മനാമ > ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും ഉപരോധം പിന്‍വലിക്കണമെന്നും അറബ് വിദേശകാര്യ മന്ത്രിമാരുടെ യോഗം ആവശ്യപ്പെട്ടു. സമാധാനമില്ലാതെ യഥാര്‍ത്ഥ സുരക്ഷ ഉണ്ടാകില്ലെന്നും യോഗം ചൂണ്ടിക്കാട്ടി.
ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭയിലെ സൗദി അറേബ്യയുടെ സ്ഥിരം ദൗത്യത്തിന്റെ ആസ്ഥാനത്താണ് യോഗം ചേര്‍ന്നത്. വിദേശ കാര്യ മന്ത്രിമാരായ ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ബിന്‍ അബ്‌ദുല്ല രാജകുമാരന്‍ (സൗദി), റിയാദ് അല്‍-മാലികി (പലസ്‌തീന്‍), സമേഹ് ഷൗക്രി (ഈജിപ്‌ത്), അഹമ്മദ് അത്താഫ്(അള്‍ജീരിയ), താഹിര്‍ സലേം അല്‍-ബൗര്‍ (ലിബിയ). ജോര്‍ദാന്‍ ഉപപ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ ഡോ. അയ്‌മന്‍ സഫാദി, യുഎഇ വിദേശ സഹമന്ത്രി നൗറ അല്‍ കഅബി, അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹമ്മദ് അബുള്‍ ഗെയിത്ത് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
അക്രമം ഒരു പരിഹാരമല്ലെന്ന ഒരറ്റ സന്തേശവുമായാണ് തങ്ങള്‍ ഇവിടെ കൂടിയതെന്ന് സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ പ്രസ്‌താവിച്ചു. ഗാസയിലെ പലസ്‌തീനികള്‍ ഉള്‍പ്പെട എല്ലാ സാധാരണക്കാരും ജീവന്‍ സംരക്ഷിക്കപ്പെടാന്‍ അര്‍ഹരാണ്. പലസ്‌തീന്‍ ജനതയുടെ ദുരിതങ്ങള്‍ അവസാനിപ്പിക്കാന്‍ യഥാര്‍ത്ഥ ഗൗരവമായ സമീപനം ആവശ്യമാണ്. ഗാസയിലെ ഉപരോധം ഇസ്രായേല്‍ പിന്‍വലിക്കണമെന്നും സമാധാന പ്രക്രിയയിലേക്ക് പാര്‍ട്ടികള്‍ മടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര സമൂഹം അതിന്റെ പ്രതിബദ്ധത പാലിക്കാതിരിക്കുകയും പലസ്‌തീന്‍ സാഹചര്യം പരിഹരിക്കുകയും ചെയ്‌തില്ലെങ്കില്‍ ഒരിക്കലും സമാധാനം കൈവരിക്കാനാവില്ല-അദ്ദേഹം പറഞ്ഞു. ഗാസയിലെ സംഭവവികാസങ്ങള്‍ സംബന്ധിച്ച് അറബ് സംയുക്ത ഏകോപനത്തിന്റെ ഭാഗമായാണ് കൂടിക്കാഴ്‌ചയെന്ന് സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഗാസയിലെയും സമീപ പ്രദേശങ്ങളിലെയും സ്ഥിതിഗതികള്‍ യോഗം വിലയിരുത്തി. വിഷയത്തിിെ അറബ് ശ്രമങ്ങളും ഇസ്രായേല്‍ സൈനിക ആക്രമണത്തിനെയിരായ ഏകോപനവും യോഗം അവലോകനം ചെയ്‌തു.