• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പാർലമെന്റ് ലോഗിൻ ഐഡി കൈമാറിയെന്ന് സമ്മതിച്ച് മഹുവ മൊയ്ത്ര; സമ്മാനമായി കിട്ടിയത് ഒരു സ്കാർഫും ലിപ്സ്റ്റിക്കുകളും മേയ്ക്കപ്പ് സാധനങ്ങളും

by Web Desk 04 - News Kerala 24
October 28, 2023 : 1:17 pm
in India, News
0
A A
0
പാർലമെന്റ് ലോഗിൻ ഐഡി കൈമാറിയെന്ന് സമ്മതിച്ച് മഹുവ മൊയ്ത്ര; സമ്മാനമായി കിട്ടിയത് ഒരു സ്കാർഫും ലിപ്സ്റ്റിക്കുകളും മേയ്ക്കപ്പ് സാധനങ്ങളും

ന്യൂഡൽഹി: അദാനി ഗ്രൂപ്പിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ ചോദ്യങ്ങൾ ചോദിക്കാൻ പാർലമെന്റ് ലോഗിൻ ഐഡി വ്യവസായി ദർശൻ ഹിരാനന്ദാനിക്ക് കൈമാറിയെന്ന് സമ്മതിച്ച് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര. എന്നാൽ അതിന് താൻ കൈക്കൂലി വാങ്ങിയിട്ടില്ലെന്നും മഹുവ അവകാശപ്പെട്ടു. ഒരു സ്കാർഫും കുറച്ച് ലിപ്സ്റ്റിക്കുകളും ഐ ഷാഡോ ഉൾപ്പെടെയുള്ള ഏതാനും മെയ്ക്കപ്പ് സാധനങ്ങളുമാണ് സമ്മാനമായി ലഭിച്ചതെന്നും മഹുവ പറഞ്ഞു. ഹിരാനന്ദാനിയെ വിചാരണ ചെയ്യാൻ തനിക്ക് ഒരവസരം തരണമെന്നും മഹുവ അഭിമുഖത്തിൽ ആവശ്യപ്പെട്ടു.

പാർല​മെന്റിൽ ചോദ്യങ്ങൾ ചോദിക്കുന്നതിന് അവസരം നൽകുക വഴി വൻ തുക മഹുവ കൈക്കൂലിയായി വാങ്ങിയെന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം. ഇതുസംബന്ധിച്ച അന്വേഷണത്തിന് വിശദീകരണം നൽകാനായി പാർലമെന്റ് എത്തിക്സ് കമ്മിറ്റി മഹുവക്ക് നോട്ടീസ് അയച്ചിരുന്നു. ഈ മാസം 31ന് എത്തിക്സ് കമ്മിറ്റിക്ക് മുന്നിൽ ഹാജരാകണമെന്നായിരുന്നു നിർദേശം. എന്നാൽ കമ്മിറ്റിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം വേണമെന്നും നവംബർ അഞ്ചുവരെ തന്റെ മണ്ഡലമായ കൃഷ്ണനഗറിൽ ഒഴിച്ചുകൂടാനാകാത്ത പരിപാടികളുണ്ടെന്നുമായിരുന്നു ഇതിന് മഹുവ മറുപടി നൽകിയത്. മഹുവക്കെതിരായ ആ​രോപണം ഗുരുതരമാണെന്നും പാർലമെന്റ് ചട്ടത്തിന്റെ ലംഘനമാണെന്നുമാണ് എത്തിക്സ് കമ്മിറ്റിയിലെ ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം. പരാതി നൽകിയ ബി.ജെ.പി എം.പി നിഷികാന്ത് ദുബെയുടെയും സത്യവാങ്മൂലത്തിൽ ഒപ്പുവെച്ച സുപ്രീംകോടതി അഭിഭാഷകൻ ജയ് ആനന്ദ് ദേഹദ്രായിയുടെ മൊഴികൾ എത്തിക്സ് കമ്മിറ്റി രേഖപ്പെടുത്തിയിരുന്നു.

ഒരു വിദൂര നിയോജക മണ്ഡലത്തിൽ നിന്ന് ജോലി ചെയ്തതിനാൽ ഹിരാനന്ദാനിയുമായി ലോഗിൻ വിവരങ്ങൾ പങ്കിട്ടതിനെ ​മഹുവ മൊയ്ത്ര ന്യായീകരിക്കുകയും ചെയ്തു. ലോഗിൻ ചെയ്യുന്നതിന് മുമ്പ് ഒ.ടി.പി ലഭിക്കും. എപ്പോഴും എന്റെ ടീം അതിൽ ചോദ്യങ്ങൾ പോസ്റ്റ് ചെയ്യും. സർക്കാർ, പാർലമെന്ററി വെബ്സൈറ്റുകൾ പ്രവർത്തിപ്പിക്കുന്ന എൻ.ഐ.സിക്ക് ഇതിൽ ഇതിനെതിരെ നിയമങ്ങളൊന്നുമില്ലെന്നും മഹുവ പറഞ്ഞു.

ദുബൈയിലെ ഡ്യൂട്ടി ഫ്രീ സ്റ്റോറിൽ നിന്നാണ് മേയ്ക്കപ്പ് സാധനങ്ങൾ വാങ്ങിയതെന്നും വീട്ടിലെ ഇന്റീരിയർ മാറ്റുന്നതുമായി ബന്ധപ്പെട്ട് ദർശനോട് ഉപദേശം തേടിയിരുന്നെന്നും മഹുവ വ്യക്തമാക്കി. ദർശൻ നൽകിയ ഡിസൈൻ സെൻട്രൽ പബ്ലിക് വർക്സ് ഡിപാർട്മെന്റിന് സമർപ്പിച്ചിരുന്നു. തന്റെ ബംഗ്ലാവിന്റെ നവീകരണം നടത്തിയ സർക്കാർ ബോഡിയാണെന്നും മഹുവ സൂചിപ്പിച്ചു. ഒരു സുഹൃത്തെന്ന നിലയിൽ മുംബൈയിൽ എത്തുമ്പോൾ ദർശൻ ഹിരനന്ദാനിയുടെ കാർ ആണ് യാത്രക്ക് ഉപയോഗിച്ചിരുന്നതെന്നും അല്ലാതെ തനിക്ക് രണ്ട് കോടി കൈക്കൂലി നൽകിയെന്ന ആരോപണത്തിൽ എന്നാണ്, എവിടെ വെച്ചാണ് പണം നൽകിയതെന്ന കാര്യം ദർശൻ കൃത്യമായി വ്യക്തമാക്കണമെന്നും മഹുവ ആവശ്യപ്പെട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നട്ടാൽ മുളയ്ക്കാത്ത നുണയുമായി അനിൽ ആന്‍റണി; ബുർഖ ധരിക്കാതെ വടക്കൻ കേരളത്തിൽ ബസിൽ പോകാനാവില്ലെന്ന്

Next Post

കെ-റെയിൽ കുറ്റിയിൽ തളർന്നില്ല; തങ്കമ്മക്ക്​ പുതിയ വീടിന്​ തറക്കല്ലിട്ടു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കെ-റെയിൽ കുറ്റിയിൽ തളർന്നില്ല; തങ്കമ്മക്ക്​ പുതിയ വീടിന്​ തറക്കല്ലിട്ടു

കെ-റെയിൽ കുറ്റിയിൽ തളർന്നില്ല; തങ്കമ്മക്ക്​ പുതിയ വീടിന്​ തറക്കല്ലിട്ടു

ട്രെയിനുകൾ നിർത്തുന്നില്ല വെള്ളയിൽ സ്റ്റേഷൻ നഷ്ടത്തിൽ

ട്രെയിനുകൾ നിർത്തുന്നില്ല വെള്ളയിൽ സ്റ്റേഷൻ നഷ്ടത്തിൽ

ബലാത്സംഗം, കവർച്ച, തട്ടിപ്പ് തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഒന്നാംസ്ഥാനത്ത് മുസ്‍ലിംകൾ -ബദറുദ്ദീൻ അജ്മൽ

ബലാത്സംഗം, കവർച്ച, തട്ടിപ്പ് തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഒന്നാംസ്ഥാനത്ത് മുസ്‍ലിംകൾ -ബദറുദ്ദീൻ അജ്മൽ

നിർമാണത്തിൽ അഴിമതിയെന്ന് പരാതി സാൻഡ്ബാങ്ക്സിൽ വിജിലൻസ് പരിശോധന

നിർമാണത്തിൽ അഴിമതിയെന്ന് പരാതി സാൻഡ്ബാങ്ക്സിൽ വിജിലൻസ് പരിശോധന

ഇസ്രായേൽ ഭ്രാന്തൻ രാഷ്ട്രം; ഗസ്സയിലെ ആക്രമണം ഉടൻ നിർത്തണമെന്ന് ഉർദുഗാൻ

ഇസ്രായേൽ ഭ്രാന്തൻ രാഷ്ട്രം; ഗസ്സയിലെ ആക്രമണം ഉടൻ നിർത്തണമെന്ന് ഉർദുഗാൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021