പത്തനംതിട്ട : മണ്ഡല മകര വിളക്ക് പൂജയ്ക്കായി ശബരിമലക്ഷേത്രനട തുറന്നു. തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തിൽ നട തുറന്ന് ദീപം തെളിയിച്ചതോടെയാണ് രണ്ടര മാസക്കാലം നീണ്ടുനിൽക്കുന്ന തീർത്ഥാടനത്തിന് തുടക്കമായത്. ഇരുമുടിക്കെട്ടേന്തി ശബരിമല, മാളികപ്പുറം മേൽശാന്തിമാർ പതിനെട്ടാം പടി ചവിട്ടി തിരുനടയിൽ എത്തി. ആഴിയിൽ അഗ്‌നി തെളിയിച്ച ശേഷം ശബരിമല മേൽശാന്തിയായി പി എൻ മഹേഷും മാളികപ്പുറം മേൽശാന്തിയായി പിജി മുരളിയും സ്ഥാനമേറ്റു. ആദ്യദിനം തീർത്ഥാടകരുടെ ഒഴുക്കാണ് ശബരിമലയിലേക്ക്. ഇന്ന് രാത്രി 10 മണിക്ക് നടയടക്കും. വിശ്വാസികൾക്ക് അയ്യപ്പ ദർശനത്തിനായി എല്ലാ ക്രമീകരണങ്ങളും ഒരുക്കിയതായി ദേവസ്വം ബോർഡ് അറിയിച്ചു.