ജിദ്ദ: നവോദയ സജീവ പ്രവർത്തകനായിരുന്ന കാസർകോട് സ്വദേശിയായ യുവാവ് നാട്ടിൽ നിര്യാതനായി. രാജപുരം ചർച്ചിന് സമീപം പുല്ലാഴിയിൽ ജാക്സൺ മാർക്കോസ് (31) ആണ് മരിച്ചത്. അർബുദ രോഗ ലക്ഷണം കണ്ടെത്തിയതിനെത്തുടർന്ന് ഒരു മാസം ജിദ്ദയിൽ ചികിൽസ തേടി ശേഷം തുടർ ചികിത്സക്കായി നാല് മാസങ്ങൾക്ക് മുമ്പ് നാട്ടിലേക്ക് മടങ്ങിയതായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കീമോതെറാപ്പിയും മജ്ജ മാറ്റിവെക്കൽ ശാസ്‌ത്രക്രിയയുമെല്ലാം കഴിഞ്ഞു വിശ്രമത്തിലിരിക്കെ വ്യഴാഴ്ച പുലർച്ചെയായിരുന്നു മരണം.
അഞ്ച് വർഷത്തോളമായി ശറഫിയ അബീർ ഗ്രൂപ്പിൽ പ്രൊജക്റ്റ് എക്സിക്യൂട്ടിവ് ആയി ജോലിചെയ്തുവരികയായിരുന്നു. ജിദ്ദ നവോദയ ശറഫിയ ഏരിയ അബീർ യൂനിറ്റിലെ സജീവ പ്രവർത്തകനായിരുന്ന ജാക്സൺ മാർക്കോസ് സോഷ്യൽ മീഡിയയിലും സജീവമായിരുന്നു. തന്റെ ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അപ്പപ്പോൾ ഫേസ്ബുക്ക് പോസ്റ്റിങ്ങിലൂടെ അറിയിച്ചിരുന്ന ഇദ്ദേഹത്തിന്റെ വേർപാട് നവോദയ പ്രവർത്തകർക്കും കുടുംബത്തിനും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും ഏറെ നോവായിരിക്കുകയാണ്.
പിതാവ്: മാർക്കോസ് ചാക്കോ, മാതാവ്: ത്രേസ്യാമ്മ മാർക്കോസ്, ഭാര്യ: മോബി ജാക്സൺ (മദീനയിൽ നഴ്‌സ്), മക്കൾ: മറിസാ മാർക്കോസ്, ജോബ് മാർക്കോസ്, സഹോദരങ്ങൾ: മരീസ, ജോസ്. മൃതദേഹ സംസ്ക്കാര ചടങ്ങുകൾ ശനിയാഴ്ച ഉച്ചക്ക് ശേഷം 2:30 ന് രാജപുരം ഫെറോന തിരുകുടുംബ ദേവാലയത്തിൽ നടക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.