പുതിയ ഫോൺ വാങ്ങി കുറച്ച് നാൾ കഴിയുമ്പോൾ എല്ലാവരും നേരിടുന്ന വലിയൊരു പ്രശ്നമാണ് ഫോണിന്റെ വേഗത കുറയുന്നത്. പലവിധ കാരണങ്ങൾ ഈ വേഗം കുറയലിന് പിന്നിലുണ്ടാകാം. ഫോണിൽ സ്റ്റോറേജ് ഇല്ലാത്തതും. ആപ്പുകൾ പ്രവർത്തിക്കുന്നതിന്റെ ഭാഗമായുണ്ടാകുന്ന ജങ്ക് ഫയലുകൾ നിറയുന്നതുമെല്ലാം അതിന് കാരണമാണ്. മറ്റൊരു പ്രധാന കാരണം ചില ആപ്പുകൾ നമ്മളറിയാതെ പശ്ചാത്തലത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതാണ്. ചില ആപ്ലിക്കേഷനുകൾ ഒരിക്കൽ തുറന്ന് അടച്ചാൽ അത് മുഴുവനായും പ്രവർത്തനരഹിതമാവില്ല. പകരം അവ പശ്ചാത്തലത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കും. ഇങ്ങനെ ഒന്നിലധികം ആപ്പുകൾ പ്രവർത്തിക്കുമ്പോൾ സ്വാഭാവികമായും മെമ്മറിയിൽ സ്ഥലം കുറയും ആപ്പുകൾക്ക് പ്രവർത്തിക്കാൻ ആവശ്യമായ ഇടം ലഭിക്കാതെ വരും. പ്രവർത്തന വേഗം കുറയും.
ആൻഡ്രോയിഡ് ഫോണുകളിൽ ഒരേ സമയം ഒന്നിലധിം ജോലികൾ മാറിമാറി ചെയ്യുന്നതിന് സഹായകമായ മൾടി ടാസ്കിങ് സംവിധാനത്തിന് വേണ്ടി ചില ആപ്പുകൾ പശ്ചാത്തലത്തിൽ പ്രവർത്തിക്കാറുണ്ട്. ആൻഡ്രോയിഡ് ഫോണുകളിൽ സൈ്വപ്പ് ചെയ്തും ഹോം സ്ക്രീനിലെ ആപ്പ് ഓവർ വ്യൂ ബട്ടൻ തൊട്ടാലും നിങ്ങൾ അടുത്തിടെ തുറന്ന ആപ്പുകൾ കാണാൻ സാധിക്കും. താഴെ കാണുന്ന ‘ക്ലിയർ ഓൾ’ ബട്ടൻ ക്ലിക്ക് ചെയ്താൽ ഇവയെല്ലാം ക്ലോസ് ചെയ്യപ്പെടും. അനാവശ്യ ഫയലുകൾ നീക്കം ചെയ്യുന്നതിനായി നിരവധി ആപ്പുകൾ ലഭ്യമാണ്. കൂട്ടത്തിൽ ഗൂഗിൾ ഫയൽസ് മികച്ചതാണെന്ന് പറയാം. ഗൂഗിൾ ഫയൽസ് ഉപയോഗിച്ച് മെമ്മറി വൃത്തിയാക്കാം. ഇത് കൂടാതെ നേരത്തെ സൂചിപ്പിച്ച പോലെ വലിപ്പം കൂടിയ ആപ്പുകളുടെ ആപ്പ് ഇൻഫോ തുറന്ന് അതിൽ സ്റ്റോറേജ് തിരഞ്ഞെടുത്ത് കാഷേ (ഇമരവല) വൃത്തിയാക്കുകയും ചെയ്യുക.