കൊച്ചി > കളമശേരി സ്ഫോടനക്കേസിൽ പ്രതിയായ ഡൊമിനിക് മാർട്ടിനെ കോടതിയിൽ ഹാജരാക്കി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ഹാജരാക്കിയത്. അഭിഭാഷകരുടെ സേവനം ആവശ്യമില്ലെന്നും സ്വന്തം നിലയിൽ വാദിക്കുമെന്നും പ്രതി അറിയിച്ചിരുന്നു. തിരിച്ചറിയൽ പരേഡിന് ശേഷം കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകും.
ഞായറാഴ്ചയാണ് കളമളേരിയിൽ യഹോവയുടെ സാക്ഷികളുടെ കൺവെൻഷൻ നടന്നിരുന്ന സമ്ര കൺവെൻഷൻ സെന്ററിൽ ബോംബ് സ്ഫോടനം നടന്നത്. അപകടത്തിൽ 3 പേർ മരിച്ചു.