• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഇൻഡോനേഷ്യൻ കൽക്കരി കുംഭകോണം; നഷ്ടം തിരിച്ചു പിടിക്കണം: വി ശിവദാസൻ എംപി

by Web Desk 04 - News Kerala 24
October 21, 2023 : 9:20 pm
0
A A
0
ഇൻഡോനേഷ്യൻ കൽക്കരി കുംഭകോണം; നഷ്ടം തിരിച്ചു പിടിക്കണം: വി ശിവദാസൻ എംപി

ന്യൂഡൽഹി> ഇൻഡോനേഷ്യൻ കൽക്കരി കുംഭകോണം വഴി പൊതുജനങ്ങൾക്കുണ്ടായ നഷ്ടം തിരിച്ചു പിടിക്കണമെന്ന് വി ശിവദാസൻ എംപി ആവശ്യപ്പെട്ടു. ഇറക്കുമതി ചെയ്യുന്ന കൽക്കരിയുടെ വില കൃത്രിമമായി വർധിപ്പിച്ച് വൻകിടകോർപ്പറേറ്റുകൾ ഇന്ത്യയിലെ സാധാരണക്കാരെ കൊള്ളയടിക്കുകയാണ്. കൃത്രിമവിലക്കയറ്റമുണ്ടാക്കി വൈദ്യുതിവില വർധിപ്പിച്ച് പൊതുജനത്തെ കൊള്ളയടിക്കുന്ന കൽക്കരികമ്പനികളുടെ അഴിമതിക്കെതിരെ ശക്തമായ നടപടി വേണമെന്നും ആവശ്യപ്പെട്ട് വി ശിവദാസൻ എംപി കേന്ദ്ര ഊർജവകുപ്പ് മന്ത്രി രാജ് കുമാർ സിങ്ങിന് കത്ത് നൽകി.

“അദാനി ഗ്രൂപ്പ് തങ്ങളുടെ വിപണി മൂല്യത്തേക്കാൾ ബില്യൺ കണക്കിന് ഡോളർ കൂടുതൽ വിലയ്ക്ക് കൽക്കരി ഇറക്കുമതി ചെയ്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇറക്കുമതി രേഖകളിൽ സൂചിപ്പിച്ചിരിക്കുന്ന വില, കയറ്റുമതി ചെയ്യുമ്പോൾ ഉള്ള വിലയേക്കാൾ വളരെ കൂടുതലാണ്. ഉദാഹരണത്തിന് ഇന്തോനേഷ്യയിൽ നിന്നും 1.9 മില്യൺ ഡോളർ വിലയ്ക്ക് കയറ്റുമതി ചെയ്ത കൽക്കരി, ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് എത്തിയപ്പോൾ 4.3 മില്യൺ ഡോളർ വിലയുള്ളതായി മാറി. എന്നാൽ ഷിപ്പിംഗിനും ഇൻഷുറൻസിനുമായി വരുന്ന ചിലവ് 42,000 ഡോളർ മാത്രമാണ്.

ഈ ആരോപണങ്ങൾ ഒരു കമ്പനിയിൽ മാത്രം ഒതുങ്ങുന്നതല്ല എന്നതാണ് മറ്റൊരു ഞെട്ടിക്കുന്ന വസ്തുത. 2011നും 2015 നും ഇടയിൽ ഇന്തോനേഷ്യയിൽ നിന്നുള്ള കൽക്കരി ഇറക്കുമതിയിൽ 29,000 കോടി രൂപയുടെ അഴിമതി നടത്തിയെന്നാരോപിച്ച് അനിൽ ധിരുഭായ് അംബാനി ഗ്രൂപ്പ്, എസ്സാർ ഗ്രൂപ്പ് സ്ഥാപനങ്ങൾ, എന്നിവയുൾപ്പെടെ നാല്പതോളം കമ്പനികളെപ്പറ്റി ഡിആർഐ അന്വേഷണം നടത്തിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഒരു ഫലവത്തായ നടപടിയും കൈക്കൊള്ളാൻ കേന്ദ്രസർക്കാരിന് കഴിഞ്ഞിട്ടില്ല.

ഇത്തരത്തിലുള്ള അഴിമതി മൂലം താപവൈദ്യുതിനിലയങ്ങൾ വിലകൂടിയ കൽക്കരി വാങ്ങാൻ നിർബന്ധിതരാകുന്നു. തൽഫലമായി ഉപഭോക്താക്കൾ അവർ ഉപയോഗിക്കുന്ന വൈദ്യുതിക്ക് അമിത നിരക്ക് നൽകേണ്ടി വരുകയും ചെയ്യുന്നു. ഈ കൃത്രിമവിലക്കയറ്റം സൃഷ്ടിച്ച് സാധാരണക്കാരന്റെ പിച്ചച്ചട്ടിയിൽ കയ്യിട്ടു വരുന്ന സമീപനമാണ് കോർപറേറ്റ് ഭീമന്മാർ കൈക്കൊണ്ടിട്ടുള്ളത്.

ഇന്ത്യയിലെ സാധാരണക്കാരിൽ നിന്ന് കോർപറേറ്റുകൾ കൊള്ളയടിച്ച തുക തിരിച്ചുപിടിക്കുകയും അത് സാധാരണക്കാർക്കുള്ള വൈദ്യുതിയുടെ വില കുറയ്ക്കാൻ ഉപയോഗിക്കുകയും വേണം. പൊതുജനത്തെ കൊള്ളയടിക്കുന്ന കോർപറേറ്റ് അഴിമതിക്കാരെ സംരക്ഷിക്കുന്ന നയമാണ് ബിജെപി സർക്കാർ കൈക്കൊണ്ടിട്ടുള്ളത്. കൃത്രിമവിലക്കയറ്റമുണ്ടാക്കി വൈദ്യുതിവില വർധിപ്പിച്ച് പൊതുജനത്തെ കൊള്ളയടിക്കുന്ന കൽക്കരികമ്പനികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം”- വി ശിവദാസൻ കത്തിൽ ആവശ്യപ്പെട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യുഎഇയില്‍ മഴ, ആലിപ്പഴ വര്‍ഷം; റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു, മഴ തുടരാന്‍ സാധ്യത

Next Post

‘സ്തനാർബുദം ഒന്നിന്റെയും അവസാനമല്ല, സ്തനങ്ങള്‍ നീക്കം ചെയ്യുന്നത് സ്വാഭാവികം’; ടോപ്‍ലെസ് ചിത്രങ്ങളുമായി യുവതി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
‘സ്തനാർബുദം ഒന്നിന്റെയും അവസാനമല്ല, സ്തനങ്ങള്‍ നീക്കം ചെയ്യുന്നത് സ്വാഭാവികം’; ടോപ്‍ലെസ് ചിത്രങ്ങളുമായി യുവതി

'സ്തനാർബുദം ഒന്നിന്റെയും അവസാനമല്ല, സ്തനങ്ങള്‍ നീക്കം ചെയ്യുന്നത് സ്വാഭാവികം'; ടോപ്‍ലെസ് ചിത്രങ്ങളുമായി യുവതി

കൊച്ചി മെട്രോ; കാക്കനാട് ഉൾപ്പടെ ഏഴ്‌ സ്റ്റേഷനുകൾക്കുള്ള സ്ഥലമെടുപ്പിന് വിജ്ഞാപനമായി

കൊച്ചി മെട്രോ; കാക്കനാട് ഉൾപ്പടെ ഏഴ്‌ സ്റ്റേഷനുകൾക്കുള്ള സ്ഥലമെടുപ്പിന് വിജ്ഞാപനമായി

വിക്രത്തിന്റെ ധ്രുവ നച്ചത്തിരം ആവേശമാകും, ഇതാ പുതിയ അപ്‍ഡേറ്റ്

വിക്രത്തിന്റെ ധ്രുവ നച്ചത്തിരം ആവേശമാകും, ഇതാ പുതിയ അപ്‍ഡേറ്റ്

സി.ഇ.ഒ ഇസ്രായേലിനെ വിമർശിച്ചു; ഗൂഗിളും മെറ്റയും ആമസോണും ‘വെബ് സമ്മിറ്റ്’ ബഹിഷ്കരിക്കും

സി.ഇ.ഒ ഇസ്രായേലിനെ വിമർശിച്ചു; ഗൂഗിളും മെറ്റയും ആമസോണും ‘വെബ് സമ്മിറ്റ്’ ബഹിഷ്കരിക്കും

പ്രൊഫൈലിൽ ‘ഫലസ്തീനിയൻ’ എന്ന് ചേർത്തവരെ ‘ഭീകരവാദി’കളാക്കി ഇൻസ്റ്റഗ്രാം; മാപ്പ് പറഞ്ഞ് മെറ്റ

പ്രൊഫൈലിൽ ‘ഫലസ്തീനിയൻ’ എന്ന് ചേർത്തവരെ ‘ഭീകരവാദി’കളാക്കി ഇൻസ്റ്റഗ്രാം; മാപ്പ് പറഞ്ഞ് മെറ്റ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In