ദില്ലി: പ്രതിരോധ മന്ത്രാലയത്തിന്റെ മഹാരാഷ്ട്രയിലെ അഹമ്മദ്നഗറിലുള്ള മെക്കനൈസ്ഡ് ഇൻഫൻട്രി റെജിമെന്റൽ സെന്ററിന്റെ കീഴിലുള്ള വിവിധ തസ്തികകളിലേക്ക് ഇന്ത്യൻ ആർമി അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക വെബ്സൈറ്റ് – indianarmy.nic.in സന്ദർശിച്ച് അപേക്ഷിക്കാം.അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2022 ഫെബ്രുവരി 12 ആണ്. എഴുത്തുപരീക്ഷ, പ്രാക്ടിക്കൽ, സ്കിൽ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.
ഒഴിവുകളുടെ വിശദാംശങ്ങൾ
കുക്ക് – 11 (UR-7, SC-1, OBC-2, EWS-1)
വാഷർമാൻ – 3 (UR-3)
സഫായിവാല (MTS) – 13 (UR-8, SC-1, OBC-3, EWS-1)
ബാർബർ – 7 (UR-5, SC-1, OBC-1)
LDC (HQ) – 7 (UR-5, SC-1, OBC-1)
LDC (MIR) – 4 (UR-3, OBC-1)
ശമ്പളം:
കുക്ക് ആൻഡ് എൽഡിസി – 19,900 – 63,200 രൂപ
മറ്റുള്ളവ – 18,000 – 56,900 രൂപ
കുക്ക് – അപേക്ഷകർ ഇന്ത്യൻ പാചകത്തെക്കുറിച്ചുള്ള അറിവോടെ പത്താം ക്ലാസ് വിജയിച്ചിരിക്കണം
വാഷർമാൻ – അപേക്ഷകർ പത്താം ക്ലാസ് വിജയിച്ചിരിക്കണം.
സഫായിവാല (എംടിഎസ്) – ഏതെങ്കിലും അംഗീകൃത ബോർഡിൽ നിന്ന് അപേക്ഷകർ പത്താം ക്ലാസ് പാസായിരിക്കണം
ബാർബർ – ഉദ്യോഗാർത്ഥികൾ പത്താം ക്ലാസ് പാസായിരിക്കണം
എൽഡിസി – അപേക്ഷകർ 12-ാം ക്ലാസ് പാസായിരിക്കണം, കമ്പ്യൂട്ടറിൽ ഇംഗ്ലീഷിൽ മിനിറ്റിൽ 35 വാക്കുകളും ഹിന്ദിയിൽ മിനിറ്റിൽ 30 വാക്കുകളും ടൈപ്പിംഗ് വേഗത.
റിക്രൂട്ട്മെന്റിനുള്ള പ്രായപരിധി:
ജനറൽ & E W S – 18 മുതൽ 25 വയസ്സ് വരെ
ഒബിസി – 18 മുതൽ 28 വയസ്സ് വരെ
SC/ST – 18 മുതൽ 30 വയസ്സ് വരെ