പുരുഷന്മാരിൽ കഷണ്ടി ഉണ്ടാകുന്നത് സ്വാഭാവികമാണ്. ആണുങ്ങളിൽ പലരിലും 30 വയസ്സാകുന്നതോടെ കഷണ്ടിയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. ആണുങ്ങളിൽ കാണുന്ന കഷണ്ടിയെ ആൻഡ്രോജനിറ്റിക് അലോപേഷ്യ (Androgenetic alopecia) എന്നാണ് പറയുന്നത്. നെറ്റിയുടെ വശങ്ങളിലൂടെ മുകളിലേക്ക് M ആകൃതിയിൽ കയറുന്ന കഷണ്ടിയാണ് പുരുഷൻമാരിൽ സാധാരണമായി കാണാറുള്ളത്. ഉച്ചിയിൽ വൃത്താകൃതിയിലും മുടി കൊഴിഞ്ഞ് കഷണ്ടിയാകുന്നത് നമ്മളിൽ പലരിലും കാണാറുണ്ട്. പുരുഷന്മാരിൽ കഷണ്ടി ഉണ്ടാകുന്നതിന് പിന്നിഡലെ ചില കാരണങ്ങളറിയാം…
- ഒന്ന്…
- ഉയർന്ന പഞ്ചസാര അടങ്ങിയ ഭക്ഷണക്രമം വിവിധ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുകയും മുടി കൊഴിച്ചിലിനും കാരണമാവുകയും ചെയ്യും. ഭക്ഷണത്തിലെ അമിതമായ പഞ്ചസാര തലയോട്ടിയിലെ വീക്കം ഉണ്ടാക്കുന്നു. ഇക്കാരണത്താൽ, തലയോട്ടിയിലെ താപനില ഗണ്യമായി കുറയുകയും മുടിക്ക് കേടുപാടുകൾ വരുത്തുകയും മുടികൊഴിച്ചിൽ / അലോപ്പീസിയ (കഷണ്ടി) ഉണ്ടാവുകയും ചെയ്യുന്നു.
-
രണ്ട്…
- സ്ത്രീകൾക്കും പുരുഷന്മാർക്കും ഹോർമോൺ അസന്തുലിതാവസ്ഥ ഉണ്ടാകാം. ഇത് മുടി കൊഴിയുന്നതിന് കാരണമാകും. ഹോർമോൺ അസന്തുലിതാവസ്ഥയെക്കുറിച്ച് ചിന്തിക്കുമ്പോൾ മിക്ക ആളുകളും ഈസ്ട്രജൻ അല്ലെങ്കിൽ ടെസ്റ്റോസ്റ്റിറോണിനെക്കുറിച്ചാണ് ചിന്തിക്കുന്നതെങ്കിലും തൈറോയ്ഡ് പ്രശ്‌നങ്ങളും മുടികൊഴിച്ചിലുണ്ടാക്കാം.
- മൂന്ന്…
- ഇരുമ്പിന്റെ കുറവ് ലോകത്തിലെ ഏറ്റവും സാധാരണമായ പോഷകാഹാരക്കുറവാണ്. ഇത് കഷണ്ടിയ്ക്ക് കാരണമാകുന്നു. പോഷകാഹാരക്കുറവും മുടികൊഴിച്ചിൽ സാധാരണമായ രണ്ട് തരത്തിലാണുള്ളത്. ടെലോജെൻ എഫ്ലുവിയം, ആൻഡ്രോജെനിക് അലോപ്പീസിയ എന്നിവയും തമ്മിൽ ശക്തമായ ബന്ധമുണ്ടെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.
- നാല്…
- അമിതവണ്ണം മുടികൊഴിച്ചിലിലേക്ക് നയിക്കുന്ന മറ്റ് ഹോർമോൺ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നു. പൊണ്ണത്തടി ഹൃദ്രോഗം മുതൽ ടൈപ്പ് 2 പ്രമേഹം വരെയുള്ള നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാം.