തൊടുപുഴ > വെള്ളമാണെന്ന് കരുതി മദ്യത്തിൽ ബാറ്ററി വെള്ളമൊഴിച്ച് കഴിച്ച വയോധികൻ മരിച്ചു. ഇടുക്കി മൂലമറ്റം സ്വദേശി മഠത്തില്‍ മോഹനന് ആണ് മരിച്ചത്. ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. തോപ്രാംകുടിയിലെ കെട്ടിടനിര്‍മാണ ജോലിസ്ഥലത്തുവെച്ചാണ് ഇയാള്‍ മദ്യപിച്ചത്. മദ്യം ഗ്ലാസിൽ ഒഴിച്ച ശേഷം അടുത്തുണ്ടായിരുന്ന കുപ്പിയിലെ ബാറ്ററി വെള്ളം കുടിവെള്ളമാണെന്ന് കരുതി മദ്യത്തിലൊഴിച്ച് കുടിക്കുകയായിരുന്നു. വെള്ളക്കുപ്പികൾ അബദ്ധത്തിൽ മാറിപ്പോയതാകാമെന്നാണ് പൊലീസ് പറയുന്നത്.
അവശനിലയിലായ മോഹനനെ ഇന്നലെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തിട്ടുണ്ട്.