തിരുവനന്തപുരം : ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വീണ്ടും വിയോജിപ്പു പ്രകടിപ്പിച്ചു. ഓര്‍ഡിനന്‍സിന്റെ അടിയന്തര പ്രാധാന്യത്തെക്കുറിച്ചുള്ള സംശയം കാനം ആവര്‍ത്തിച്ചു. നിയമസഭ കൂടാന്‍ ഒരു മാസം പോലും ബാക്കിയില്ലെന്നിരിക്കെ ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള തിടുക്കമെന്തിനാണ് എന്ന ചോദ്യത്തിനു മറുപടി ലഭിച്ചിട്ടില്ലെന്നാണു കാനത്തിന്റെ പ്രതികരണം.