• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പാക് – അഫ്ഗാന്‍ മത്സരത്തിലേക്ക് ഇന്ത്യന്‍ പതാകയുമായി ആരാധകര്‍! ഗേറ്റില്‍ പൊലീസ് തടഞ്ഞു; വിവാദം, പ്രതിഷേധം

by Web Desk 04 - News Kerala 24
October 23, 2023 : 9:34 pm
in India, News
Reading Time: 1 min read
0
A A
0
പാക് – അഫ്ഗാന്‍ മത്സരത്തിലേക്ക് ഇന്ത്യന്‍ പതാകയുമായി ആരാധകര്‍! ഗേറ്റില്‍ പൊലീസ് തടഞ്ഞു; വിവാദം, പ്രതിഷേധം

ചെന്നൈ: ഏകദിന ലോകകപ്പില്‍ പാകിസ്ഥാന്‍ – അഫ്ഗാനിസ്ഥാന്‍ മത്സരം ചെന്നൈ, എം എ ചിദംബരം സ്റ്റേഡിയത്തില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 282 റണ്‍സ് അടിച്ചെടുത്തു. 74 റണ്‍സ് നേടിയ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമാണ് ടോപ് സ്‌കോറര്‍. അബ്ദുള്ള ഷെഫീഖ് (58) തിളങ്ങി. ഷദാബ് ഖാന്‍ (40), ഇഫ്തിഖര്‍ അഹമ്മദ് (40) എന്നിവരുടെ സംഭാവന നിര്‍ണായകമായി. നൂര്‍ അഹമ്മദ് മൂന്ന് വിക്കറ്റെടുത്തിരുന്നു.

എന്നാല്‍, മത്സരം വിവാദത്തിലും ഇടം പിടിച്ചു. സ്റ്റേഡിയത്തിലേക്ക് ഇന്ത്യന്‍ ആരാധകര്‍ കൊണ്ടുവന്ന ത്രിവര്‍ണ പതാക തമിഴ്‌നാട് പൊലീസ് പിടിച്ചുവാങ്ങിയെന്നാണ് ആക്ഷേപം. തിരിച്ചുവാങ്ങിയ പതാകകള്‍ ചപ്പുചവറുകളിടുന്ന കൂപ്പയിലിട്ട് അധിക്ഷേപിച്ചുവെന്നും സോഷ്യല്‍ പോസ്റ്റുകള്‍ പറയുന്നു. പൊലീസ് കൂപ്പയില്‍ നിന്ന് പതാകകള്‍ എടുക്കുന്ന വീഡിയോ എക്‌സില്‍ (മുമ്പ് ട്വിറ്റര്‍) പ്രചരിക്കുന്നുണ്ട്. തമിഴ്‌നാട് പൊലീസിനെതിരെ കടുത്ത പ്രതിഷേധമാണ് സ്റ്റേഡിയത്തിന് പുറത്ത്.

നേരത്തെ, ഭേദപ്പെട്ട തുടക്കമാണ് പാകിസ്ഥാന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ അബ്ദുള്ള ഷെഫീഖ് – ഇമാം ഉള്‍ ഹഖ് (17) സഖ്യം 56 റണ്‍സ് ചേര്‍ത്തു. എന്നാല്‍ ഇമാമിനെ പുറത്താക്കി അസ്മതുള്ള ഒമര്‍സായ് അഫ്ഗാന് ബ്രേക്ക് ത്രൂ നല്‍കി. മൂന്നാം വിക്കറ്റില്‍ ബാബര്‍ അസമിനൊപ്പം 54 റണ്‍സ് കൂടി ചേര്‍ത്ത് ഷെഫീഖും കൂടാരം കയറി. നൂറിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുമ്പോള്‍ ഷെഫീഖ് രണ്ട് സിക്‌സും അഞ്ച് ഫോറും നേടിയിരുന്നു. നാലാമനായെത്തിയ മുഹമ്മദ് റിസ്‌വാന്‍ (8) നിരാശപ്പെടുത്തി. സൗദ് ഷക്കീലിനും (25) കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. സെഞ്ചുറി നേടുമെന്ന തോന്നിച്ച ബാബറിനെ നൂര്‍ മടക്കി. 92 പന്തുകള്‍ നേരിട്ട ബാബര്‍ ഒരു സിക്‌സും നാല് ഫോറും നേടി. ഇതോടെ പാകിസ്ഥാന്‍ 41.5 ഓവറില്‍ അഞ്ചിന് 206 എന്ന നിലയിലായി.

എന്നാല്‍ ഷദാബ് – ഇഫ്തിഖര്‍ സഖ്യത്തിന്റെ പോരാട്ടം ഭേദപ്പെട്ട പാകിസ്ഥാനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചു. ഇരുവരും 73 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 27 പന്തുകള്‍ നേരിട്ട ഇഫ്തിഖര്‍ നാല് സിക്‌സും രണ്ട് ഫോറും നേടി. ഷദാബിന്റെ അക്കൗണ്ടില്‍ ഓരോ സിക്‌സും ഫോറുമുണ്ടായിരുന്നു. അവസാന പന്തില്‍ ഷദാബും മടങ്ങി. ഷഹീന്‍ അഫ്രീദി (3) പുറത്താവാതെ നിന്നു. നൂര്‍ അഹമ്മദിന് പുറമെ നവീന്‍ ഉള്‍ ഹഖ് രണ്ട് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് നബി, റാഷിദ് ഖാന്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തേജ് ചുഴലിക്കാറ്റ്; ഒമാനില്‍ കനത്ത മഴ, ദോഫാറിൽ 69 ദുരിതാശ്വാസ കേന്ദ്രങ്ങൾ

Next Post

വീട് കുത്തിത്തുറന്നു, രണ്ട് ലക്ഷം രൂപ വിലവരുന്ന സ്വർണം മോഷ്ടിച്ചു; പ്രതികൾ പിടിയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വീട് കുത്തിത്തുറന്നു, രണ്ട് ലക്ഷം രൂപ വിലവരുന്ന സ്വർണം മോഷ്ടിച്ചു; പ്രതികൾ പിടിയിൽ

വീട് കുത്തിത്തുറന്നു, രണ്ട് ലക്ഷം രൂപ വിലവരുന്ന സ്വർണം മോഷ്ടിച്ചു; പ്രതികൾ പിടിയിൽ

‘ആദ്യദിനം സിനിമ കാണാൻ വന്നത് ആറ് പേർ, മൂന്ന് നാല് ദിവസത്തിൽ പടം എടുത്തുകളഞ്ഞു’; അനൂപ് മേനോൻ

'ആദ്യദിനം സിനിമ കാണാൻ വന്നത് ആറ് പേർ, മൂന്ന് നാല് ദിവസത്തിൽ പടം എടുത്തുകളഞ്ഞു'; അനൂപ് മേനോൻ

മരിച്ചുപോയ ഭാര്യ ഡേറ്റിം​ഗ് ആപ്പിൽ ചാറ്റ് ചെയ്തു; യുവാവിന്റെ വെളിപ്പെടുത്തൽ കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മരിച്ചുപോയ ഭാര്യ ഡേറ്റിം​ഗ് ആപ്പിൽ ചാറ്റ് ചെയ്തു; യുവാവിന്റെ വെളിപ്പെടുത്തൽ കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

‘തൃശൂർ ഇത്തവണ ‘കിട്ടും’, ജനങ്ങളുടെ പൾസ് കിട്ടി’; പ്രതീക്ഷയെന്ന് സുരേഷ് ഗോപി

'തൃശൂർ ഇത്തവണ 'കിട്ടും', ജനങ്ങളുടെ പൾസ് കിട്ടി'; പ്രതീക്ഷയെന്ന് സുരേഷ് ഗോപി

പലസ്തീന് വീണ്ടും സഹായവുമായി ഖത്തര്‍; 87 ടണ്‍ ദുരിതാശ്വാസ വസ്തുക്കളുമായി രണ്ടു വിമാനങ്ങള്‍ അയച്ചു

പലസ്തീന് വീണ്ടും സഹായവുമായി ഖത്തര്‍; 87 ടണ്‍ ദുരിതാശ്വാസ വസ്തുക്കളുമായി രണ്ടു വിമാനങ്ങള്‍ അയച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021