• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കട്ടിലിനും സോഫയ്ക്കും അടിയിൽ കെട്ടുകളായി നിറയെ പണം! ബെംഗളൂരുവിലെ ഫ്ലാറ്റിൽ ഐടി റെയ്ഡിൽ പിടിച്ചത് 42 കോടി രൂപ

by Web Desk 04 - News Kerala 24
October 13, 2023 : 8:23 pm
in India, News
Reading Time: 1 min read
0
A A
0
കട്ടിലിനും സോഫയ്ക്കും അടിയിൽ കെട്ടുകളായി നിറയെ പണം! ബെംഗളൂരുവിലെ ഫ്ലാറ്റിൽ ഐടി റെയ്ഡിൽ പിടിച്ചത് 42 കോടി രൂപ

ബെംഗളൂരു: കർണാടകയിൽ ആദായനികുതി (ഐടി) വകുപ്പ് നടത്തിയ റെയ്ഡിൽ ഫ്ലാറ്റിൽ ഒളിപ്പിച്ച നിലയിൽ കോടികൾ കണ്ടെത്തി. ബെംഗളൂരുവിലെ ആർടി നഗറിനടുത്തുള്ള ആത്മാനന്ദ കോളനിയിലെ ഫ്‌ളാറ്റിൽ വ്യാഴാഴ്ച രാത്രി യായിരുന്നു റെയ്ഡ്. ഫ്ലാറ്റിലെ കട്ടിലിനും സോഫയ്ക്കും അടിയിൽ നിന്നാണ് 500 രൂപയുടെ കെട്ടുകളായി 42 കോടിയോളം രൂപ കണ്ടെത്തിയതെന്ന് ഐടി വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക-ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കേസുമായി ബന്ധപ്പെട്ട് കോർപ്പറേഷൻ മുൻ കൌൺസിലറെയും ഭർത്താവിനെയും ഐടി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തുവരികയാണെന്നുമുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. പൊതു കരാറുകളിൽ ഏർപ്പെടുന്ന കരാറുകാരെ ലക്ഷ്യമിട്ട് നടത്തിയ റെയ്ഡിലാണ് വൻ തുക കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. ആൾ താമസമില്ലാത്ത ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ സോഫയുടെയും കട്ടിലിന്റെയും അടിയിലായി കാർഡ് ബോർഡ് പെട്ടികളിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു 42 -കോടിയോളം രൂപ. പണം കണ്ടെത്തിയ ശേഷം ഫ്ലാറ്റ് ഉടമകളായ കൌൺസിലറേയും ഭർത്താവിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ഫ്ലാറ്റുടമയുടെ ഭർത്താവ് കോണ്ട്രാക്ടർ ആണെന്നും റിപ്പോർട്ടിൽ പറയുന്നു.

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജ്വല്ലറികളിൽ നിന്നും കരാറുകാരിൽ നിന്നുമായി കോടികൾ പിരിച്ചെടുത്തതായി വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു റെയ്ഡെന്നും ഐടി വൃത്തങ്ങൾ അറിയിച്ചതായി റിപ്പോർട്ട് പറയുന്നു. അതേസമയം, റെയ്ഡിൽ പിടിച്ചെടുത്ത പണവും കോൺഗ്രസും തമ്മിൽ ബന്ധമുണ്ടെന്ന് മുൻ ബിജെപി മന്ത്രി കെഎസ് ഈശ്വരപ്പ ആരോപിച്ചു.

ഓപ്പറേഷനിൽ 42 കോടി രൂപ പിടിച്ചെടുത്തു. സിദ്ധരാമയ്യയും ഡികെയും ഐടി റെയ്ഡിനെ കുറിച്ച് മിണ്ടിയിട്ടില്ല. കാരണം അത് എഐസിസിക്ക് വേണ്ടിയുള്ളതാണ്. കണ്ടെത്തിയ 42 കോടി രൂപയ്ക്ക് സിദ്ധരാമയ്യയും ഡികെയുമായി ബന്ധമുണ്ടോ? സമഗ്രമായ അന്വേഷണം വേണം. കരാറുകാരും കോൺഗ്രസ് അംഗങ്ങളും തമ്മിൽ അടുത്ത ബന്ധമാണ്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകൾക്കായി ഉദ്ദേശിച്ചായിരിക്കാം പണമെത്തിച്ചതെന്നും ഈശ്വരപ്പ ആരോപിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അമേരിക്കന്‍ സൈനിക വിമാനം യുഎഇയില്‍; ഇസ്രയേലിന് പിന്തുണ നല്‍കാനെന്ന് ആരോപണം, മറുപടി നല്‍കി അധികൃതര്‍

Next Post

പിവി ഗംഗാധരന് കോഴിക്കോടിന്‍റെ അന്ത്യാഞ്ജലി, സംസ്കാരം നാളെ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പിവി ഗംഗാധരന് കോഴിക്കോടിന്‍റെ അന്ത്യാഞ്ജലി, സംസ്കാരം നാളെ

പിവി ഗംഗാധരന് കോഴിക്കോടിന്‍റെ അന്ത്യാഞ്ജലി, സംസ്കാരം നാളെ

ആംബുലൻസുകൾ സീനിയോരിറ്റി അനുസരിച്ച് മാത്രം, ഉടൻ എത്തിയില്ലെങ്കിൽ അടുത്ത വാഹനം; പുതിയ സംവിധാനത്തിന് തുടക്കം

ആംബുലൻസുകൾ സീനിയോരിറ്റി അനുസരിച്ച് മാത്രം, ഉടൻ എത്തിയില്ലെങ്കിൽ അടുത്ത വാഹനം; പുതിയ സംവിധാനത്തിന് തുടക്കം

ഒരു രാജ്യം, ഒരുഭാഷ മുദ്രാവാക്യം; രാജ്യത്തിന്റെ സംസ്‌കാരത്തിനും ചരിത്രത്തിനും വിരുദ്ധം: മുഖ്യമന്ത്രി

ഒരു രാജ്യം, ഒരുഭാഷ മുദ്രാവാക്യം; രാജ്യത്തിന്റെ സംസ്‌കാരത്തിനും ചരിത്രത്തിനും വിരുദ്ധം: മുഖ്യമന്ത്രി

ഗാസയിൽ 50,000 ഗർഭിണികൾക്ക് നിലവിൽ അവശ്യ ആരോഗ്യ സേവനങ്ങൾ ലഭിക്കുന്നില്ല: ഐക്യരാഷ്‌ട്ര സംഘടന

ഗാസയിൽ 50,000 ഗർഭിണികൾക്ക് നിലവിൽ അവശ്യ ആരോഗ്യ സേവനങ്ങൾ ലഭിക്കുന്നില്ല: ഐക്യരാഷ്‌ട്ര സംഘടന

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; 57.75 കോടിയുടെ സ്വത്ത്കൂടി കണ്ടുകെട്ടി ഇഡി

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; 57.75 കോടിയുടെ സ്വത്ത്കൂടി കണ്ടുകെട്ടി ഇഡി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021