• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പിവി ഗംഗാധരന് കോഴിക്കോടിന്‍റെ അന്ത്യാഞ്ജലി, സംസ്കാരം നാളെ

by Web Desk 04 - News Kerala 24
October 13, 2023 : 8:26 pm
in Kerala, News
Reading Time: 1 min read
0
A A
0
പിവി ഗംഗാധരന് കോഴിക്കോടിന്‍റെ അന്ത്യാഞ്ജലി, സംസ്കാരം നാളെ

കോഴിക്കോട്: ഇന്ന് രാവിലെ അന്തരിച്ച പ്രമുഖ സിനിമ നിര്‍മാതാവും ‘മാതൃഭൂമി’ ഡയറക്ടറും വ്യവസായിയും എ.ഐ.സി.സി. അംഗവുമായ പി.വി. ഗംഗാധരന്‍റെ സംസ്കാരം നാളെ നടക്കും. ഇന്ന് വൈകിട്ട് കോഴിക്കോട് ടൗൺഹാളിൽ പൊതുദർശനത്തിന് വെച്ചു. ഇന്ന് രാവിലെ ആശുപത്രിയിൽ നിന്ന് കോഴിക്കോട് ആഴ്ചവട്ടത്തെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ മേയർ ഡോ. ബീന ഫിലിപ്, മന്ത്രി അഹമ്മദ് ദേവർ കോവിൽ, സംവിധായകൻ ഹരിഹരൻ, രജ്ഞിത്ത്, ജോ‍യ്മാത്യു തുടങ്ങി രാഷ്ട്രീയ, സിനിമ ലോകത്തെ നിരവധി പ്രമുഖര് അന്ത്യാഞ്ജലി അർപ്പിച്ചു.

തുടർന്ന് കെ ടി സി ഓഫീസിൽ ജീവനക്കാരുൾപ്പെടെ പിവിജിക്ക് അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. തുടർന്നായിരുന്നു ടൗൺഹാളിലെ പൊതുദർശനം. രാത്രിയോടെ മൃതദേഹം ആഴ്ചവട്ടത്തെ വീട്ടിലേക്ക് കൊണ്ടുപോകും. നാളെ വൈകീട്ട് ആറുമണിക്ക് വീട്ടു വളപ്പിൽ ആണ് സംസ്കാരം. നാളെ രാത്രി ഏഴിന് ടൗൺ ഹാളിൽ അനുശോചന യോഗം ചേരും. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ 6.30 നായിരുന്നുഅന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. പേസ് മേക്കർ ഘടിപ്പിച്ചുവെങ്കിലും നില മെച്ചപ്പെട്ടിരുന്നില്ല. മാതൃഭൂമിയുടെയും കെടിസി ​ഗ്രൂപ്പ് ഓഫ് കമ്പനീസിന്‍റെയും ഡയറക്ടര്‍ ആയിരുന്നു.

മലയാളികള്‍ക്ക് നിരവധി ശ്രദ്ധേയ സിനിമകള്‍ നല്‍കിയ ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്‍റെ അമരക്കാരനായിരുന്നു അദ്ദേഹം. അങ്ങാടി, ഒരു വടക്കന്‍ വീര​ഗാഥ, കാറ്റത്തെ കിളിക്കൂട്, അദ്വൈതം, തൂവല്‍ കൊട്ടാരം, ഏകലവ്യന്‍, എന്ന് സ്വന്തം ജാനകിക്കുട്ടി, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, അച്ചുവിന്‍റെ അമ്മ എന്നിങ്ങനെ ഇരുപതിലേറെ സിനിമകള്‍ നിര്‍മ്മിച്ചു. മലയാള സിനിമയിലെ മുന്‍നിരക്കാര്‍ക്കൊപ്പം എക്കാലവും പ്രവര്‍ത്തിച്ച പി വി ​ഗം​ഗാധരന്‍ നിര്‍മ്മിച്ച ചിത്രങ്ങള്‍ ഒരേസമയം കലാമൂല്യവും ജനപ്രീതിയും ഉള്ളവയായിരുന്നു.

കാണാക്കിനാവ് എന്ന ചിത്രത്തിന് 1997 ൽ മികച്ച ദേശീയോ​ദ്​ഗ്രഥന ചിത്രത്തിനുള്ള നർ​ഗീസ് ദത്ത് പുരസ്കാരവും 2000 ൽ ശാന്തം എന്ന ചിത്രത്തിന് മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും ലഭിച്ചു. ഒരു വടക്കൻ വീര​ഗാഥ , കാണാക്കിനാവ്, വീണ്ടും ചില വീട്ടുകാര്യങ്ങൾ, അച്ചുവിന്റെ അമ്മ, നോട്ട്ബുക്ക് എന്നീ ചിത്രങ്ങൾ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും സ്വന്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കട്ടിലിനും സോഫയ്ക്കും അടിയിൽ കെട്ടുകളായി നിറയെ പണം! ബെംഗളൂരുവിലെ ഫ്ലാറ്റിൽ ഐടി റെയ്ഡിൽ പിടിച്ചത് 42 കോടി രൂപ

Next Post

ആംബുലൻസുകൾ സീനിയോരിറ്റി അനുസരിച്ച് മാത്രം, ഉടൻ എത്തിയില്ലെങ്കിൽ അടുത്ത വാഹനം; പുതിയ സംവിധാനത്തിന് തുടക്കം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ആംബുലൻസുകൾ സീനിയോരിറ്റി അനുസരിച്ച് മാത്രം, ഉടൻ എത്തിയില്ലെങ്കിൽ അടുത്ത വാഹനം; പുതിയ സംവിധാനത്തിന് തുടക്കം

ആംബുലൻസുകൾ സീനിയോരിറ്റി അനുസരിച്ച് മാത്രം, ഉടൻ എത്തിയില്ലെങ്കിൽ അടുത്ത വാഹനം; പുതിയ സംവിധാനത്തിന് തുടക്കം

ഒരു രാജ്യം, ഒരുഭാഷ മുദ്രാവാക്യം; രാജ്യത്തിന്റെ സംസ്‌കാരത്തിനും ചരിത്രത്തിനും വിരുദ്ധം: മുഖ്യമന്ത്രി

ഒരു രാജ്യം, ഒരുഭാഷ മുദ്രാവാക്യം; രാജ്യത്തിന്റെ സംസ്‌കാരത്തിനും ചരിത്രത്തിനും വിരുദ്ധം: മുഖ്യമന്ത്രി

ഗാസയിൽ 50,000 ഗർഭിണികൾക്ക് നിലവിൽ അവശ്യ ആരോഗ്യ സേവനങ്ങൾ ലഭിക്കുന്നില്ല: ഐക്യരാഷ്‌ട്ര സംഘടന

ഗാസയിൽ 50,000 ഗർഭിണികൾക്ക് നിലവിൽ അവശ്യ ആരോഗ്യ സേവനങ്ങൾ ലഭിക്കുന്നില്ല: ഐക്യരാഷ്‌ട്ര സംഘടന

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; 57.75 കോടിയുടെ സ്വത്ത്കൂടി കണ്ടുകെട്ടി ഇഡി

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; 57.75 കോടിയുടെ സ്വത്ത്കൂടി കണ്ടുകെട്ടി ഇഡി

സച്ചിദാനന്ദമൂര്‍ത്തിയുടെ വിയോഗം കേരളത്തിനും ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തന രംഗത്തിനും വലിയ നഷ്ടം: മുഖ്യമന്ത്രി

സച്ചിദാനന്ദമൂര്‍ത്തിയുടെ വിയോഗം കേരളത്തിനും ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തന രംഗത്തിനും വലിയ നഷ്ടം: മുഖ്യമന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021