• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

വരുൺ ഗാന്ധിക്ക് കോൺഗ്രസ് ഭാഷ ; പാർട്ടിയിൽ നിന്ന് രാജിവെക്കണമെന്ന് ബിജെപി എം.പി

by Web Desk 01 - News Kerala 24
December 6, 2021 : 11:52 am
in India, News
Reading Time: 1 min read
0
A A
0
വരുൺ ഗാന്ധിക്ക് കോൺഗ്രസ് ഭാഷ ; പാർട്ടിയിൽ നിന്ന് രാജിവെക്കണമെന്ന് ബിജെപി എം.പി

ഡല്‍ഹി:  വരുൺ ഗാന്ധി സംസാരിക്കുന്നത് കോൺഗ്രസിന്‍റെ ഭാഷയിലാണെന്നും അദ്ദേഹത്തിൽ എന്തെങ്കിലും ധാർമ്മികത അവശേഷിക്കുന്നുവെങ്കിൽ ബി.ജെ.പിക്കെതിരെ സംസാരിക്കാൻ കോൺഗ്രസിലേക്കോ മറ്റെവിടെയെങ്കിലുമോ പോകണമെന്നുമുണ്ടെങ്കിൽ അദ്ദേഹം ഉടൻ രാജിവക്കണമെന്നും ബി.ജെ.പി രാജ്യസഭാ എം.പി ഹർനാഥ് സിംഗ് യാദവ് പറഞ്ഞു. ലഖ്‌നൗവിൽ ഉദ്യോഗാർത്ഥികൾക്ക് നേരെയുണ്ടായ ലാത്തി ചാർജിന്‍റെ പേരിൽ ഉത്തർപ്രദേശ് സർക്കാരിനെ വിമർശിച്ച സ്വന്തം പാർട്ടി നേതാവായ വരുൺ ഗാന്ധിയെ വിമർശിച്ചാണ്​ ഹർനാഥ് സിംഗ് യാദവ് എം.പി ഞായറാഴ്ച രംഗത്തെത്തിയത്​.

“വരുൺ ഗാന്ധി സംസാരിക്കുന്നത് കോൺഗ്രസിന്‍റെ ഭാഷയാണ്, അദ്ദേഹത്തിൽ എന്തെങ്കിലും ധാർമ്മികത അവശേഷിക്കുന്നുവെങ്കിൽ ബി.ജെ.പിക്കെതിരെ സംസാരിക്കണമെന്നും കോൺഗ്രസിലേക്കോ മറ്റെവിടെയെങ്കിലുമോ പോകണമെന്നുമുള്ള മനസ്സുണ്ടെങ്കിൽ, അദ്ദേഹം ഉടൻ രാജിവയ്ക്കണം” -യാദവ് പറഞ്ഞു. ബി.ജെ.പിയെ പ്രതിസന്ധിയിലാക്കുന്ന പ്രസ്​താവനയുമായി അടുത്തിടെ നിരന്തരം വരുൺ ഗാന്ധി രംഗത്തെത്തിയിരുന്നു.  യോഗി ആദിത്യനാഥ് സർക്കാരിനെതിരെയാണ്​ പരസ്യവിമർശനവുമായി വീണ്ടും വരുൺ ഗാന്ധി രംഗത്ത്​ എത്തിയത്​. അധ്യാപക നിയമന പരീക്ഷയിൽ അട്ടിമറി ആരോപിച്ച് പ്രകടനം നടത്തിയ ഉദ്യോഗാർത്ഥികൾക്ക് നേരെ പോലീസ് ലാത്തിച്ചാർജ് നടത്തിയിരുന്നു. ഇതിനെതിരെയാണ് വരുൺ ട്വിറ്ററിൽ വിമർശനം ഉന്നയിച്ചത്​.

യോഗ്യരായ ഉദ്യോഗാർത്ഥികളും ആവശ്യമായ ഒഴിവുകളുമുണ്ടെങ്കിൽ പിന്നെ എന്തുകൊണ്ടാണ് നിയമനം നടത്താത്തതെന്ന് അദ്ദേഹം ചോദിച്ചു. ഈ പ്രതിഷേധക്കാരും ഇന്ത്യക്കാരാണെന്നും അവരുടെ പരാതികൾ കേൾക്കാൻ പോലും ആരും തയ്യാറല്ലെന്നും വരുൺ ഗാന്ധി പറഞ്ഞു. അധികാരത്തിലിരിക്കുന്നവരുടെ മക്കൾ ഈ പ്രതിഷേധത്തിന്‍റെ ഭാഗമായിരുന്നെങ്കിൽ ഇത്തരത്തിൽ പെരുമാറാൻ കഴിയുമായിരുന്നോ എന്ന് അദ്ദേഹം ചോദിച്ചു. 69,000 അധ്യാപകരെ നിയമിക്കുന്നതിനായി 2019ൽ നടത്തിയ പരീക്ഷയിൽ ക്രമക്കേട് ആരോപിച്ചാണ് ഉദ്യോഗാർത്ഥികൾ പ്രതിഷേധിച്ചത്. സെൻട്രൽ ലക്‌നൗവിലെ ഒരു കവലയിൽ നിന്നും യോഗി ആദിത്യനാഥിന്‍റെ വസതിയിലേക്ക് സംഘടിപ്പിച്ച മാർച്ചിന് നേരെയാണ് പോലീസ്  ലാത്തിച്ചാർജ് നടത്തിയത്. പോലീസ്  നടപടിക്കെതിരെ പ്രതിപക്ഷ നേതാക്കളും രൂക്ഷവിമർശനവുമായി രംഗത്തെത്തി. ക്രൂരമായ ലാത്തിച്ചാർജിനെ സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് അപലപിച്ചു. ബി.ജെ.പി വോട്ട് ചോദിച്ചുവരുമ്പോൾ ഇതെല്ലാം ഓർത്തിരിക്കണമെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നാഗാലാൻഡ് വെടിവെപ്പിൽ അമിത് ഷാ പ്രസ്താവന നടത്തും ; അടിയന്തര പ്രമേയ നോട്ടീസുമായി പ്രതിപക്ഷം

Next Post

വീട് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി ; പരാതിയുമായി വയനാട്ടിലെ 35 കുടുംബങ്ങള്‍ – മലപ്പുറം സ്വദേശിക്കെതിരെ കേസ്

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
വീട് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി ; പരാതിയുമായി വയനാട്ടിലെ 35 കുടുംബങ്ങള്‍ – മലപ്പുറം സ്വദേശിക്കെതിരെ കേസ്

വീട് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി ; പരാതിയുമായി വയനാട്ടിലെ 35 കുടുംബങ്ങള്‍ - മലപ്പുറം സ്വദേശിക്കെതിരെ കേസ്

പത്മിനി വർക്കി പുരസ്‌കാരം ആംബുലൻസ് ഡ്രൈവർ ദീപ ജോസഫിന്

പത്മിനി വർക്കി പുരസ്‌കാരം ആംബുലൻസ് ഡ്രൈവർ ദീപ ജോസഫിന്

രണ്ടാം ടെസ്റ്റിൽ 372 റൺസ് ജയം ; കിവികളെ തകർത്ത് ഇന്ത്യക്ക് പരമ്പര

യുവതിയും മകനും പൊള്ളലേറ്റ് മരിച്ച സംഭവം : പോലീസിനെതിരെ ആരോപണവുമായി മാതാവ്

യുവതിയും മകനും പൊള്ളലേറ്റ് മരിച്ച സംഭവം : പോലീസിനെതിരെ ആരോപണവുമായി മാതാവ്

പതിനേഴുകാരൻ സഹോദരിയുടെ തലവെട്ടി ; കഴുത്തറുക്കാൻ പിടിച്ചുവച്ചത്‌ അമ്മ

പതിനേഴുകാരൻ സഹോദരിയുടെ തലവെട്ടി ; കഴുത്തറുക്കാൻ പിടിച്ചുവച്ചത്‌ അമ്മ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021