• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

രണ്ട് പതിറ്റാണ്ട് നീണ്ട ദാമ്പത്യം അവസാനിപ്പിച്ച് സച്ചിനും സാറയും; വിവാഹമോചിതനെന്ന് സച്ചിന്‍റെ സത്യവാങ്മൂലം

by Web Desk 04 - News Kerala 24
October 31, 2023 : 8:39 pm
in Kerala, News
Reading Time: 1 min read
0
A A
0
രണ്ട് പതിറ്റാണ്ട് നീണ്ട ദാമ്പത്യം അവസാനിപ്പിച്ച് സച്ചിനും സാറയും; വിവാഹമോചിതനെന്ന് സച്ചിന്‍റെ സത്യവാങ്മൂലം

ജയ്പുര്‍: കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റും ഭാര്യ സാറ അബ്‍ദുള്ളയും വേര്‍പിരിഞ്ഞു. രണ്ട് പതിറ്റാണ്ടോളം നീണ്ട ദാമ്പത്യ ബന്ധമാണ് ഇരുവരും അവസാനിപ്പിച്ചിരിക്കുന്നത്. രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്‍റെ ഭാഗമായി നല്‍കിയ സത്യവാങ്മൂലത്തില്‍ ആണ് വിവാഹ മോചിതനായെന്ന് സച്ചിൻ വ്യക്തമാക്കിയിട്ടുള്ളത്. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് (എൻസി) നേതാവുമായ ഫാറൂഖ് അബ്ദുള്ളയുടെ മകളാണ് സാറ അബ്‍ദുള്ള.ഭാര്യയിൽ നിന്നുള്ള വേർപിരിയൽ സച്ചിൻ ആദ്യമായാണ് വെളിപ്പെടുത്തുന്നത്. സച്ചിൻ പൈലറ്റും സാറ അബ്‍ദുള്ളയും 2004ൽ ആണ് വിവാഹിതരായത്. ഇവര്‍ക്ക് രണ്ട് ആൺമക്കളാണ് ഉള്ളത് – അരൻ, വിഹാൻ. രണ്ട് മക്കളും തന്‍റെ ആശ്രിതരാണെന്ന് സച്ചിൻ സത്യവാങ്മൂലത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. കൂടാതെ, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സച്ചിൻ പൈലറ്റിന്‍റെ സ്വത്തിൽ ഗണ്യമായ വർധനയുണ്ടായെന്നും സത്യവാങ്മൂലം വെളിപ്പെടുത്തി.

2018ൽ സച്ചിന്‍റെ ആകെ ആസ്തി ഏകദേശം 3.8 കോടി രൂപയായിരുന്നു. എന്നാല്‍, 2023 ആയപ്പോഴേക്കും അദ്ദേഹത്തിന്റെ സമ്പത്ത് ഏകദേശം ഇരട്ടിയായി വർധച്ചു, ഏകദേശം 7.5 കോടി രൂപയിലെത്തി. സിറ്റിംഗ് മണ്ഡലമായ ടോങ്കിൽ നിന്നാണ് സച്ചിൻ ഇക്കുറിയും മത്സരിക്കുന്നത്. പ്രവർത്തകർക്കൊപ്പം ആവേശമായെത്തിയാണ് സച്ചിൻ പൈലറ്റ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ശേഷം പ്രതികരിച്ചതാകട്ടെ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി ഒന്നിച്ച് പോകണമെന്ന് രാഹുൽ ഗാന്ധിയും മല്ലികാർജ്ജുൻ ഖർഗെയും പറഞ്ഞതിനെക്കുറിച്ചായിരുന്നു.

കഴിഞ്ഞതെല്ലാം മറന്നും പൊറുത്തും മുന്നോട്ട് പോകാനാണ് രാഹുലും ഖർഗെയും പറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന ഭരണം നിലനിർത്താനുള്ള തീവ്ര പരിശ്രമത്തിലാണ് കോൺഗ്രസ്. ഇടഞ്ഞു നിന്നിരുന്ന മുഖ്യമന്ത്രി ഗെലോട്ടും സച്ചിനും തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ പ്രശ്നമില്ലാതെ മുന്നോട്ട് പോകുന്നത് കോൺഗ്രസിന് ആശ്വാസമേകുന്നതാണ്. രാജസ്ഥാൻ നിയമസഭയിലെ 200 സീറ്റുകളിലേക്കും നവംബർ 25 നാണ് തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബർ മൂന്നിനാണ് വോട്ടെണ്ണൽ. ഭരണം നിലനിർത്താൻ കോൺഗ്രസ് ശ്രമിക്കുമ്പോൾ അധികാരം തിരിച്ചുപിടിക്കാനാണ് ബിജെപിയുടെ പരിശ്രമം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കളമശ്ശേരി സ്ഫോടനം: വിദ്വേഷ പരാമർശത്തിന് അനിൽ നമ്പ്യാർക്കെതിരെ കേസ്

Next Post

‘വോട്ട് രാഷ്ട്രീയത്തിന്‍റെ പേരിൽ ദേശീയവാദികളെ പ്രതിക്കൂട്ടിലാക്കി ഇടതു സർക്കാർ ജിഹാദികളെ സംരക്ഷിക്കുന്നു; കേരള സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി വക്താവ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘വോട്ട് രാഷ്ട്രീയത്തിന്‍റെ പേരിൽ ദേശീയവാദികളെ പ്രതിക്കൂട്ടിലാക്കി ഇടതു സർക്കാർ ജിഹാദികളെ സംരക്ഷിക്കുന്നു; കേരള സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി വക്താവ്

‘വോട്ട് രാഷ്ട്രീയത്തിന്‍റെ പേരിൽ ദേശീയവാദികളെ പ്രതിക്കൂട്ടിലാക്കി ഇടതു സർക്കാർ ജിഹാദികളെ സംരക്ഷിക്കുന്നു; കേരള സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി വക്താവ്

കളമശ്ശേരി സ്ഫോടനം: വിദ്വേഷ പ്രചരണത്തിന് സന്ദീപ് വാരിയർക്കെതിരെ കേസെടുത്തു

കളമശ്ശേരി സ്ഫോടനം: വിദ്വേഷ പ്രചരണത്തിന് സന്ദീപ് വാരിയർക്കെതിരെ കേസെടുത്തു

വേൾഡ് കുക്കി സോ ഇന്റലക്ച്വൽ കൗൺസിലിനെ നിരോധിച്ചു, മണിപ്പൂരിൽ വീണ്ടും ആക്രമണം

വേൾഡ് കുക്കി സോ ഇന്റലക്ച്വൽ കൗൺസിലിനെ നിരോധിച്ചു, മണിപ്പൂരിൽ വീണ്ടും ആക്രമണം

ലീഗിന്‌ പരോക്ഷ വിമർശം: സമസ്‌തക്ക്‌ റാലിക്ക്‌ കടപ്പുറം മതിയാകില്ലെന്ന് ജിഫ്രി തങ്ങൾ

ലീഗിന്‌ പരോക്ഷ വിമർശം: സമസ്‌തക്ക്‌ റാലിക്ക്‌ കടപ്പുറം മതിയാകില്ലെന്ന് ജിഫ്രി തങ്ങൾ

കളമശേരി സംഭവം; രാജീവ്‌ ചന്ദ്രശേഖറിന്റെയും എം വി ഗോവിന്ദന്റെയും പ്രസ്‌താവനകളെ കൂട്ടിക്കുഴയ്‌ക്കേണ്ട: മുസ്‌ലിം ലീഗ്‌

കളമശേരി സംഭവം; രാജീവ്‌ ചന്ദ്രശേഖറിന്റെയും എം വി ഗോവിന്ദന്റെയും പ്രസ്‌താവനകളെ കൂട്ടിക്കുഴയ്‌ക്കേണ്ട: മുസ്‌ലിം ലീഗ്‌

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021