ആരോഗ്യകാര്യങ്ങളില്‍ നാം ഏറ്റവുമധികം ശ്രദ്ധ പുലര്‍ത്തേണ്ട ഒരു മേഖലയാണ് പല്ലിന്റെ ആരോഗ്യം. പല്ലിന്റെ ആരോഗ്യം അല്ലെങ്കില്‍ വായയുടെ ശുചിത്വം എന്നിവ നേരിട്ടോ അല്ലാതെയോ ആകെ ആരോഗ്യത്തെ സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പല്ലിന്റെ ആരോഗ്യം സംരക്ഷിച്ചു നിര്‍ത്തുകയെന്നത് അത്രയും പ്രധാനമാണ്. പ്രത്യേകിച്ച് കുട്ടികളുടെ കാര്യത്തിലാണെങ്കില്‍ ഇത് അല്‍പം ബുദ്ധിമുട്ട് ഉള്ള വിഷയമാണ്. മുതിര്‍ന്നവരെ പോലെ കാര്യങ്ങള്‍ തുറന്നുപറയാനോ മനസിലാക്കാനോ കുട്ടികള്‍ക്ക് കഴിയണമെന്നില്ല. അതുകൊണ്ട് തന്നെ അവരുടെ കാര്യങ്ങള്‍ ജാഗ്രതാപൂര്‍വ്വം കൊണ്ടുപോകേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ്.
കുട്ടികളുടെ പല്ലിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ ഏറെയൊന്നും പാട് പെടേണ്ടതില്ലെന്നാണ് പ്രമുഖ ന്യൂട്രീഷ്യനിസ്റ്റ് നമാമി അഗര്‍വാള്‍ പറയുന്നത്. ഇതിനായി നാല് ലളിതമായ ‘ടിപ്‌സ്’ഉം ഇവര്‍ പങ്കുവച്ചിരിക്കുന്നു. ഈ നാല് ‘ ടിപ്‌സ് ‘ ഉം ഒന്ന് അറിഞ്ഞുവയ്ക്കൂ. വായയുടെ ശുചിത്വം കാത്തുസൂക്ഷിക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കണം. ഇതാണ് പല്ലിന്റെ ആരോഗ്യം നിലനിര്‍ത്താനുള്ള പ്രധാന ഉപാധി. നല്ലതുപോലെ ബ്രഷ് ചെയ്യാന്‍ അവരെ പഠിപ്പിക്കണം. മുന്‍വശത്ത് മാത്രമല്ല , പല്ലുകളുടെ പിറകിലും എല്ലായിടത്തും ബ്രഷ് എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ഇത് പതിവായി കുട്ടികള്‍ ചെയ്യുന്നുണ്ടെന്നും ഉറപ്പുവരുത്തുക. രാവിലെയും വൈകീട്ടും ബ്രഷ് ചെയ്യുന്ന ശീലം അവരിലുണ്ടാക്കുക.
വായയുടെ ശുചിത്വം കാത്തുസൂക്ഷിക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കണം. ഇതാണ് പല്ലിന്റെ ആരോഗ്യം നിലനിര്‍ത്താനുള്ള പ്രധാന ഉപാധി. നല്ലതുപോലെ ബ്രഷ് ചെയ്യാന്‍ അവരെ പഠിപ്പിക്കണം. മുന്‍വശത്ത് മാത്രമല്ല, പല്ലുകളുടെ പിറകിലും എല്ലായിടത്തും ബ്രഷ് എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ഇത് പതിവായി കുട്ടികള്‍ ചെയ്യുന്നുണ്ടെന്നും ഉറപ്പുവരുത്തുക. രാവിലെയും വൈകീട്ടും ബ്രഷ് ചെയ്യുന്ന ശീലം അവരിലുണ്ടാക്കുക. കുട്ടികള്‍ എപ്പോഴും മാതാപിതാക്കളെ കണ്ടാണ് പഠിക്കുന്നത്. അതിനാല്‍ തന്നെ നല്ലൊരു മാതൃകയാകാന്‍ നിങ്ങള്‍ക്ക് ആദ്യം കഴിയണം. പല്ലുകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ അവര്‍ക്കും മാതൃകാപരമായി തോന്നണം. കൃത്യമായ ഇടവേളകളില്‍ കുട്ടികളെ ഡെന്റിസ്റ്റിനെ കാണിക്കുക. ഇത് വര്‍ഷത്തിലൊരിക്കലെങ്കിലും നിര്‍ബന്ധമായും ചെയ്തിരിക്കണം. പല്ലുകളുടെ ആരോഗ്യം ഉറപ്പുവരുത്താനും അസുഖങ്ങളെ നേരത്തെ തിരിച്ചറിയാനുമെല്ലാം ഇത് ഉപകരിക്കും. കുട്ടികളാകുമ്പോള്‍ പല ഭക്ഷണങ്ങളോടും ഭ്രമം കാണും. പ്രത്യേകിച്ച് മിഠായികള്‍, മധുരപലഹാരങ്ങള്‍ എന്നിവയെല്ലാം. പല്ലിനെ നശിപ്പിക്കുംവിധത്തിലുള്ള ഭക്ഷണസാധനങ്ങളില്‍ നിന്ന് കുട്ടികളെ അകറ്റിനിര്‍ത്തി പരിശീലിപ്പിക്കുക.ധാരാളം മിഠായികള്‍, മധുരമടങ്ങിയ ഭക്ഷണം, ഒട്ടും വിധത്തിലുള്ള മധുരങ്ങള്‍, സോഫ്റ്റ് ഡ്രിംഗ്‌സ് എന്നിവയെല്ലാം പരമാധി ശീലിപ്പിക്കാതിരിക്കുക.