കോഴിക്കോട്∙ നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരാഴ്ച കൂടി തുറന്നു പ്രവർത്തിക്കില്ല. ഓൺലൈൻ ക്ലാസിനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ക്ലാസുകള്‍ ഓണ്‍ലൈനായി നടത്താന്‍ നിര്‍ദേശം നല്‍കിയതായി നിപ്പ അവലോകന യോഗത്തിനുശേഷം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പ്രഫഷനൽ കോളജ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് ഇതു ബാധകമായിരിക്കും.