..പ്രത്യേകിച്ചും രണ്ട് മന്ത്രിമാർ ഇരിക്കുന്ന വേദിയിൽ അവരെ സുഖിപ്പിക്കാത്ത രാഷ്ട്രിയം പറഞ്ഞുവെന്നതാണ്..അന്യ സംസ്ഥാനത്ത് നിന്ന് വരുന്ന പച്ചക്കറികൾ വിഷം പുരട്ടിയാതാണെന്ന ജയസൂര്യയുടെ പ്രസ്താവനയോട് ഞാൻ ഒട്ടും യോജിക്കുന്നില്ല…ജൈവ കൃഷികൊണ്ടല്ല..രാസവളങ്ങൾ ഉപയോഗിച്ചുള്ള കൃഷി കൊണ്ടാണ് നമ്മുടെ രാജ്യത്തിന്റെ ഗോഡൗണുകൾ സമ്പന്നമായ്ത് എന്നത് ഒരു സത്യമാണ്..അത് തിരിച്ചറിവില്ലാത്ത പ്രസ്താവനയാണ്…അത് അവിടെ നിൽക്കട്ടെ..എന്തായാലും കാര്യങ്ങൾ ഉറക്കെ പറഞ്ഞതിന് ജയസൂര്യ കൈയ്യടി അർഹിക്കുന്നു…മറ്റ് നായക നടൻമാരുടെ ശ്രദ്ധക്ക്..നിങ്ങൾ പൊതു വിഷയങ്ങളോട് പ്രതികരിച്ചാലും ഇല്ലെങ്കിലും നിങ്ങളുടെ സിനിമ നന്നായാൽ മാത്രമേ ജനം കാണു…അതുകൊണ്ട് സിനിമ നാട്ടുക്കാർ കാണാൻ വേണ്ടി മിണ്ടാതിരിക്കണ്ട…നാട്ടുക്കാർക്ക് നിങ്ങളെക്കാൾ ബുദ്ധിയും വിവരവുമുണ്ട്…പറയാനുള്ളത് ഉറക്കെ പറഞ്ഞ് സിനിമയിൽ അഭിനയിക്കുക…നിങ്ങളുടെ അഭിനയവും നിലവിലുള്ളതിനേക്കാർ നന്നാവും..ജയസൂര്യാ..അഭിവാദ്യങ്ങൾ..