പയ്യോളി: ഗ്രേഡ് എസ്ഐമാര്‍ ഉള്‍പ്പെടെ പയ്യോളി പോലീസ് സ്റ്റേഷനിലെ ഏഴ് പോലീസുകാര്‍ക്ക് കോവിഡ് ബാധിച്ചു. രണ്ട് ഗ്രേഡ് എസ് ഐ മാര്‍ക്കും ഒരു വനിതാ പോലീസിനും രഹസ്യാന്വേഷണ വിഭാഗത്തിലെ ഒരാളുമടക്കം ഏഴ് പേര്‍ക്കാണ് രോഗം ബാധിച്ചത്. കോവിഡ് ഒന്നാം തരംഗത്തില്‍ പയ്യോളി സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ് ഐ ഉള്‍പ്പെടെ 25 ലേറെ പോലീസുകാര്‍ക്ക് കോവിഡ് ബാധിച്ചിരുന്നു. കൂടെ ജോലി ചെയ്ത മറ്റുള്ളവര്‍ സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ട് നിരീക്ഷണത്തില്‍ ആയതിനാല്‍ ഒരാഴ്ചയിലേറെ പയ്യോളി പോലീസ് സ്റ്റേഷന് പൂര്‍ണ്ണമായും അടച്ചിട്ടിരുന്നു. അന്ന് സമീപത്തെ സ്റ്റേഷനുകളില്‍ നിന്നുള്ള പോലീസുകാര്‍ പയ്യോളി സ്റ്റേഷന് പരിസരത്ത് പോലീസ് ജീപ്പില്‍ ഇരുന്നാണ് സ്റ്റേഷന് പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി നിയന്ത്രിച്ചത്.