• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, December 14, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മ​ല​പ്പു​റ​ത്തെ ‘മെ​സ്സി’​മാ​രു​ടെ ക​ട്ടൗ​ട്ടു​ക​ൾ ഉ​യ​രു​ന്ന കാ​ലം വ​ര​ണം -ക​ല​ക്ട​ർ വി.​ആ​ർ. വി​നോ​ദ്

by Web Desk 04 - News Kerala 24
October 21, 2023 : 3:13 pm
0
A A
0
മ​ല​പ്പു​റ​ത്തെ ‘മെ​സ്സി’​മാ​രു​ടെ ക​ട്ടൗ​ട്ടു​ക​ൾ ഉ​യ​രു​ന്ന കാ​ലം വ​ര​ണം -ക​ല​ക്ട​ർ വി.​ആ​ർ. വി​നോ​ദ്

മ​ല​പ്പു​റം: ഫു​ട്ബാ​ൾ പ്രേ​മി​ക​ളു​ടെ ത​ട്ട​ക​മാ​യ മ​ല​പ്പു​റ​ത്ത് മെ​സ്സി​യു​ൾ​പ്പെ​ടെ ലോ​ക​താ​ര​ങ്ങ​ളു​ടെ ക​ട്ടൗ​ട്ടു​ക​ൾ ഉ​യ​രും​പോ​ലെ ജി​ല്ല​യി​ലെ താ​ര​ങ്ങ​ളു​ടെ ക​ട്ടൗ​ട്ടു​ക​ൾ ഉ​യ​രു​ന്ന കാ​ലം വ​ര​ണ​മെ​ന്ന് പു​തു​താ​യി ചു​മ​ത​ല​യേ​റ്റ ജി​ല്ല ക​ല​ക്ട​ർ വി.​ആ​ർ. വി​നോ​ദ്. ഇ​തി​നാ​യി മി​ക​ച്ച ക​ളി​ക്ക​ള​മു​ൾ​പ്പെ​ടെ പ​ദ്ധ​തി​ക​ൾ​ക്ക് വേ​ണ്ടി പ​രി​ശ്ര​മം ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ചു​മ​ത​ല​യേ​റ്റ ശേ​ഷം മ​ല​പ്പു​റം ക​ല​ക്ട​റേ​റ്റി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു വി.​ആ​ർ. വി​നോ​ദ്. എ​ല്ലാ പ​ദ്ധ​തി​ക​ൾ​ക്കും സ​ർ​ക്കാ​റി​നെ കാ​ത്തു​നി​ൽ​ക്കു​ന്ന​തി​ന് പ​ക​രം സ്വ​കാ​ര്യ​സം​രം​ഭ​ക​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ നാ​ടി​ന് ഉ​പ​ക​രി​ക്കു​ന്ന പ​ദ്ധ​തി​ക​ൾ കൊ​ണ്ടു​വ​രാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. മി​ക​ച്ച സ്റ്റേ​ഡി​യ​മു​ൾ​പ്പെ​ടെ പ​ദ്ധ​തി​ക​ൾ സ​ർ​ക്കാ​ർ -സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​പ്പാ​ക്കാ​നാ​വു​മോ എ​ന്ന് പ​രി​ശോ​ധി​ക്കും. അ​ത് ഈ ​നാ​ടി​ന്റെ കാ​യി​ക വ​ള​ർ​ച്ച​ക്ക് ക​രു​ത്താ​കും.

‘ഈ​ഗോ’ ഔ​ട്ട്; പ​ദ്ധ​തി​ക​ൾ വ​ര​ട്ടെ
ഒ​രു​പാ​ട് സാ​ധ്യ​ത​ക​ളു​ള്ള ജി​ല്ല​യാ​ണ് മ​ല​പ്പു​റം എ​ന്നാ​ണ് മ​ന​സ്സി​ലാ​വു​ന്ന​ത്. എ​ല്ലാ സാ​ധ്യ​ത​ക​ളും ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ തു​റ​ന്ന സ​മീ​പ​ന​മാ​യി​രി​ക്കും ക​ല​ക്ട​ർ എ​ന്ന നി​ല​യി​ൽ സ്വീ​ക​രി​ക്കു​ക. വി​ക​സ​ന​കാ​ര്യ​ങ്ങ​ളി​ൽ വി​വി​ധ വ​കു​പ്പു​ക​ൾ ത​മ്മി​ലു​ള്ള കൂ​ട്ടാ​യ്മ ശ​ക്തി​പ്പെ​ടു​ത്തും. പ​ല വി​ക​സ​ന​പ​ദ്ധ​തി​ക​ൾ​ക്കും വ​കു​പ്പു​ക​ൾ ത​മ്മി​ലു​ള്ള ‘ഈ​ഗോ’ ത​ട​സ്സ​മാ​വാ​റു​ണ്ട്.

ഇ​തൊ​ഴി​വാ​ക്കാ​ൻ ക​ല​ക്ട​റു​ടെ ഇ​ട​പെ​ട​ലും കൂ​ട്ടാ​യ ച​ർ​ച്ച​ക​ളും​കൊ​ണ്ട് സാ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ടീം ​വ​ർ​ക്ക് ആ​ണ് എ​ല്ലാ കാ​ര്യ​ത്തി​ലും വേ​ണ്ട​ത്. നി​യ​മ​പ​ര​മാ​യ ത​ട​സ്സ​ങ്ങ​ളി​ല്ലെ​ങ്കി​ൽ പ​ദ്ധ​തി​ക​ൾ യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ സാ​ധി​ക്കും. ത​മ്മി​ൽ സം​സാ​രി​ച്ച് ത​ട​സ്സ​ങ്ങ​ൾ നീ​ക്കി കാ​ര്യ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ക എ​ന്ന​താ​യി​രി​ക്കും ത​ന്റെ ന​യം. മി​ക​ച്ച ആ​ശ​യ​വു​മാ​യി വ​രു​ന്ന സം​രം​ഭ​ക​രെ നി​രാ​ശ​രാ​ക്കി തി​രി​ച്ച​യ​ക്കു​ന്ന സ​മീ​പ​നം ജി​ല്ല​യി​ൽ ഉ​ണ്ടാ​വി​ല്ല.

ഫു​ഡ് സ്ട്രീ​റ്റ് പ​ദ്ധ​തി
മ​ല​പ്പു​റ​ത്ത് ന​ഗ​ര​ങ്ങ​ളി​ലും നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ലും ത​ട്ടു​ക​ട​ക​ൾ ധാ​രാ​ള​മു​ണ്ട്. ഭ​ക്ഷ്യ​മേ​ഖ​ല ടൂ​റി​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കി​ട​ക്കു​ന്ന​തു​കൂ​ടി​യാ​ണ്. പ്ര​ത്യേ​കി​ച്ച് മ​ല​ബാ​റി​​ന്റെ ഭ​ക്ഷ​ണം വ​ലി​യ സ്വീ​കാ​ര്യ​ത​യു​ള്ള​താ​ണ്. അ​തി​ന് അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ൽ സ്വീ​കാ​ര്യ​ത​യു​ണ്ടാ​ക്കാ​ൻ സാ​ധി​ക്കും.

ത​ട്ടു​ക​ട​ക​ൾ​ക്ക് മാ​ത്ര​മാ​യി ‘ഫു​ഡ് സ്ട്രീ​റ്റ്’ എ​ന്ന ആ​ശ​യം ആ​വി​ഷ്ക​രി​ക്കാ​ൻ പ​റ്റു​മോ എ​ന്ന് നോ​ക്കും. സു​ര​ക്ഷി​ത​മാ​യ ഭ​ക്ഷ​ണം ആ​ളു​ക​ൾ​ക്ക് ല​ഭ്യ​മാ​ക്കാ​ൻ ഈ ​പ​ദ്ധ​തി​കൊ​ണ്ട് സാ​ധി​ക്കും. ‘ഫൈ​വ് സ്റ്റാ​ർ’ സൗ​ക​ര്യ​ങ്ങ​ളോ​ടെ ത​ട്ടു​ക​ട​ക​ളി​ൽ​നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ പ​റ്റു​ന്ന സാ​ഹ​ച​ര്യ​മൊ​രു​ക്കാ​ൻ പ​റ്റും.

മു​ൻ ഭ​ക്ഷ്യ​സു​ര​ക്ഷ ക​മീ​ഷ​ണ​ർ എ​ന്ന നി​ല​ക്ക് ഈ ​മേ​ഖ​ല​യി​ൽ പ​ല ആ​ശ​യ​ങ്ങ​ളു​മു​ണ്ട് എ​ന്ന് അ​​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു. ഫു​ഡ് സ്ട്രീ​റ്റ് പ​ദ്ധ​തി​ക്ക് ഭൂ​മി വി​ട്ടു​ന​ൽ​കാ​ൻ സ്വ​കാ​ര്യ​വ്യ​ക്തി​ക​ൾ​ക്ക് അ​വ​സ​രം ന​ൽ​കും.

അ​തി​ലേ​ക്ക് റോ​ഡ് -പൊ​തു ടോ​യ്‍ല​റ്റ് ഉ​ൾ​പ്പെ​ടെ പ​ശ്ചാ​ത്ത​ല​സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നും ഭ​ക്ഷ്യ​മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​നും ഭ​ക്ഷ​ണ​ത്തി​ന്റെ നി​ല​വാ​ര​മു​യ​ർ​ത്തു​ന്ന​തി​നും മേ​ൽ​നോ​ട്ട​ത്തി​നും സ​ർ​ക്കാ​റി​ന് പ​ങ്കു​വ​ഹി​ക്കാ​നാ​വും.

ക്ലീ​ൻ കേ​ര​ള പ​ദ്ധ​തി​ക്ക് മു​ഖ്യ​പ​രി​ഗ​ണ​ന
സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ ക്ലീ​ൻ കേ​ര​ള പ​ദ്ധ​തി​ക്ക് ജി​ല്ല​യി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന ന​ൽ​കും. മാ​ലി​ന്യ​ത്തി​ന്റെ ഉ​ൽ​പാ​ദ​നം കു​റ​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കു​ക​യാ​ണ് ന​ല്ല​ത്. ഉ​ദാ​ഹ​ര​ണ​ത്തി​ന് ഹോ​ട്ട​ലു​ക​ളി​ൽ പാ​ർ​സ​ൽ വാ​ങ്ങാ​ൻ പാ​ത്ര​വു​മാ​യി വ​രു​ന്ന​വ​ർ​ക്ക് നി​ശ്ചി​ത ശ​ത​മാ​നം ഇ​ള​വ് ന​ൽ​കു​ക. ഇ​തു​കൊ​ണ്ട് പ​ല ഗു​ണ​ങ്ങ​ളു​ണ്ട്. ഒ​ന്ന് ഭ​ക്ഷ​ണം പൊ​തി​യു​ന്ന വ​സ്തു സം​സ്ക​രി​ക്കാ​നു​ള്ള ബു​ദ്ധി​മു​ട്ട് ഒ​ഴി​വാ​ക്കാം.

മ​റ്റൊ​ന്ന് പൊ​തി​യാ​നു​പ​യോ​ഗി​ക്കു​ന്ന വ​സ്തു​വു​ണ്ടാ​ക്കു​ന്ന ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഒ​ഴി​വാ​ക്കാം. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് മാ​ലി​ന്യ​സം​സ്ക​ര​ണ പ​ദ്ധ​തി​ക​ളു​ടെ ചു​മ​ത​ല. ഈ ​മേ​ഖ​ല​യി​ൽ ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​ന്റെ സ​ഹ​ക​ര​ണം​കൂ​ടി ന​ൽ​കും.

ജ​ന​ങ്ങ​ളു​ടെ പ​രാ​തി കേ​ൾ​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യം അ​നു​വ​ദി​ക്കും
ജ​ന​ങ്ങ​ൾ​ക്ക് ക​ല​ക്ട​റെ നേ​രി​ൽ​ക​ണ്ട് പ​രാ​തി പ​റ​യാ​ൻ കൂ​ടു​ത​ൽ സ​മ​യം അ​നു​വ​ദി​ക്കും. ഉ​ച്ച​ക്ക് ഒ​ന്ന് മു​ത​ൽ 1.30 വ​രെ​യും 3.30 മു​ത​ൽ 4.00 മ​ണി വ​രെ​യും പ​രാ​തി​ക്കാ​രെ നേ​രി​ട്ട് കേ​ൾ​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​​ന്ന​ത്. പ​രാ​തി​യു​മാ​യി എ​ത്തു​ന്ന എ​ല്ലാ​രെ​യും കേ​ൾ​ക്കും. ക​ല​ക്ട​ർ ഇ​ല്ലെ​ങ്കി​ൽ മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രെ ക​ണ്ട് പ​രാ​തി പ​റ​യാ​ൻ അ​വ​സ​ര​മു​ണ്ടാ​വും.

ജി​ല്ല ക​ല​ക്ട​റാ​യി വി.​ആ​ര്‍. വി​നോ​ദ് ചു​മ​ത​ല​യേ​റ്റു
മ​ല​പ്പു​റം: ജി​ല്ല ക​ല​ക്ട​റാ​യി 2015 ബാ​ച്ച് ഐ.​എ.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ വി.​ആ​ര്‍. വി​നോ​ദ് ചു​മ​ത​ല​യേ​റ്റു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10.15നാ​ണ് അ​ദ്ദേ​ഹം ക​ല​ക്ട​റേ​റ്റി​ലെ​ത്തി ചു​മ​ത​ല​യേ​റ്റ​ത്. ക​ല​ക്ട​ര്‍ പ​ദ​വി​യി​ല്‍നി​ന്ന് പ​ഞ്ചാ​യ​ത്ത് വ​കു​പ്പ് ഡ​യ​റ​ക്ട​റാ​യി സ്ഥ​ലം മാ​റി​പ്പോ​കു​ന്ന വി.​ആ​ര്‍. പ്രേം​കു​മാ​ര്‍ അ​ദ്ദേ​ഹ​ത്തി​ന് ചു​മ​ത​ല കൈ​മാ​റി.

സ്ഥാ​ന​മൊ​ഴി​യു​ന്ന ക​ല​ക്ട​ര്‍, എ.​ഡി.​എം എ​ന്‍.​എം. മെ​ഹ​റ​ലി എ​ന്നി​വ​ര്‍ പൂ​ച്ചെ​ണ്ട് ന​ല്‍കി പു​തി​യ ക​ല​ക്ട​റെ സ്വീ​ക​രി​ച്ചു. സ​ബ് ക​ല​ക്ട​ര്‍മാ​രാ​യ സ​ച്ചി​ന്‍ കു​മാ​ര്‍ യാ​ദ​വ്, ശ്രീ​ധ​ന്യ സു​രേ​ഷ്, അ​സി. ക​ല​ക്ട​ര്‍ സു​മി​ത് കു​മാ​ര്‍ താ​ക്കൂ​ര്‍, ഡെ​പ്യൂ​ട്ടി ക​ല​ക്ട​ര്‍മാ​ര്‍, മ​റ്റ് ജി​ല്ല​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

സം​സ്ഥാ​ന ഭ​ക്ഷ്യ സു​ര​ക്ഷ ക​മീ​ഷ​ണ​ര്‍ പ​ദ​വി​യി​ല്‍നി​ന്നാ​ണ് വി.​ആ​ര്‍. വി​നോ​ദ് ജി​ല്ല ക​ല​ക്ട​റാ​യി എ​ത്തു​ന്ന​ത്. സം​സ്ഥാ​ന സ​ര്‍വി​സി​ല്‍ വ​രു​ന്ന​തി​ന് മു​മ്പ് കേ​ന്ദ്ര സ​ര്‍വി​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു. റ​വ​ന്യൂ വ​കു​പ്പി​ല്‍ ഡെ​പ്യൂ​ട്ടി ക​ല​ക്ട​ര്‍ ആ​യാ​ണ് സം​സ്ഥാ​ന സ​ര്‍വി​സി​ല്‍ പ്ര​വേ​ശി​ച്ച​ത്. ഇ​ടു​ക്കി, അ​ടൂ​ര്‍, കൊ​ല്ലം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ആ​ര്‍.​ഡി.​ഒ​യും പ​ത്ത​നം​തി​ട്ട, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​ഡീ​ഷ​ന​ല്‍ ജി​ല്ല മ​ജി​സ്ട്രേ​റ്റും ആ​യി​രു​ന്നു.

ക​യ​ര്‍ വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍, ക​യ​ര്‍ഫെ​ഡ് എം.​ഡി, നാ​ഷ​ന​ല്‍ ക​യ​ര്‍ റി​സ​ര്‍ച് ആ​ന്‍ഡ് മാ​നേ​ജ്മെ​ന്റ് ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ര്‍ എ​ന്നീ ചു​മ​ത​ല​ക​ളും വ​ഹി​ച്ചു. സു​വോ​ള​യി​ല്‍ ബി​രു​ദ​വും ഇം​ഗ്ലീ​ഷ് സാ​ഹി​ത്യ​ത്തി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും നേ​ടി​യി​ച്ചു​ണ്ട്. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​ണ്. ഭാ​ര്യ: എ​സ്.​കെ. സ്വ​പ്ന. ര​ണ്ട് പെ​ണ്‍മ​ക്ക​ള്‍ വി​ദ്യാ​ർ​ഥി​നി​ക​ള്‍.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഭക്ഷണം കഴിച്ച ശേഷം ബിൽ നൽകാതിരിക്കാൻ ഹൃദയാഘാതം അഭിനയിച്ച് മുങ്ങുന്ന യുവാവ് ഒടുവിൽ പിടിയിൽ

Next Post

ഗഗൻയാൻ; ശാസ്ത്ര സാങ്കേതിക ഗവേഷണ രംഗത്തെ സുപ്രധാന ചുവടുവെപ്പ്‌: മുഖ്യമന്ത്രി

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
ഗഗൻയാൻ; ശാസ്ത്ര സാങ്കേതിക ഗവേഷണ രംഗത്തെ സുപ്രധാന ചുവടുവെപ്പ്‌: മുഖ്യമന്ത്രി

ഗഗൻയാൻ; ശാസ്ത്ര സാങ്കേതിക ഗവേഷണ രംഗത്തെ സുപ്രധാന ചുവടുവെപ്പ്‌: മുഖ്യമന്ത്രി

നവാസ് ശരീഫ് ലണ്ടനിൽ നിന്ന് പാകിസ്താനിൽ തിരിച്ചെത്തി; നാലാം തവണയും പ്രധാനമന്ത്രിയാകാൻ കരുനീക്കം

നവാസ് ശരീഫ് ലണ്ടനിൽ നിന്ന് പാകിസ്താനിൽ തിരിച്ചെത്തി; നാലാം തവണയും പ്രധാനമന്ത്രിയാകാൻ കരുനീക്കം

റഷ്യൻ വനിത യുട്യൂബറെ ശല്യം ചെയ്ത് ഇന്ത്യൻ യുവാവ്; വിഡിയോ വൈറൽ

റഷ്യൻ വനിത യുട്യൂബറെ ശല്യം ചെയ്ത് ഇന്ത്യൻ യുവാവ്; വിഡിയോ വൈറൽ

രാജസ്ഥാനിൽ ബി.ജെ.പി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; വസുന്ധര രാജെയും പട്ടികയിൽ

രാജസ്ഥാനിൽ ബി.ജെ.പി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; വസുന്ധര രാജെയും പട്ടികയിൽ

ബാറുടമകളും സര്‍ക്കാരും ഒത്തുകളിച്ചുവെന്ന് വി.ഡി സതീശൻ

ബാറുടമകളും സര്‍ക്കാരും ഒത്തുകളിച്ചുവെന്ന് വി.ഡി സതീശൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In