കോഴിക്കോട്: യുഎപിഎ വിഷയത്തില്‍ സംസ്ഥാനം ഭരിക്കുന്ന സി.പി.എമ്മിന് ഇരട്ടത്താപ്പാണെന് പന്തീരാങ്കാവ് യു.എ.പി.എ കേസിൽ അറസ്റ്റിലായ അലൻ ശുഐബും താഹ ഫസലും. ചായകുടിക്കാന്‍ പോയപ്പോഴല്ല അറസ്റ്റന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പരാമർശം ബുദ്ധിമുട്ട് ഉണ്ടാക്കിയെന്ന് ഇരുവരും പറഞ്ഞു. അതിന് ശേഷം ജയിലുദ്യോഗസ്ഥര്‍ മോശമായി പെരുമാറി. സുഹൃത്തുക്കളേയും ബന്ധുക്കളേയും വേട്ടയാടി. ജയിലിൽ കടുത്ത പീഡനമാണ് നേരിട്ടതെന്നും അലനും താഹയും പറഞ്ഞു. യു.എ.പി എ ചുമത്തിയതിനെ മുഖ്യമന്ത്രി ന്യായീകരിച്ചതോടെ സി.പി.എം തുറന്ന് കാണിക്കപ്പെട്ടു.
തങ്ങളെ കേൾക്കാതെയാണ് പാർട്ടി പുറത്താക്കിയത്. കേസിൽ തന്നെ മാപ്പുസാക്ഷിയാക്കാൻ സമ്മർദമുണ്ടായതായി അലൻ പറഞ്ഞു. ഇതിനായി ജയിൽ മാറ്റി. തന്നെ മാനസികമായി പീഡിപ്പിച്ചെന്നും അലൻ പറഞ്ഞു. സമ്മര്‍ദമുണ്ടെന്ന് അലന്‍ കോടതിയില്‍ പറഞ്ഞ ശേഷമാണ് തങ്ങൾക്കെതിരെ പുതിയ കേസെടുത്തെന്ന് താഹ ഫസലും പറഞ്ഞു. കോവിഡ് സാഹചര്യം പറഞ്ഞ് ഏകാന്ത തടവിന്‍റെ കാലാവധി കൂട്ടി. മുഖ്യമന്ത്രിയുടെ പരമാർശത്തോട് പ്രതിഷേധ സൂചകമായി അടുത്തിടെ ഇരുവരും ചായക്കടയിലിരുന്ന് ചായകുടിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.